ഡെൽഹിയുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കേ ഇന്ത്യയിലെ ചരിത്രപ്രദേശം
ഡെൽഹി
പഴയഡെൽഹിയുടെ ഒരു ചിത്രം
സ്ഥലം ഡെൽഹി
സ്ഥാപിക്കപ്പെട്ടത്: 736 AD
ഭാഷ ഖരിബോളി, ഹരിയാനവി
വംശങ്ങൾ തോമർ-ചൌഹാൻ (736-1192)
മം‌മ്ലൂക്കുകൾ (1206-90)
ഖിൽജി (1290-1320)
തുഗ്ലക്ക് (1320-1413)
സയ്യിദ്ദ് (1414-51)
ലോധികൾ (1451-1526)
മുഗൾ (1526–1857)
ബ്രിട്ടീഷ്‌ (1857-1947)
സ്വാതന്ത്ര്യം നേടിയത് (1947-)
ചരിത്ര തലസ്ഥാനം ഡെൽഹി

ഇന്ത്യയിൽ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള ഒരു നഗരമാണ്‌ തലസ്ഥാനനഗരിയായ ഡെൽഹി. ഇതിന്റെ ചരിത്രം തുടങ്ങുന്നത് ഏകദേശം 300 ബി.സിയിൽ മൗര്യ രാജവംശത്തിന്റെ കാലഘട്ടത്തിലാണ്. 1966 ൽ മൌര്യ വംശജനായ അശോക ചക്രവർത്തിയുടെ (273-236 BC) കാലഘട്ടത്തെ ചില മുദ്രണങ്ങൾ നോയിഡക്കടുത്തുള്ള ശ്രീനിവാസ് പുരിയിൽ കണ്ടെടുത്തിരുന്നു. ഗുപ്ത വംശജരുടെ (320-540) രാജാവായിരു‍ന്ന കുമാര ഗുപ്ത ഒന്നാമന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ ഇരുമ്പുസ്തംബങ്ങൾ, പിന്നീട് 10 ആം നൂറ്റാണ്ടിൽ ഡെൽഹിയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇപ്പോൾ ഇത് ഖുത്ബ് മീനാറിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു.

ഡെൽഹി മൊത്തത്തിൽ എട്ട് നഗരങ്ങൾ ഉൾപ്പെടുന്നതാണ്. ഇതിൽ പ്രധാന നാല് നഗരങ്ങൾ ഇപ്പോഴത്തെ ഡെൽഹിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] ദില്ലിയിലെ എട്ട് പുരാണനഗരങ്ങൾ

ഇപ്പോഴത്തെ ഡെൽഹി നഗരം പഴയ എട്ട് നഗരങ്ങളിൽ നിന്നു വികസിച്ചതാണ്. ഇവ താഴെ പറയുന്നവയാണ്.

  1. 'ദില്ലി' - കവി വിഭൂത ശ്രീധറിന്റെ അഭിപ്രായത്തിൽ, തോമര രജപുത്രവംശത്തിലെ അനംഗപാലയാണ്‌ ഈ നഗരം സ്ഥാപിച്ചത്[1].
  2. ലാൽ കോട്ട് - ഇന്ന് ഖുത്ബ് മിനാർ നിലനിൽക്കുന്നയിടത്ത് തോമര രജപുത്രർ സ്ഥാപിച്ച നഗരമാണിത്. പിന്നീട് ഇത് ഖില റായി പിത്തൊര എന്ന് പൃഥ്വിരാജ് ചൌഹാന്റെ കാലത്ത് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതു ഏഴ് വാതിലുകളുള്ള ഡെൽഹിയിലെ ഒരു കോട്ടയായിരുന്നു. പൃഥ്വിരാജ് ചൌഹാൻ ഡെൽഹിയുടെ അവസാനത്തേതിനു തൊട്ടു മുൻപുള്ള ഹിന്ദു രാജാവായിരുന്നു.
  3. സിരി - 1303-ൽ ഖിൽജി രാജവംശത്തിലെ അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ചു.
  4. തുഗ്ലക്കാബാദ് - സ്ഥാപിച്ചത് ഘിയാസ് ഉദ് ദിൻ തുക്ലക് ഷാ ഒന്നാമൻ (1321-1325)
  5. ജഹാൻപന - സ്ഥാപിച്ചത് മുഹമ്മദ് ബിൻ തുക്ലക്
  6. കോട്‌ല ഫിറോസ് ഷാ- സ്ഥാപിച്ചത് ഫിറോസ് ഷാ തുക്ലക് (1351-1388);
  7. പുരാന കില- സ്ഥാപിച്ചത് ഷേർഷാ സൂരി , ദിനാപഥ് - സ്ഥാപിച്ചത് ഹുമയൂൺ, (1538-1545);
  8. ഷാജഹാബാദ് - ചുമരുകളുള്ള ഈ നഗരം സ്ഥാപിച്ചത് ഷാജഹാൻ ആണ് 1638 നും 1649 ഇടക്ക്. ഇതിൽ ഡെൽഹിയിലെ പ്രസിദ്ധമായ ചെങ്കോട്ടയും ചാന്ദ്‌നി ചൌക്കും ഉൾപ്പെടുന്നു. ഇത് ഷാജഹാന്റെ കാലത്ത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ഈ സ്ഥലത്തെയാണ് ഇപ്പോഴത്തെ പഴയ ഡെൽഹി എന്ന പേരിൽ അറിയപ്പെടുന്നത്.
  9. 'നയി ദില്ലി' (New Delhi) - സ്ഥാപിച്ചത് ബ്രിട്ടീഷ്‌ ഭരണകൂടം. ഇതിൽ പഴയ ഡെൽഹിയിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു.

[തിരുത്തുക] ആദ്യ ചരിത്രം

ഐതിഹ്യമനുസരിച്ച് ഡെൽഹി, 2500 ബി.സി കാലഘട്ടത്തിലെ മഹാഭാ‍രതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥം ആയിരുന്നു. ഹിന്ദു ഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച് ഡെൽഹിയുടെ ആദ്യ പേര് ഹസ്തിനപുരി എന്നായിരുന്നു. ഹസ്തിനപൂരിഎന്നാൽ ആനകളുടെ നഗരം എന്നാണ് അർത്ഥം. ഈ നാമത്തിൽ ഒരു ഗ്രാമവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വരെ നിലനിന്നിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ ന്യൂ ഡെൽഹി പണിതപ്പോൾ ഈ ഗ്രാമം നിരത്തുകയായിരുന്നു. പുരാവസ്തുഗവേഷണങ്ങൾ പറയുന്നത് ഇന്നത്തെ പഴയ കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്താണ്‌ ഇന്ദ്രപ്രസ്ഥം സ്ഥിതി ചെയ്തിരുന്നത് എന്നാണ്‌.

ഡെൽഹി എന്ന പേര് വന്നത് ദില്ലിക എന്ന വാക്കിൽ നിന്നാണ് എന്ന് പ്രധാനമായും പറയുന്നു. പക്ഷേ, ഇത് കൂടാതെ മറ്റ് വാദങ്ങളും ഇതിനെ പറ്റി നില നിൽക്കുന്നു. 1875 ലെ എഴുത്തുകാരനായ സത്യർഥ് പ്രകാശ് തന്റെ പുസ്തകമായ സ്വാമി ദയാനന്ദിൽ പറയുന്നതനുസരിച്ച്, പൌരാണിക രാജാവാ‍യ രാജ ദില്ലു ആണ് 800 ബി.സി. യിൽ ദില്ലി കണ്ടുപിടിച്ചത് എന്നാണ്. ചില പുരാന എഴുത്തുകൾ ഇതിനെ പിൻ താങ്ങുന്നു. [2] മറ്റൊരു എഴുത്തുകാരനായ വിബുധ് ശ്രീധർ (1189-1230) എഴുതിയതനുസരിച്ച് ഡെൽഹിയുടെ ഉറവിടത്തെ പറ്റി ഇങ്ങനെ പറയുന്നു. [3].


हरियाणए देसे असंखगाम, गामियण जणि अणवरथ काम|
परचक्क विहट्टणु सिरिसंघट्टणु, जो सुरव इणा परिगणियं|
रिउ रुहिरावट्टणु बिउलु पवट्टणु, ढिल्ली नामेण जि भणियं|


വിവർത്തനം: ഹരിയാനയിൽ ധാരാളം ഗ്രാമങ്ങൾ ഉണ്ടായിരുന്നു. ഇവിടുത്തെ ഗ്രാമവാസികൾ കഠിനാധ്വാനികളായിരുന്നു. ഇവർ മറ്റുള്ളവരുടെ മേൽകോയ്മ അംഗീകരിച്ചിരുന്നില്ല. അവർ തന്റെ ശത്രുക്കളെ തുരത്തുന്നതിൽ വിദഗ്ദരായിരുന്നു. ഇന്ദ്രൻ തന്റെ രാജ്യത്തെ സ്വയം പ്രകീർത്തിച്ചിരുന്നു. ഈ രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയാണ്.


जहिं असिवर तोडिय रिउ कवालु, णरणाहु पसिद्धउ अणंगवालु ||
वलभर कम्पाविउ णायरायु, माणिणियण मणसंजनीय ||

വിവർത്തനം: അനംഗപാൽ ഭരണാധികാരി പ്രശസ്തനായിരുന്നു. തന്റെ ശത്രുക്കളെ വാളിനിരയാക്കിയിരുന്നു. ഈ ഭാരം നാഗരാ‍ജനെ വരെ ഇളക്കിയിരുന്നു. (The ruler Anangapal is famous, he can slay his enemies with his sword. The weight (of the Iron pillar) caused the Nagaraj to shake.)

1383 ലെ വിക്രം സംവതിന്റെ ഒരു മുദ്രണം ഡെൽഹിയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത് അനുസരിച്ച് ഡെൽഹി കണ്ടുപിടിച്ചത് തോമർ വംശജരാണെന്ന് പറയുന്നു. അതിൽ ഇങ്ങനെ പറയുന്നു.

देशोऽस्ति हरियानाख्यो पॄथिव्यां स्वर्गसन्निभः |
ढिल्लिकाख्या पुरी तत्र तोमरैरस्ति निर्मिता ||

മറ്റൊരു എഴുത്തുകാരനായ പ്രിഥ്വിരാജ് റാസൊയും ഇങ്ങനെ തന്റെ പറയുന്നു.

हुं गड्डि गयौ किल्ली सज्जीव हल्लाय करी ढिल्ली सईव |
फिरि व्यास कहै सुनि अनंगराइ भवितव्य बात मेटी न जाइ ||

[തിരുത്തുക] 8 മുതൽ 16 നൂറ്റാണ്ട് വരെ

ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ മീനാർ ആണ് 72.5 മീ. ഉയരമുള്ള ഖുത്ബ് മീനാർ

736-ആമാണ്ടിൽ ഇന്ന് ഖുത്ബ് മിനാർ സ്ഥിതി ചെയ്യുന്നയിടത്ത് തോമര രജപുത്രർ ലാൽ കോട്ട് എന്ന നഗരം സ്ഥാപിച്ചു. തോമര രജപുത്രവംശത്തിലെ അനംഗപാൽ ആണ്‌ ലാൽ കോട്ട് സ്ഥാപിച്ചതെന്ന് പ്രിഥ്വിരാജ് റാസോയും പറയുന്നു.

1180 ൽ അജ്‌മേറിലെ രജപുത്രന്മാരായിരുന്ന ചൗഹാന്മാർ‍ ലാൽ കോട്ട് കീഴടക്കി[4] ഇതിന്‌ ഖില റായ് പിത്തോറ എന്ന പേരിടുകയും ചെയ്തു.

തോമരരുടേയും ചൗഹാന്മാരുടേയും കാലത്ത് ദില്ലി ഒരു പ്രധാന വാണിജ്യ കേന്ദ്രമായി. ധനാഢ്യരായ നിരവധി ജൈനവ്യാപാരികൾ ഇക്കാലത്ത് ദില്ലിയിൽ ജീവിച്ചിരുന്നു. അനേകം ക്ഷേത്രങ്ങളും ജൈനർ പണി കഴിപ്പിച്ചു. അന്നത്തെ ദെഹ്‌ലിവാൻ എന്നറിയപ്പെട്ടിരുന്ന ഇവിടുത്തെ നാണയങ്ങൾക്ക് അക്കാലത്ത് വളരെ പ്രചാരമുണ്ടായിരുന്നു[4]. രജപുത്രർ ഇത് ഒരു രണ്ടാം തലസ്ഥാനം എന്ന നിലയിലായിരുന്നു ഉപയോഗിച്ചിരുന്നത്[5]‌.

ചൗഹാന്മാരിലെ ഒരു രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ (പ്രിഥ്വിരാജ് മൂന്നാമൻ) 1192 ൽ അഫ്ഗാൻ പോരാളിയായിരുന്ന മുഹമ്മദ് ഘോറി രണ്ടാം തരാവോറി യുദ്ധത്തിൽ (second battle of Taraori) പരാജയപ്പെടുത്തി. രജപുത്രരുടെ പ്രധാനതലസ്ഥാനമായിരുന്ന അജ്മീറും ഘോറി പിടിച്ചെടുത്ത് കൊള്ളയടിച്ചു[5].

1206-ൽ, അനന്തരാവകാശികളില്ലാതെ മുഹമ്മദ് ഘോറി മരിച്ചതിനു ശേഷം, ഘോറിയുടെ സൈന്യാധിപനായിരുന്ന ഖുത്ബ്ദ്ദീൻ ഐബക് തന്റെ എതിരാളികളോട് യുദ്ധം ചെയ്ത് മുഹമ്മദ് ഘോറിയുടെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ദില്ലി ആസ്ഥാനമാക്കിയുള്ള ഈ സാമ്രാജ്യം അടിമ വംശം അഥവാ മംലൂക്ക് രാജവംശം എന്നറിയപ്പെടുന്നു. അജ്മീറിലെത്താൻ മരുഭൂമിയിലൂടെ കുറേ ഉള്ളിലേക്ക് സഞ്ചരിക്കണമെന്നതിനാലായിരിക്കണം തലസ്ഥാനമായി ദില്ലി തെരഞ്ഞെടുത്തത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കു പുറമേ രാഷ്ട്രീയകാരണങ്ങളും ദില്ലി തലസ്ഥാനമായി തെരഞ്ഞെടുക്കാൻ കാരണമായിരിക്കണം. മുസ്ലിങ്ങൾ, സാധനങ്ങൾക്കും മറ്റുമായി തങ്ങളുടെ മുൻ വാസസ്ഥലങ്ങളെ നിരന്തരമായി ആശ്രയിച്ചിരുന്നു. ഇതിനു പുറമേ പുതിയ പ്രദേശത്ത് തോൽപ്പിക്കപ്പെട്ടവരുടെ നേതൃത്വത്തിലുള്ള തിരിച്ചടികളേയും അവർ ഭയന്നിരുന്നു. അതിനാൽ കൂടുതൽ വിദൂരമായ പ്രദേശങ്ങളിലേക്ക് തലസ്ഥാനം മാറ്റാൻ അവർ താല്പര്യപ്പെട്ടിരുന്നില്ല. ബംഗാളിനും പേർഷ്യയുടെ കിഴക്കൻ അതിർത്തിക്കും ഇടയിൽ ഏതാണ്ട് മദ്ധ്യത്തിലായാണ് ദിലിയുടെ സ്ഥാനം. സിന്ധുവിന്റെയും, ഗംഗയുടേയും സമതലങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുനതിനാൽ ഈ രണ്ടു ഫലഭൂയിഷ്ടമേഖലകളിൽ നിന്നും നികുതി ഈടാക്കാനും ഇവർക്ക് സാധിച്ചു[5].

അടിമ‌വംശത്തിന്റെ കീഴിൽ ദില്ലി ഒരു സ്വതന്ത്രതലസ്ഥാനമായി[5]. ഇതും ഇതിനെത്തുടർന്നുള്ള മുസ്ലീം ഭരണാധികാരികളുടേയും വംശങ്ങളെ പൊതുവായി ദില്ലി സുൽത്താനത്ത് എന്നറിയപ്പെടുന്നു. സുൽത്താനത്തിന്റെ സ്ഥാപനത്തോടെയാണ്‌ ഉപഭൂഖണ്ഡത്തിന്റെ ഒരു വലിയ ഭാഗം നിയന്ത്രിക്കുന്ന തലസ്ഥാനനഗരമായി ദില്ലി മാറിയത്.[4] പിന്നീട് ചെറിയ കാലയളവുകളിലൊഴികെ, ദില്ലി തന്നെയായിരുന്നു ഉത്തരേന്ത്യയുടെ രാഷ്ട്രീയകേന്ദ്രം.

ഖുത്ബ്ദീൻ ഐബക് ആണ്‌ രജപുത്രരുടെ പഴയ കോട്ട നിലനിന്നിരുന്നിടത്ത് ഖുത്ബ് മീനാർ പണിതുടങ്ങിയത്. പക്ഷേ, ഇതിന്റെ പണി തീരും മുൻപ് 1210-ൽ അദ്ദേഹം മരണമടഞ്ഞു. തുടർന്നുവന്ന സുൽത്താൻ ഇൽത്തുമിഷാണ്‌ 1229-ൽ ഇതിന്റെ പണി പൂർത്തിയാക്കിയത്[6].


യഥാക്രമം ഖിൽജി രാജവംശം, തുഗ്ലക് രാജവംശം, സയ്യിദ് രാജവംശം, ലോധി രാജവംശം എന്നിവയാണ്‌ ദില്ലി സുൽത്താനത്തിലെ തുടർന്നു വന്ന രാജവംശങ്ങൾ. ഇവർ ഇവിടെ ധാരാളം പട്ടണങ്ങൾ പണി കഴിപ്പിച്ചു.[7]

പതിനാലാം നൂറ്റാണ്ടിൽ, തുഗ്ലക് വംശത്തിലെ മുഹമ്മദ് ബിൻ തുഗ്ലക്, ഡെക്കാനിലെ ദൌലതാബാദിലേക്ക് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചു. ദില്ലിയിലെ ജനങ്ങളേയും അദ്ദേഹം തന്നോടൊപ്പം വരാൻ നിർദ്ദേശിച്ചു. നിരവധിയാളുകൾ ഈ പലായനത്തിൽ മരണമടഞ്ഞു. എന്നാൽ ഉടൻ തന്നെ തന്റെ തെറ്റ് തിരിച്ചറിഞ്ഞ തുഗ്ലക്, തലസ്ഥാനവും, ജനങ്ങളേയും തിർച്ച് ദില്ലിയിലേക്ക് മാറ്റി[5].


തുഗ്ലക് രാജവംശത്തിന്റെ അന്ത്യഘട്ടത്തിൽ 1398 ഡിസംബർ 17-ന്‌ തിമൂർ ദില്ലി ആക്രമിച്ചു കീഴടക്കി പട്ടണം കൊള്ളയടിച്ച് നശിപ്പിച്ചു. ദില്ലിയിലെ മുസ്ലീം സുൽത്താന്മാർ തങ്ങളുടെ രാജ്യത്തെ ഹിന്ദുക്കളോട് കാണിക്കുന്ന മൃദുമനോഭാവവും സഹിഷ്ണുതയാണ്‌ ദില്ലി ആക്രമിക്കാൻ തിമൂറിന്‌ പ്രേരകമായത്. ഏകദേശം ഒരുലക്ഷത്തോളം പേരെ തിമൂർ കൊലപ്പെടുത്തി. പിടിക്കപ്പെട്ടവരിൽ അവശേഷിക്കുന്ന മിക്കവാറും ദില്ലി നിവാസികളേയും തിമൂർ അടിമകളാക്കുകയും ചെയ്തു. 1399-ഓടെ തിമൂർ ദില്ലി വിട്ടു തന്റെ രാജ്യത്തേക്ക് മടങ്ങി. തിമൂറിന്റെ ആക്രമണത്തോടെ ദില്ലി സുൽത്താന്മാരുടെ സാമ്രാജ്യത്തിനു മേലുള്ള കേന്ദ്രീകൃതാധിപത്യത്തിന്‌ കാര്യമായ ക്ഷയം സംഭവിച്ചു[8]. ഇതിനെത്തുടർന്നാണ്‌ സയ്യിദ്, ലോധി രാജവംശങ്ങൾ അധികാരത്തിലെത്തിയത്.

1526 ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ശേഷം മുൻ ഫെർഗാന ഭരണാധികാരിയായിരുന്ന സഹിറുദ്ദീൻ ബാബർ, ഡെൽഹിയിലെ അവസാനത്തെ ലോധി സുൽത്താനായിരുന്ന ഇബ്രാഹിം ലോധിയെ തോൽപ്പിക്കുകയും മുഗൾ സാമ്രാജ്യത്തിന്‌ അടിത്തറ പാകുകയും ചെയ്തു. ഇവർ ആഗ്ര, ലാഹോർ, ഡെൽഹി എന്നിവ മുഴുവനായി അടക്കി ഭരിച്ചു.

[തിരുത്തുക] 17 മുതൽ 19 നൂറ്റാണ്ട് വരെ

ഒന്നാം ലോക മഹായുദ്ധത്തിലും, അഫ്ഗാൻ യുദ്ധത്തിലും മരിച്ച 90,000 ഇന്ത്യൻ പടയാളികളുടെ ഓർമ്മക്കായി സ്ഥാപിച്ച ഡെൽഹിയിലെ ഇന്ത്യാ ഗേറ്റ്

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ഭരണത്തിന്‌ ഒരു ഇടവേളയുണ്ടായത്, ബാബറിന്റെ മകനായ ഹുമയൂണിനെ ഷേർഷാ സൂരി തോൽപ്പിക്കുകയും അദ്ദേഹത്തെ അഫ്ഗാനിലേക്ക് നാടുകടത്തുകയും ചെയ്തപ്പോഴാണ്. പിന്നീട് ഷേർഷാ സുരിയുടെ ഭരണ കാലത്ത് അദ്ദേഹം പല പരിഷ്കാരങ്ങളും നടപ്പിലാക്കി. പുരാന കില പണിയിപ്പിച്ചത് അദ്ദേഹമാണ്. പക്ഷെ, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം, പേർഷ്യൻ സഹായത്തോടെ ഹുമയൂൺ ഡെൽഹി ഭരണം തിരിച്ചു പിടിച്ചു. മൂന്നാം മുഗൾ രാജാവായിരുന്ന അൿബർ 1556-ൽ തലസ്ഥാന നഗരം ആഗ്രയിലേക്ക് മാറ്റി. ഇതു മൂലം ഡെൽഹിയുടെ പ്രാധാന്യം അല്പം കുറഞ്ഞെങ്കിലും 1650-ൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാ‍ജഹാൻ (1628-1658) ദില്ലിയിൽ, ഷാജഹനാബാദ് എന്ന നഗരം നിർമ്മിച്ചു. ഇത് ഡെൽഹിയിലെ‍ ഏഴാമത്തെ പ്രധാന നഗരമായിരുന്നു. ഇന്ന് പുരാണ ദില്ലി എന്ന് ഈ പ്രദേശം അറിയപ്പെടുന്നു. ഇവിടെ ധാരാളം വാസ്തുവിദ്യയുടെ മികവ് തെളിയിക്കുന്ന സ്മാരകങ്ങൾ നിലനിൽക്കുന്നു. ഇവിടെയാണ് ചെങ്കോട്ട, ജുമാ മസ്ജിദ് എന്നിവ സ്ഥിതി ചെയ്യുന്നത്. ഷാജഹാനാബാദ് ആയിരുന്നു 1638 മുതൽ മുഗൾ വംശത്തിന്റെ തലസ്ഥാനമായിരുന്നത്.

1739-ൽ ഷാജഹനാബാദിലെ ജനങ്ങൾ, പേർഷ്യയിലെ നാദിർഷായുടെ കുറച്ചു ഭടന്മാരെ കൊലപ്പെടുത്തി. ഇതിൽ കുപിതനായ നാദിർ ഷാ, വൻ സന്നാഹങ്ങളുമായെത്തി ദില്ലി ആക്രമിച്ചു[5]. 1739 ൽ പ്രസിദ്ധമായ കർണ്ണാൽ യുദ്ധത്തിൽ നദീർ ഷാ മുഗളന്മാരെ തോൽപ്പിക്കുകയും ഡെൽഹി കീഴടക്കുകയും ചെയ്തു [9] കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെയെല്ലാം കൊന്നൊടുക്കയും ചെയ്തു. (ഇതിനു ശേഷം ഏതാണ്ട് 200 വർഷകാലം ദില്ലി ഒരു പ്രാധാന്യമില്ലാത്ത നഗരമായി അധപതിച്ചു. 1911-ൽ ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതോടെയാണ് ദില്ലിക്ക് വീണ്ടും രാഷ്ട്രീയപ്രാധാന്യം കൈവരിച്ചത്. [5].)

1707-ലെ ഔറംഗസേബിന്റെ മരണത്തോടെത്തന്നെ മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി. പ്രാദേശികഭരണാധികളും മറാഠകളും മുഗൾ അധീനപ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ദില്ലിയടക്കമുള്ള മേഖല മറാഠകളുടെ ആധിപത്യത്തിലായി. എങ്കിലും പേരിനു മാത്രം മുഗൾ ചക്രവർത്തി 1857 വരേയും ദില്ലിയിലുണ്ടായിരുന്നു.

1761 ൽ മൂന്നാം പാനിപത്ത് യുദ്ധാനന്തരം‍ അഹമ്മദ് ഷാ അബ്ദലി, ദില്ലി ആക്രമിച്ചു കൊള്ളയടിച്ചു. പിന്നീട് 1803 ലെ ഡെൽഹി യുദ്ധത്തിൽ ബ്രിട്ടീഷ് പട മറാഠകളെ പരാജയപ്പെടുത്തുകയും ദില്ലിയുടെ മേൽ അധികാരം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം അവസാ‍നത്തെ മുഗൾ വംശജനായ ബഹദൂർഷാ സഫർ രണ്ടാമനെ പുറത്താക്കി ബ്രിട്ടീഷുകാർ ഡെൽഹിയുടെ നിയന്ത്രണം സമ്പൂർണ്ണമായി കരസ്ഥമാക്കി.

[തിരുത്തുക] ഇരുപതാം നൂറ്റാണ്ടിൽ

മഹാത്മാഗാന്ധിയെ അടക്കം ചെയ്തിരിക്കുന്ന രാജ്‌ഘട്ട്

1857-ലെ ഇന്ത്യൻ ലഹളക്ക് ശേഷം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയായിരുന്നു. പിന്നീട് 1911 ൽ ഇത് ഡെൽഹിയിലേക്ക് മാറ്റി. ഇതിനു ശേഷം, പഴയ ഡെൽഹിയുടെ ചിലഭാഗങ്ങൾ ന്യൂ ഡെൽഹിയുടെ നിർമ്മാണത്തിനു വേണ്ടി പൊളിക്കുകയും ചെയ്തു. ഇതിന്റെ പണി 1920-ൽ ആരംഭിച്ച് 1930-ൽ അവസാനിച്ചു[5]. ബ്രിട്ടീഷ് വാസ്തുശിൽപ്പിയായ ഏഡ്വിൻ ല്യൂട്ടേൻസ് ആണ് ന്യൂ ഡെൽഹിയിലെ പ്രധാന ഭാഗങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തത്. അതുകൊണ്ട് ന്യൂ ഡെൽഹി മേഖലയെ ഇന്നും ല്യൂട്ടൻസ് ഡെൽഹി എന്നും വിളിക്കാറുണ്ട്[10].

ബ്രിട്ടീഷ് ഭരണകാലത്ത് ദില്ലിയെ മൂന്നു ജില്ലകളായാണ് വിഭജിച്ചിരുനത്[5]:-

  • ഷാജഹനാബാദ് എന്ന പഴയ നഗരം (പുരാണ ദില്ലി) - ഇവിടെയായിരുന്നു സാധാരണ ജനങ്ങൾ പാർത്തിരുന്നത്.
  • സിവിൽ ലൈൻസ് - ബ്രിട്ടീഷ് ഭരണാധികാരികളും ധനികരും ഇവിടെയായിരുന്നു വസിച്ചിരുന്നത്.
  • കന്റോണ്മെന്റ് - സൈന്യത്തിനായുള്ള പ്രദേശം


പിന്നീട് 1947-ൽ ഇന്ത്യക്ക് സ്വാതന്ത്യവും വിഭജനവും കഴിഞ്ഞതിനു ശേഷം ഇന്ത്യ സർക്കാറിന്റെ തലസ്ഥാനമായി ന്യൂ ഡെൽഹി പ്രഖ്യാപിക്കപ്പെട്ടൂ.

[തിരുത്തുക] ഇതുകൂടി കാണുക


[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. An Early Attestation of the Toponym Ḍhillī, by Richard J. Cohen, Journal of the American Oriental Society, 1989, p. 513-519
  2. Satyarth Prakash - Swami Dayananda Saraswati.
  3. An Early Attestation of the Toponym Ḍhillī, by Richard J. Cohen, Journal of the American Oriental Society, 1989, p. 513-519
  4. 4.0 4.1 4.2 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 30, ISBN 817450724
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. താളുകൾ. 161-163. 
  6. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 60, ISBN 81 7450 724
  7. Battuta's Travels: Delhi, capital of Muslim India
  8. The Islamic World to 1600: The Mongol Invasions (The Timurid Empire)
  9. Iran in the Age of the Raj
  10. http://www.lutyenstrust.org.uk/newdelhinews.htm
  11. http://news.google.com/newspapers?id=u_MNAAAAIBAJ&sjid=RHkDAAAAIBAJ&pg=4765,1141957&dq=jama+masjid+largest+mosque
"http://ml.wikipedia.org/w/index.php?title=ഡെൽഹിയുടെ_ചരിത്രം&oldid=1007265" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ