2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Games of the XXIX Olympiad
Official logo of the 2008 Summer Olympic Games

同一个世界同一个梦想 (ഒരു ലോകം ഒരു സ്വപ്നം )
നൃത്തം ചെയ്യുന്ന ബെയ്‌ജിംഗ്‌

Host city ബെയ്‌ജിങ്ങ്‌, ചൈന
Nations participating 205 NOCs (See below)
Athletes participating 10,500 (approx.)[1]
Events 302 in 28 sports
Opening ceremony August 8
Closing ceremony August 24
Officially opened by ചൈനീസ് പ്രസിഡണ്ട് ഹൂ ജിന്‍താഓ
Athlete's Oath TBA
Judge's Oath TBA
Olympic Torch TBA
Stadium ബെയ്‌ജിങ്ങ്‌ നാഷനല്‍ സ്റ്റേഡിയം

2008 ഓഗസ്റ്റ്‌ 8-ന്‌ രാത്രി 08:08:08-ന്‌ ചൈനയിലെ ബെയ്‌ജിങ്ങ്‌ നാഷനല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ഉല്‍ഘാടനച്ചടങ്ങുകളോടെ തിരശ്ശീല ഉയര്‍ന്ന 2008 ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്‌ മല്‍സരങ്ങള്‍, ഓഗസ്റ്റ്‌ 24-ന്‌ അതേ സ്റ്റേഡിയത്തില്‍ നടന്ന സമാപനച്ചടങ്ങുകളോടെ അവസാനിച്ചു. 28 ഇനങ്ങളിലായി‍ 302 മല്‍സരങ്ങള്‍ നടക്കുന്നതില്‍ 10,500 -ഓളം കായികതാരങ്ങള്‍ ഈ ഒളിമ്പിക്സില്‍ പങ്കെടുത്തു. [2] പ്രധാന മല്‍സരങ്ങളൊക്കെ ബെയ്‌ജിങ്ങിലാണ്‌ നടന്നതെങ്കിലും ഫുട്ബോള്‍, വഞ്ചിതുഴയല്‍, 10കി മീ മാരത്തണ്‍ നീന്തല്‍ മല്‍സരം എന്നിവ ചൈനയിലെ മറ്റു നഗരങ്ങളിലാണ്‌ നടത്തപ്പെടുന്നത്‌, കൂടാതെ അശ്വാഭ്യാസമല്‍സരങ്ങള്‍ക്ക് വേദിയായത്‌ ഹോങ്കോങ്ങ്‌ ആയിരുന്നു‌. ഒളിമ്പിക്‌ വളയങ്ങളുടെ നിറങ്ങളെ പ്രതിനിധീകരിക്കുന്ന ഫൂവാ എന്ന്‌ വിളിക്കപ്പെടുന്ന പാവകളായിരുന്നു‌ ഈ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നങ്ങള്‍. 51 സ്വര്‍ണ്ണം , 21 വെള്ളി, 28 വെങ്കലം എന്നിങ്ങനെ ആകെ 100 മെഡലുകള്‍ കരസ്ഥമാക്കി ആതിഥേയരായ ചൈന മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ഉള്ളടക്കം

[തിരുത്തുക] ഒളിമ്പിക്സ്‌ വേദിയുടെ തിരഞ്ഞെടുപ്പ്‌

2001 ജുലൈ‌ 13ന്‌ നടന്ന അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റിയുടെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ റ്റൊറോന്റൊ, പാരിസ്‌, ഇസ്താന്‍ബൂള്‍, ഒസാക എന്നീ നഗരങ്ങളെ പിന്തള്ളിയാണ്‌ ബെയ്‌ജിങ്‌ ഈ ഒളിമ്പിക്സ്‌ നേടിയെടുത്തത്‌.[3] ഇതിനു മുന്‍പേ 2000ത്തിലെ ഒളിമ്പിക്സിനുവേണ്ടി ബെയ്‌ജിങ്ങ്‌ ശ്രമിച്ചിരിന്നുവെങ്കിലും, 1993ലെ അവസാനവട്ട വോട്ടെടുപ്പില്‍ സിഡ്‌നിയോട്‌ പരാജയപ്പെടുകയായിരുന്നു.

[തിരുത്തുക] മല്‍സരവേദികള്‍

മേയ്‌ 2007-ഓടെ ബെയ്‌ജിങ്ങിലെ 31 മല്‍സരവേദികളുടെയും നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞിരുന്നു. [4] ഇതു കൂടാതെ ബെയ്‌ജിങ്ങിനു പുറത്തെ ആറു വേദികളിലും 59 പരിശീലനകേന്ദ്രങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് ഗവണ്മെന്റ് ഏകദേശം 2.1 ബില്ല്യണ്‍ ഡോളറാണ്‌ ചെലവഴിച്ചത്. 2001-നും 2007-നിം ഇടയിലായി 41 ബില്ല്യണ്‍ ഡോളറോളംഅടിസ്ഥാനസൗകര്യങ്ങള്‍, ഗതാഗതം, ജലവിതരണം എന്നിവയ്ക്കായി ചിലവാക്കിയ ബെയ്‌ജിംഗ് ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഒളിമ്പിക്സായിത്തീര്‍ന്നു. [5]ഏറ്റവും പ്രധാനപ്പെട്ട വേദികളില്‍‍ ബെയ്‌ജിംഗ്‌ നാഷനല്‍ സ്റ്റേഡിയം, ബെയ്‌ജിംഗ്‌ നാഷനല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ബെയ്‌ജിംഗ്‌ നാഷനല്‍ അക്വാറ്റിക്ക്‌ സെന്റര്‍, ഒളിമ്പിക്‌ ഗ്രീന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയായിരുന്നു.

[തിരുത്തുക] ഭാഗ്യചിഹ്നങ്ങള്‍

[തിരുത്തുക] ഫൂവാ

ബെയ്ബെയ്‌
ജിങ്ങ്‌ജിങ്‌
ഹുവാന്‍ഹുവന്‍
യിങ്ങ്‌യിംഗ്‌
നീനി
|

ഭാഗ്യം കൊണ്ടുവരുന്ന പാവകള്‍ എന്നാണ്‌ ഫൂവാ എന്ന ചൈനീസ്‌ വാക്കിന്റെ അര്‍ഥം - മീന്‍, പാന്‍ഡ, തീ, ടിബറ്റന്‍ ആന്റിലോപ്‌, സ്വാളോ എന്നിവയുടെ പാവകള്‍ ചൈനീസ്‌ തത്വശാസ്ത്രത്തിലെ പ്രതീകങ്ങളായ വെള്ളം, ലോഹം, തീ, മരം, ഭൂമി എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ പാവകളുടെ നിറങ്ങള്‍, ഒളിമ്പിക്‌ വളയങ്ങളുടെ നിറങ്ങളായ നീല, മഞ്ഞ, കറുപ്പ്‌, പച്ച, ചുവപ്പ്‌ എന്നിവയാണ്‌. ഇതു കൂടാതെ, ബെയ്ബെയ്‌(BeiBei), ജിങ്ങ്‌ജിങ്‌ (Jingjing), ഹുവാന്‍ഹുവന്‍(Huanhuan), യിങ്ങ്‌യിംഗ്‌(Yingying), നീനി(Nini) എന്നീ പേരുകളുള്ള ഈ പാവകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്ത്‌ വായിച്ചാല്‍ 'ബെയ്‌ജിംഗ്‌ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന് ചൈനീസ്‌ ഭാഷയില്‍ അര്‍ഥം വരുന്ന 'ബെയ്‌ജിംഗ്‌ ഹുആനിംഗ്‌ നീ' എന്ന വാചകം ഉണ്ടാവും. [6]


ഒരു ലോകം ഒരു സ്വപ്നം എന്നതായിരുന്നു‌ ഈ ഒളിമ്പിക്സിന്റെ മുദ്രാവാക്യം. [7]

തലസ്ഥാനം എന്നര്‍ഥം വരുന്ന 'ജിങ്ങ്‌' എന്ന ചൈനീസ്‌ കാലിഗ്രാഫിക്സ്‌ അക്ഷരമായിരുന്നു 2008 ഒളിമ്പിക്സിന്റെ ചിഹ്നമായ 'നൃത്തം ചെയ്യുന്ന ബെയ്‌ജിംഗ്‌'

2008 ഒളിമ്പിക്സിന്റെ ചിഹ്നമായ നൃത്തം ചെയ്യുന്ന ബെയ്‌ജിംഗ്‌

[തിരുത്തുക] മല്‍സരങ്ങള്‍

ഉദ്ഘാടനച്ചടങ്ങ്

2004ലെ ഒളിമ്പിക്സിനോട്‌ വളരെ സാമ്യതയുള്ള മല്‍സരങ്ങളാണ്‌ 2008-ലും നടത്തിയത്‌. [8] 302 മല്‍സരങ്ങള്‍ നടത്തിയതില്‍ പുരുഷന്മാരുടെ 165 മല്‍സരങ്ങളും വനിതകളുടെ 127 മല്‍സരങ്ങളും 10 മല്‍സരങ്ങള്‍ മിക്സഡ്‌ മല്‍സരങ്ങളുമായിരുന്നു‌.

മല്‍സര ഇനങ്ങള്‍ എണ്ണം
അമ്പെയ്ത്ത് 4
അത്‌ലറ്റിക്സ്‌ 47
ബാഡ്‌മിന്റണ്‍ 5
ബേസ്‌ബാള്‍ 1
ബാസ്ക്കറ്റ്ബോള്‍ 2
ബോക്സിംഗ്‌ 11
കനോയിംഗ്‌ 16
സൈക്ലിംഗ്‌ 18
ഡൈവിംഗ്‌ 8
അശ്വാഭ്യാസം 6
ഫെന്‍സിംഗ്‌ 10
ഹോക്കി 2
ഫുട്ബോള്‍ 2
ജിംനാസ്റ്റിക്സ്‌ 18
ഹാന്‍ഡ്‌ബാള്‍ 2
ജൂഡോ 14
പെന്റാത്‌ലണ്‍ 2
റോയിംഗ്‌ 14
സെയ്‌ലിംഗ്‌ 11
ഷൂട്ടിംഗ്‌ 15
സോഫ്റ്റ്ബാള്‍ 1
നീന്തല്‍ 34
സിങ്ക്രണൈസ്‌ ഡ്‌ സ്വിമ്മിംഗ്‌ 2
ടേബിള്‍ ടെന്നീസ്‌ 4
ടാക്ക്വാന്‍ഡോ 8
ടെന്നീസ് 4
ട്രയാത്തലണ്‍ 2
വോളിബോള്‍ 4
വാട്ടര്‍ പോളോ 2
ഭാരദ്വഹനം 15
ഗുസ്തി 18

[തിരുത്തുക] കലണ്ടര്‍

2007 മാര്‍ച്ച് 29-ന്‌ പ്രസിദ്ധീകരിച്ച മല്‍സരങ്ങളുടെ കലണ്ടര്‍ . നീല കള്ളികള്‍ ഒരു ഇനത്തിലെ ഓരോ ദിവസവുമുള്ള, യോഗ്യതാമല്‍സരങ്ങള്‍ ഉള്‍പ്പെടെയുള്ള മല്‍സരങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ കള്ളി, ഒരു ഇനത്തിന്റെ മെഡല്‍ നല്‍കുന്ന ഫൈനല്‍ മല്‍സരദിവസത്തെ സൂചിപ്പിക്കുന്നു, ഈ കള്ളിയിലുള്ള അക്കങ്ങള്‍ ആ ദിവസം നടക്കുന്ന ഫൈനലുകളുടെ എണ്ണത്തെയാണ് പ്രതിനിധീകരിക്കുന്നത്.[9]

 ●  ഉല്‍ഘാടനച്ചടങ്ങുകള്‍  ●  മല്‍സരങ്ങള്‍  ●  ഫൈനലുകള്‍  ●  സമാപനനച്ചടങ്ങുകള്‍
ഓഗസ്റ്റ് 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 ആകെ
ഉല്‍ഘാടനച്ചടങ്ങുകള്‍/സമാപനനച്ചടങ്ങുകള്‍
അമ്പെയ്ത്ത് 1 1 1 1 4
അത്‌ലറ്റിക്സ്‌ 2 4 6 6 5 3 6 7 7 1 47
ബാഡ്‌മിന്റണ്‍ 1 2 2 5
ബേസ്‌ബാള്‍ 1 1
ബാസ്ക്കറ്റ്ബോള്‍ 1 1 2
ബോക്സിംഗ്‌ 5 6 11
കനോയിംഗ്‌ 2 2 6 6 16
സൈക്ലിംഗ്‌ 1 1 2 1 3 1 2 3 2 1 1 18
ഡൈവിംഗ്‌ 1 1 1 1 1 1 1 1 8
അശ്വാഭ്യാസം 2 1 1 1 1 6
ഫെന്‍സിംഗ്‌ 1 1 1 1 2 1 1 1 1 10
ഹോക്കി 1 1 2
ഫുട്ബോള്‍ 1 1 2
ജിംനാസ്റ്റിക്സ് 1 1 1 1 4 4 4 1 1 18
ഹാന്‍ഡ്‌ബാള്‍ 1 1 2
ജൂഡോ 2 2 2 2 2 2 2 14
പെന്റാത്‌ലണ്‍ 1 1 2
റോയിംഗ്‌ 7 7 14
സെയ്‌ലിംഗ്‌ 2 1 2 2 2 2 11
ഷൂട്ടിംഗ്‌ 2 2 2 2 1 2 1 2 1 15
സോഫ്റ്റ്ബാള്‍ 1 1
നീന്തല്‍ 4 4 4 4 4 4 4 4 1 1 34
സിങ്ക്രണൈസ്‌ഡ്‌ സ്വിമ്മിംഗ്‌ 1 1 2
ടേബിള്‍ ടെന്നീസ്‌ 1 1 1 1 4
ടാക്ക്വാന്‍ഡോ 2 2 2 2 8
ടെന്നീസ് 2 2 4
ട്രയാത്തലണ്‍ 1 1 2
വോളിബോള്‍ 1 1 1 1 4
വാട്ടര്‍ പോളോ 1 1 2
ഭാരദ്വഹനം 1 2 2 2 2 2 1 1 1 1 15
ഗുസ്തി 2 2 3 2 2 2 2 3 18
ഓഗസ്റ്റ് 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 302

[തിരുത്തുക] ദീപശിഖാപ്രയാണം

ഒളിമ്പിക്‌ ദീപശിഖ

2008 മാര്‍ച്ച് 25-നു ഗ്രീസിലെ ഒളിമ്പിയയില്‍ കൊളുത്തപ്പെട്ട ഒളിമ്പിക്‌ ദീപശിഖ [10] 130 ദിവസങ്ങള്‍ കൊണ്ട്‌ 1,37,000 കി മീ സഞ്ചരിച്ചു.[11] അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും സഞ്ചരിക്കുന്ന ദീപശിഖയുടെ പാതയില്‍ ചൈനയിലേക്കുള്ള പുരാതന പാതയായ സില്‍ക്‌ റോഡ്‌, എവറസ്റ്റ്‌ കൊടുമുടി എന്നിവയും ഉള്‍പ്പെട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21,880 ആളുകള്‍ 2008ലെ ഒളിമ്പിക്സ് ദീപശിഖാവാഹകരായിരുന്നിട്ടുണ്ട്‌.

ഒളിമ്പിക്‌ ദീപശിഖയുടെ പാത

[തിരുത്തുക] പങ്കെടുക്കുന്ന രാജ്യങ്ങള്‍

2004-ലെ ഏതന്‍സ്‌ ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഈ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നു . നേരത്തേ ഉത്തരകൊറിയയും ദക്ഷിണകൊറിയയും സംയുക്തമായി ഒരു ടീമിനെ അയക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെങ്കിലും,[12] രണ്ടു രാജ്യങ്ങളിലെയും ഒളിമ്പിക് കമ്മറ്റികള്‍ തമ്മില്‍ അത്‌ലറ്റുകളുടെ എണ്ണത്തില്‍ സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നതിനാല്‍, ഈ പദ്ധതി പരാജയപ്പെടുകയാണുണ്ടായത്. . 2004-ല്‍ സംയുക്തമായി മല്‍സരിച്ച മോണ്ടിനീഗ്രോ, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ ഇത്തവണ രണ്ടു ടീമുകളായി മല്‍സരിക്കും. സമീപകാലത്ത് നാഷനല്‍ ഒളിമ്പിക് കമ്മറ്റി പദവി കരസ്ഥമാക്കിയ രാജ്യങ്ങളായ മാര്‍ഷല്‍ ദ്വീപുകള്‍, ടുവാലു(യഥാക്രമം 2006, 2007 ബെയ്‌ജിംഗ് ഒളിമ്പിക്സില്‍ ടീമുകളെ അയച്ചിരുന്നു. [13]. 2008 ഓഗസ്റ്റ് 9-ന് ജോര്‍ജ്ജിയ അവരുടെ ഒളിമ്പിക് ടീമിലെ ചില അംഗങ്ങളെ തെക്കന്‍ ഒസറ്റിയന്‍ യുദ്ധത്തില്‍ ജോര്‍ജ്ജിയന്‍ സൈന്യത്തിനെ സഹായിക്കാനായി, ഒളിമ്പിക്സില്‍നിന്നും പിന്‍വലിക്കുമെന്നു പ്രസ്താവിച്ചിരുന്നു. [14]

2004-ലെ ഏതന്‍സ്‌ ഒളിമ്പിക്സില്‍ പങ്കെടുത്ത രാജ്യങ്ങള്‍

[തിരുത്തുക] മെഡല്‍ നില

മെഡല്‍ നിലയില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക. [15],[16]

സ്ഥാനം രാജ്യം സ്വര്‍ണ്ണം വെള്ളി വെങ്കലം ആകെ
1 ചൈന 51 21 28 100
2 അമേരിക്കന്‍ ഐക്യനാടുകള്‍ 36 38 36 110
3 റഷ്യ 23 21 28 72
4 ഗ്രേറ്റ് ബ്രിട്ടണ്‍ 19 13 15 47
5 ജര്‍മ്മനി 16 10 15 41
6 ഓസ്ട്രേലിയ 14 15 17 46
7 ദക്ഷിണ കൊറിയ 13 10 8 31
8 ജപ്പാന്‍ 9 6 10 25
9 ഇറ്റലി 8 10 10 28
10 ഫ്രാന്‍സ് 7 16 17 40

സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ടത് ഒരു രാജ്യത്തിനു ലഭിച്ച സ്വര്‍ണ്ണമെഡലുകളുടെ എണ്ണത്തിന്റെയോ, സ്വര്‍ണ്ണമെഡലുകളുടെ ഏണ്ണം തുല്യമാണെങ്കില്‍ സ്വര്‍ണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും ആകെ എണ്ണത്തിന്റെയോ, സ്വര്‍ണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും എണ്ണം തുല്യമാണെങ്കില്‍ സ്വര്‍ണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും വെങ്കലമെഡലുകളുടെയും ആകെ എണ്ണത്തിന്റെയോ അടിസ്ഥാനത്തിനാണ്‌. സ്വര്‍ണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും വെങ്കലമെഡലുകളുടെയും ആകെ എണ്ണം തുല്യമായ രാഷ്ട്രങ്ങളെ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ്‌ സ്ഥാനം നല്‍കിയിരിക്കുനത്

[തിരുത്തുക] ബെയ്‌ജിങ്ങില്‍ ഇന്ത്യ

57 അംഗങ്ങളുള്ള ടീമിനെയാണ്‌ ഇന്ത്യ അയച്ചത്. [17]. 1928-ന്‌ ശേഷം ആദ്യമായാണ്‌ ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടാതിരിക്കുന്നത്.

വ്യക്തിഗത ഇനത്തില്‍ ഒരിന്ത്യാക്കാരന്‍ ആദ്യമായി ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍‍ നേടിയത് 2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിലാണ് . 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര സ്വര്‍ണ്ണം കരസ്ഥമാക്കി.[18] ഇന്‍ഡോര്‍ സ്വദേശിയായ ബിന്ദ്രയുടെ മൂന്നാം ഒളിമ്പിക്സാണിത്. 2000 സിഡ്നി ഒളിമ്പിക്സില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.

ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ വെങ്കല മെഡല്‍ നേടി. 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ വെങ്കല മെഡലിനുവേണ്ടിയുള്ള പ്രത്യേക മല്‍സരത്തിലാണ്(റെപ്പഷാജ്) ഈ മെഡല്‍ നേട്ടം. സുശീലിനൊപ്പം ജോര്‍ജിയന്‍‍ താരമായ തുഷിഷ് വിലിക്കും ഈ മത്സരത്തില്‍ വെങ്കല മെഡല്‍ ലഭിച്ചു.

അന്‍പത്തിയാറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഗുസ്തിയില്‍ മെഡല്‍ നേടുന്നത്. 1952-ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ കെ.ഡി. യാദവാണ് ഇതിനുമുമ്പ് ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയത്.

ഒളിമ്പിക് ബോക്സിങ്ങില്‍ ഇന്ത്യയുടെ വിജേന്ദര്‍ കുമാര്‍ വെങ്കല മെഡല്‍ നേടി. [19] ഒരിന്ത്യാക്കാരന്‍ ആദ്യമായാണ്‌ ഒളിമ്പിക് ബോക്സിങ്ങില്‍ മെഡല്‍‍ നേടുന്നത്. 1952ല്‍ ഹെല്‍സിങ്കിയിലെ രണ്ട് മെഡല്‍ പ്രകടനത്തിനെ പിന്തള്ളി ഇന്ത്യ ഒരു ഒളിമ്പിക്സില്‍ മൂന്ന് മെഡല്‍ നേടിയത് ഈ ഒളിമ്പിക്സിന്റെ ഒരു പ്രത്യേകതയാണ്.

[തിരുത്തുക] വിവാദങ്ങള്‍

ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഈ ഒളിമ്പിക്സ്‌ ബഹിഷ്കരിക്കുമെന്ന് കരുതുന്നു. കൂടാതെ ആഗോളതാപനം, മതസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുടെ നിലപാടിനെതിരായി പ്രകടനങ്ങള്‍ ഉണ്ടായേക്കാമെന്നും കരുതപ്പെടുന്നു. [20] ബെയ്‌ജിങ്ങിലും സമീപപ്രദേശത്തുമുള്ള വളരെ ഉയര്‍ന്ന അന്തരീക്ഷമലിനീകരണത്തെ നിയന്ത്രിക്കാന്‍ ചൈന പാടുപെടുകയാണ്‌.[21] ചൈനയുടെ ടിബറ്റിലെ നയത്തില്‍‍ പ്രതിഷേധിച്ച് ദീപശിഖ കയ്യേറാന്‍ പാരീസില്‍ ശ്രമം നടന്നു - ദീപശിഖാ പ്രയാണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന്‌, അധികൃതര്‍ മൂന്നു തവണ ദീപശിഖ അണക്കുകയുണ്ടായി.[22]

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] ഔദ്യോഗിക കണ്ണികള്‍

[തിരുത്തുക] അവലംബം

  1. 6th Coordination Commission Visit To Begin Tomorrow. International Olympic Committee. ശേഖരിച്ചത് 2006-05-20.
  2. http://www.olympic.org/uk/games/beijing/full_story_uk.asp?id=1805
  3. http://www.olympic.org/uk/games/beijing/election_uk.asp
  4. http://en.beijing2008.cn/01/32/article214073201.shtml
  5. http://www.2008beijingolimpics.com/the-olympics/the-beijing-olympics-the-most-expensive-games-in-history/
  6. http://en.beijing2008.cn/spirit/beijing2008/graphic/n214068254.shtml
  7. http://en.beijing2008.cn/75/66/article211996675.shtml
  8. http://www.olympic.org/uk/games/beijing/full_story_uk.asp?id=1805
  9. Olympic Games Competition Schedule. BOCOG (2006-11-09). ശേഖരിച്ചത് 2007-02-05.
  10. http://torchrelay.beijing2008.cn/en/journey/calendar/index.shtml
  11. http://torchrelay.beijing2008.cn/en/news/headlines/n214042288.shtml
  12. http://news.bbc.co.uk/1/hi/world/asia-pacific/4396170.stm Koreas 'to unify Olympics teams', BBC (May 14, 2006)
  13. http://www.olympic.org/uk/news/olympic_news/full_story_uk.asp?id=2237
  14. http://www.news24.com/News24/Sport/Olympics2008/0,,2-9-2370_2372929,00.html
  15. http://news.bbc.co.uk/sport2/hi/olympics/medals_table/default.stm
  16. http://results.beijing2008.cn/WRM/ENG/INF/GL/95A/GL0000000.shtml
  17. http://www.ibnlive.com/news/india-names-57member-squad-for-beijing-olympics/69524-5.html
  18. http://www.hinduonnet.com/businessline/blnus/14111030.htm
  19. http://news.bbc.co.uk/sport2/hi/olympics/boxing/7576191.stm
  20. http://www.breitbart.com/article.php?id=D8QIF1E81&show_article=1
  21. http://www.popsci.com/popsci/environment/4ec1a78d87273110vgnvcm1000004eecbccdrcrd.html
  22. http://news.bbc.co.uk/2/hi/europe/7334545.stm


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം