ഷാ ആലം രണ്ടാമൻ
| ഷാ ആലം രണ്ടാമൻ | |
|---|---|
|
|
|
| ഭരണകാലം | 24 December 1759 - 19 November 1806 (46 വർഷം, 330 ദിവസം) |
| കിരീടധാരണം | 24 December 1759 at Gothauli |
| മുൻഗാമി | Alamgir II and Shah Jahan III |
| പിൻഗാമി | Akbar Shah II |
| ഭാര്യമാർ | Nawab Taj Mahal Begum Sahiba and 4 others |
| മക്കൾ | |
| Over 50 sons and daughters | |
| പേര് | |
| 'Abdu'llah Jalal ud-din Abu'l Muzaffar Ham ud-din Muhammad 'Ali Gauhar Shah-i-'Alam II | |
| കൊട്ടാരം | Timurid |
| പിതാവ് | Alamgir II |
| മാതാവ് | Nawab Zinat Mahal Sahiba |
| കബറിടം | Red Fort, Delhi |
| മതം | Islam |
ഷാ ആലം II (1728–1806), 47 വർഷം ഇന്ത്യയിലെ മുഗൾ സാമ്രാട്ടായിരുന്നു. ഇദ്ദേഹത്തിൻറെ ആദ്യത്തെ പേര് അലി ഗൗഹർ എന്നാണ്. ജീവരക്ഷാർത്ഥം അലഹബാദിലേക്ക് പാലായനം ചെയ്ത ഇദ്ദേഹത്തെ വീണ്ടും സാമ്രാട്ട് പദവിയിലേക്ക് അവരോധിച്ചത് അഹ്മദ് ഷാ ദുറാനിയാണ് [1]
ഉള്ളടക്കം |
ദൽഹിയിൽ നിന്നുളള പാലായനം [തിരുത്തുക]
യുവരാജാവായിരുന്ന അലി ഗൗഹർ, മുഗൾ സാമ്രാട്ടായിരുന്ന അസീസുദ്ദീനിൻറെ (അലംഗീർ രണ്ടാമൻ ) പുത്രനും കിരീടാവകാശിയുമായിരുന്നു. പക്ഷേ ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ എന്ന മന്ത്രിയുടെ കുതന്ത്രങ്ങളാൽ പുത്രനു പിതാവിൻറെ കടുത്ത നിരീക്ഷണത്തിനു വിധേയനാവേണ്ടി വന്നു. കാവൽക്കാരിൽ നിന്ന് രക്ഷപ്പെട്ട് അലി ഗൗഹർ കിഴക്കൻ പ്രവിശ്യകളിൽ അഭയം തേടി. ബംഗാൾ, ബീഹാർ, ഒറീസ്സ പ്രാന്തങ്ങളിൽ സ്വന്തം നിലയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. 1759-ൽ ഗാസി ഉദ്ദീൻ ഫിറോസ് ജംഗ് മൂന്നാമൻ, അലംഗീർ രണ്ടാമനെ കൊലപ്പെടുത്തിയപ്പോൾ, അലി ഗൗഹർ, സ്വയം മുഗൾ സാമ്രാട്ടായി പ്രഖ്യാപനം നടത്തി, ഷാ ആലം II എന്ന പേരു സ്വീകരിച്ചു. 1761-ലെ മൂന്നാം പാനിപത് യുദ്ധത്തിൽ വിജയിയായ അഹ്മദ് ഷാ ദുറാനി, ഷാ ആലമിനെ മുഗൾ സാമ്രാട്ടായി തുടരാനനുവദിച്ചു. ഇക്കാലമത്രയും ഷാ ആലം അവധിലും ബംഗാളിലുമായി താമസിച്ചു.
ബക്സർ യുദ്ധം [തിരുത്തുക]
ബംഗാളിലെ പൊതുവെ മോശമായ രാഷ്ട്രീയാന്തരീക്ഷവും, മിർ ജാഫറിനോട് ജനതക്കുണ്ടായിരുന്ന വൈരാഗ്യവും തനിക്ക് ഹിതകരമാവും എന്ന് ഷാ ആലം II കണക്കു കൂട്ടി. പക്ഷേ 1764-ലെ ബക്സർ യുദ്ധത്തിലെ പരാജയത്തിനു ശേഷം അലഹബാദ് ഉടമ്പടിയനുസരിച്ച് ഷാ ആലം,ബംഗാൾ,ബീഹാർ,ഒറീസ്സ പ്രാന്തങ്ങൾ കമ്പനിക്ക് അടിയറ വെച്ചു. പകരം കമ്പനിയുടെ 26 ലക്ഷം രൂപ അടുത്തൂൺ പറ്റി അലഹബാദിൽ വാസമുറപ്പിച്ചു. 1772-ൽ വാറൻ ഹേസ്റ്റിംഗ്സ് പെൻഷൻ നിർത്തലാക്കി.
വീണ്ടും ദൽഹിയിലേക്ക് [തിരുത്തുക]
1772-ൽ മറാഠശക്തികൾ ദൽഹി വീണ്ടെടുത്ത് ഷാ ആലമിനെ ദൽഹിയിലേക്ക് ക്ഷണിച്ചു. മുഗൾ സാമ്രാജ്യത്തിൻറെ പഴയ പ്രതാപം വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ഷാ ആലം II ദൽഹിയിലേക്കു തിരിച്ചു. കൂടെ മിർസാ നജഫ് ഖാൻറെ നേതൃത്വത്തിൽ ഒരു കൊച്ചു സംഘം പടയാളികളുമുണ്ടായിരുന്നു. 1772 ഡിസംബറിലാണ് ഷാ ആലവും കൂട്ടരും ദൽഹിയിൽ തിരിച്ചെത്തിയത്. മിർസാ നജഫ് ഖാൻ പ്രഗത്ഭനായ പടനായകനായിരുന്നു. നജഫ് ഖാൻറെ കാലശേഷം കഴിവും ആത്മാർത്ഥതയും ഇല്ലാത്തവരെയാണ് ഷാ ആലം ആ സ്ഥാനത്തേക്ക് നിയമിച്ചത്. മുഗൾ സാമ്രാജ്യത്തിൻറെ തകർച്ചക്ക് പിന്നെ അധികകാലം വേണ്ടി വന്നില്ല.
അന്ത്യം [തിരുത്തുക]
1778-ൽ കൊട്ടാര ഗൂഢാലോചനകളുടെ ഫലമായി, ഷാ ആലം രണ്ടാമൻ അന്ധനാക്കപ്പെട്ടു. 1803-ൽ മറാഠകളിൽ നിന്ന് ദില്ലിയെ പ്രതിരോധിക്കുന്നതിന് ബ്രിട്ടീഷുകാരെ ക്ഷണിച്ചത് ഇദ്ദേഹമാണ്.[2] 1803-ലെ ദൽഹി യുദ്ധത്തിനു ശേഷം ദില്ലിയുടെ ആധിപത്യം ഏതാണ്ട് പൂർണ്ണമായി ബ്രിട്ടീഷുകാർ ഏറ്റെടുത്തു. യുദ്ധാനന്തരം, 1806-ൽ മരണമടയുന്നതുവരെ ഷാ ആലം രണ്ടാമൻ, വീണ്ടും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഔദാര്യത്തിൽ കഴിഞ്ഞു.
അവലംബം [തിരുത്തുക]
- ↑ S. M. Ikram (1964). "XIX. A Century of Political Decline: 1707-1803". In Ainslie T. Embree. Muslim Civilization in India. New York: Columbia University Press. http://www.columbia.edu/itc/mealac/pritchett/00islamlinks/ikram/part2_19.html.
- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839" (ഇംഗ്ലീഷ് ഭാഷയിൽ). ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്. ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 52-53. ISBN 019579415 X. http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1. ശേഖരിച്ചത് 2012 നവംബർ 17.