സൗത്ത് ഒസ്സെഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ

  • Республикæ Хуссар Ирыстон (Ossetic)
    Respublikæ Xussar Iryston

  • სამხრეთი ოსეთი (Georgian)
    Samxreti Oseti

  • Республика Южная Осетия (Russian)
    Respublika Yuzhnaya Osetiya
ദേശീയഗാനം: സൗത്ത് ഒസ്സെഷ്യയുടെ ദേശീയഗാനം
സൗത്ത് ഒസ്സെഷ്യയുടെ ഭൂപടം
സൗത്ത് ഒസ്സെഷ്യയുടെ ഭൂപടം
സൗത്ത് ഒസ്സെഷ്യ (പച്ച), ജോർജ്ജിയയും അബ്ഘാസിയയും (ഇളം ചാരനിറം).
സൗത്ത് ഒസ്സെഷ്യ (പച്ച), ജോർജ്ജിയയും അബ്ഘാസിയയും (ഇളം ചാരനിറം).
തലസ്ഥാനം സ്ഖിൻവാലി
42°14′N 43°58′E / 42.233°N 43.967°E / 42.233; 43.967
ഔദ്യോഗികഭാഷകൾ
Recognised regional languages ജോർജ്ജിയൻ
സർക്കാർ സെമി പ്രസിഡൻഷ്യൽ റിപ്പബ്ലിക്
 -  പ്രസിഡന്റ് ലിയോണിഡ് ടിബിലോവ്
 -  പ്രധാനമന്ത്രി റോസ്റ്റിസ്ലാവ് ഖൂഗയേവ്
നിയമനിർമ്മാണസഭ പാർലമെന്റ്
from ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം നേടി
 -  സ്വാതന്ത്ര്യപ്രഖ്യാപനം 1991 നവംബർ 28 
 -  അംഗീകരിക്കപ്പെട്ടു 26 August 2008 (പരിമിതമായ രീതിയിൽ) 
വിസ്തീർണ്ണം
 -  മൊത്തം 3 ച.കി.മീ. 
1 ച.മൈൽ 
 -  വെള്ളം (%) അവഗണിക്കത്തക്കത്
ജനസംഖ്യ
 -  2012-ലെ കണക്ക് 55,000[1] 
 -  ജനസാന്ദ്രത 18/ച.കി.മീ. 
46.6/ച. മൈൽ
നാണയം റഷ്യൻ റൂബിൾ (RUB)
സമയമേഖല (UTC+3)
പാതകളിൽ വാഹനങ്ങളുടെ
വശം
right
a. ഒസ്സെഷ്യനും റഷ്യനും ഔദ്യോഗികഭാഷകളാണ്.[2]

സൗത്ത് ഒസ്സെഷ്യ (/əˈsɛtiə/[3] ə-SET-ee-ə or /ɒˈsʃə/[4] o-SEE-shə) അല്ലെങ്കിൽ സ്ഖിൻവാലി റീജിയൺ[nb 1] തർക്കത്തിലിരിക്കുന്ന ഒരു പ്രദേശമാണ്. പരിമിതമായ അംഗീകാരം മാത്രമേ ഈ പ്രദേശത്തിന് ലഭിച്ചിട്ടുള്ളൂ. പഴയ യു.എസ്.എസ്.ആറിലെ ജോർജ്ജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് എന്ന പ്രദേശത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കോക്കസസിന്റെ തെക്കുഭാഗത്താണിത്. [5]

1990-ൽ സൗത്ത് ഒസ്സെഷ്യക്കാർ ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇവർ തങ്ങളുടെ പേര് റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ എന്നാണെന്ന് പ്രഖ്യാപിച്ചു. ജോർജ്ജിയൻ സർക്കാർ സൗത്ത് ഒസ്സെഷ്യയുടെ സ്വയംഭരണാവകാശം എടുത്തുകളയുകയും ബലമുപയോഗിച്ച് ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.[6] ഇത് 1991-92-ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിന് കാരണമായി.[7] സൗത്ത് ഒസ്സെഷ്യ നിയന്ത്രിക്കുന്നവരുമായി ജോർജ്ജിയക്കാർ 2004-ലും 2008-ലും യുദ്ധം ചെയ്യുകയുണ്ടായി.[8] 2008-ലെ യുദ്ധം റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിലേയ്ക്കാണ് നയിച്ചത്. ഈ യുദ്ധത്തിൽ ഒസ്സെഷ്യൻ സൈനികരും റഷ്യൻ സൈന്യവും ചേർന്ന് സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് പ്രദേശത്തിന്റെ മുഴുവൻ പ്രായോഗിക നിയന്ത്രണം ഏറ്റെടുത്തു.

2008-ലെ റഷ്യൻ-ജോർജ്ജിയൻ യുദ്ധത്തെത്തുടർന്ന് റഷ്യ, നിക്കരാഗ്വ, വെനസ്വേല, നവൂറു, തുവാലു എന്നീ രാജ്യങ്ങൾ സൗത്ത് ഒസ്സെഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.[9][10][11][12][13] ജോർജ്ജിയ സൗത്ത് ഒസ്സെഷ്യയുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിക്കുന്നില്ല. സൗത്ത് ഒസ്സെഷ്യയുടെ ഷിഡ കാർട്ട്ലി പ്രദേശത്തിലെ ഭൂമിയും ജോർജ്ജിയ അംഗീകരിക്കുന്നില്ല. റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിലാണ് സൗത്ത് ഒസ്സെഷ്യ എന്നാണ് ജോർജ്ജിയ കണക്കാക്കുന്നത്.[14]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. South Ossetia (Ossetic: Хуссар Ирыстон, Xussar Iryston; Georgian: სამხრეთი ოსეთი, Samxreti Oseti; റഷ്യൻ: Южная Осетия, Yuzhnaya Osetiya)
    Tskhinvali Region (Georgian: ცხინვალის რეგიონი, Tsxinvalis regioni; റഷ്യൻ: Цхинвальский регион, Tskhinvalskiy region)

അവലംബം[തിരുത്തുക]

  1. "Georgia". Citypopulation. 2012-01-01. ശേഖരിച്ചത് 2012-12-20. 
  2. Presidential Elections in South Ossetia – Plan B

    ആദ്യവട്ട വോട്ടിംഗിനൊപ്പം റഷ്യൻ ഭാഷയെ സൗത്ത് ഒസ്സെഷ്യയിലെ രണ്ടാം ഔദ്യോഗികഭാഷയാക്കണോ എന്നതുസംബന്ധിച്ച് ഒരു അഭിപ്രായവോട്ടെടുപ്പും നടന്നിരുന്നു. 85 ശതമാനത്തോളം ആൾക്കാർ ഇതിനനുകൂലമായി വോട്ടുചെയ്തു.

  3. "Oxford English Dictionary, 3rd ed". Dictionary.oed.com. ശേഖരിച്ചത് 2010-06-22. 
  4. Oxford English Dictionary, 2nd ed.
  5. USSR Atlas - in Russian, Moscow 1984
  6. http://unpan1.un.org/intradoc/groups/public/documents/UNTC/UNPAN019224.pdf
  7. The Foreign Policy of Russia: Changing Systems, Enduring Interests. Robert H. Donaldson, Joseph L. Nogee. M.E. Sharpe. 2005. p. 199. ഐ.എസ്.ബി.എൻ. 0-7656-1568-1, 9780765615688 Check |isbn= value (സഹായം). 
  8. "Charles King, The Five-Day War" (PDF). ശേഖരിച്ചത് 2010-06-22. 
  9. "Chavez Recognizes South Ossetia, Abkhazia As Independent - Radio Free Europe/Radio Liberty © 2009". Rferl.org. 2009-09-10. ശേഖരിച്ചത് 2010-06-22. 
  10. "Nicaragua recognizes South Ossetia and Abkhazia | Top Russian news and analysis online | 'RIA Novosti' newswire". En.rian.ru. ശേഖരിച്ചത് 2010-06-22. 
  11. President of Russia[പ്രവർത്തിക്കാത്ത കണ്ണി]
  12. "Venezuela recognizes S. Ossetia, Abkhazia as independent - Chavez". Russian news and analysis online | 'RIA Novosti' newswire. ശേഖരിച്ചത് 2010-06-22. 
  13. "Сообщение МИД РЮО | Информационное агентство Рес". Cominf.org. 2011-09-23. ശേഖരിച്ചത് 2012-02-18. 
  14. Abkhazia, S.Ossetia Formally Declared Occupied Territory. Civil Georgia. 28 August 2008.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ സൗത്ത് ഒസ്സെഷ്യ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=സൗത്ത്_ഒസ്സെഷ്യ&oldid=1835365" എന്ന താളിൽനിന്നു ശേഖരിച്ചത്