സ്വിറ്റ്സർലാന്റ്
ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സർലൻഡ്, ജർമ്മൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു. 1291ൽ, ഊറി, ഷ്വൈസ്, ഉണ്ടർവാൾഡൻ എന്നീ പ്രവിശ്യകൾ ചേർത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരിൽ ഒരു ഫെഡറേഷനുണ്ടാക്കി. 1353 ആയപ്പോഴേക്കും ലൂസേണും സൂറിച്ചും ഗ്ലാറ്റൂസും സുഗും ബേണും ഈ സഖ്യത്തിൽ ഭാഗമായതോടെ, ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി സ്വിറ്റ്സർലൻഡ് എന്ന സ്വിസ് റിപ്പബ്ലിക്. അയിദ് ഗനോസൻ- പ്രതിജ്ഞാസഖ്യം എന്നപേര് സ്വയം സ്വീകരിച്ച അവർ പ്രത്യേക ചേരിചേരാനയത്തിന് വഴിയൊരുക്കി. അതോടെ സ്വിസ്റ്റ്സർലൻഡ് സമാധാനപ്രിയരുടെയും പക്ഷംപിടിക്കാത്തവരുടെയും നാടായി.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആൽപ്സ് പർവത നിരകളിലെ ഈ കൊച്ചുരാജ്യം മനോഹരവും ഹൃദ്യവും സമ്പന്നവുമാണ്. അധ്വാനശീലരായ ജനങ്ങൾ കൃഷിയിലും വ്യവസായത്തിലും ലോകത്തിനുതന്നെ മാതൃകയായി. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദും സ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും വളരെ ഏറെ ആകർഷണീയമാണ്. സ്വാതന്ത്ര്യസമരസേനാനി വിൽഹംടെല്ലിന്റെ സാഹസികതയിൽ അഭിമാനിക്കുന്ന ജനത വിരൽത്തുമ്പുവരെ മാന്യതയും കുലീനത്വവും സത്യസന്ധതയും പുലർത്തുന്നവരാണ്. അതുകൊണ്ട് കൂടിയാകണം ലോകം കണ്ണടച്ച് വിശ്വസിച്ച് അവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതും. മാത്രമല്ല, മൂന്നു ഭാഷകൾ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല.[അവലംബം ആവശ്യമാണ്] ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവർ അംഗീകരിച്ചിട്ടുണ്ട്. ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രോട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്നു. 23 കന്റോണുകൾ (നമ്മുടെ താലൂക്കുകൾക്ക് സമം) അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനം.
ഉള്ളടക്കം |
ഗതാഗത സംവിധാനം [തിരുത്തുക]
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമായ ഗോഥാർഡ് തുരങ്കം സ്വിറ്റ്‌സർലൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്[5]. വളരെയധികം മികവുറ്റ ഒരു ഗതാഗത സംവിധാനമാണ് ഇവിടത്തേത്, റെയിൽവേയാണ് മുൻപന്തിയിൽ. സ്വിസ് റയിൽവേയുടെ ആവി എഞ്ജിൻ ഇപ്പോഴും ഊട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്
രാജ്യം [തിരുത്തുക]
| Canton | Capital | Canton | Capital | ||
|---|---|---|---|---|---|
| Aargau | Aarau | *Nidwalden | Stans | ||
| *Appenzell Ausserrhoden | Herisau | *Obwalden | Sarnen | ||
| *Appenzell Innerrhoden | Appenzell | Schaffhausen | Schaffhausen | ||
| *Basel-Landschaft | Liestal | Schwyz | Schwyz | ||
| *Basel-Stadt | Basel | Solothurn | Solothurn | ||
| Bern | Bern | St. Gallen | St. Gallen | ||
| Fribourg | Fribourg | Thurgau | Frauenfeld | ||
| Geneva | Geneva | Ticino | Bellinzona | ||
| Glarus | Glarus | Uri | Altdorf | ||
| Graubünden | Chur | Valais | Sion | ||
| Jura | Delémont | Vaud | Lausanne | ||
| Lucerne | Lucerne | Zug | Zug | ||
| Neuchâtel | Neuchâtel | Zürich | Zürich |
*These half-cantons are represented by one councillor (instead of two) in the Council of States.
ചിത്രശാല [തിരുത്തുക]
- സ്വിറ്റ്സർലൻഡിലെ വിവിധ ചിത്രങ്ങൾ
അവലംബം [തിരുത്തുക]
- ↑ The motto is traditional; it is not officially defined by the Swiss constitution or Swiss law. See Unus pro omnibus, omnes pro uno for more information.
- ↑ Federal Constitution, article 70, "Languages", paragraph 1: The official languages of the Confederation are German, French, and Italian. Romansh shall be an official language for communicating with persons of Romansh language.
- ↑ Traditional. Federal Charter only mentions "early August" and the treaty is clearly a renewal of an older and lost one.
- ↑ Press release of the Federal Statistical Office, 30 ഓഗസ്റ്റ് 2007.
- ↑ ടെഹ്രാൻ റ്റൈംസ്
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാൻസ്നിസ്ട്രിയ • ടർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.