സംവാദം:ഡെൽഹി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൽഹി എന്നു തന്നെയല്ലേ പാഠപുസ്തകങ്ങളിലും മാധ്യമങ്ങളിലുമെല്ലാം ഉപയോഗിക്കുന്നത്. എന്റെ പേര് പ്രവീൺ എന്നെഴുതുമെങ്കിലും പ്രെവീൺ എന്നല്ലേ കൂടുതൽ പേരും വായിക്കുന്നത്. മലയാളത്തിൽ പോതുവേ അങ്ങിനെയല്ലേ, റീഡിറക്ട് തിരിച്ചാക്കുന്നതല്ലേ നല്ലത്--പ്രവീൺ:സംവാദം 18:26, 22 ഡിസംബർ 2006 (UTC)[മറുപടി]

ഉച്ഛാരണത്തിലും എഴുത്തിലും എല്ലാം ഡെൽഹി (Delhi) എന്നു തന്നെയാണ്.. ഉത്തരേന്ത്യൻ വാക്കുകളുടെ മലയാളവൽക്കരണത്തിൽ ഇത്തരം പ്രശ്നങ്ങൾ നിരവധിയാണ്.. --Vssun 18:35, 22 ഡിസംബർ 2006 (UTC)[മറുപടി]

ഉത്തരേന്ത്യയിൽ ആരും ഡെൽഹി എന്നു പറയാറേയില്ല ദില്ലി എന്നാണു പറയാറുള്ളത്.. ദില്ലി എന്നാക്കി മാറ്റണം എന്നാണ് എന്റെ അഭിപ്രായവും..--Vssun 18:37, 22 ഡിസംബർ 2006 (UTC)[മറുപടി]

എം. മുകുന്ദൻ ന്റെ ഡൽഹി എന്നൊരു പുസ്തകമുണ്ടെന്ന് തോന്നുന്നു. നാനാർത്ഥങ്ങൾ?--Arayilpdas 09:20, 16 നവംബർ 2007 (UTC)[മറുപടി]
തോന്നലല്ല ഉണ്ട്. --Arayilpdas 09:22, 16 നവംബർ 2007 (UTC)[മറുപടി]

ഡെൽഹി നഗരം[തിരുത്തുക]

ഡെൽഹി നഗരത്തെക്കുറിച്ചെഴുതുമ്പോഴ് എല്ലാവരുൻ അറിയുന്ന ഡെൽഹി ഒരു നഗരസമൂഹമാണെന്നുള്ള(Urban agglomeration) കാര്യം പറയേണ്ടി വരുന്നു. Urban agglomeration എന്നതിനു നഗരസമൂഹം എന്നതിനേക്കാൾ നല്ല ഒരു മലയാളം വാക്കുണ്ടോ എന്നു ഓറ്മ്മ വരത്തതിനാൽ അങ്ങിനെ ഉപയോഗിച്ച് ചില വിവരങ്ങൾ ചേറ്ത്തു. കുറച്ചുകൂടി നല്ല വാക്കുണ്ടെങ്കിൽ തിരുത്താവുന്നതാൺ.

ഭാരതത്തിന്റെ കാനേഷുന്മാരിയിൽ നഗരസമൂഹം (town group) എന്നൊരു പ്രയൊഗം 1961-ൽ ഉപയോഗിച്ചിരുന്നു. ഇതു മാ‍റ്റിയാൺ Urban agglomeration എന്നുപയൊഗിക്കാൻ 1971 മുതൽ തുടങ്ങിയത്. രണ്ടിന്റെയും നിറ്വചനം ഒന്നായിരുന്നില്ല.

--Unnikn 05:47, 10 ഫെബ്രുവരി 2008 (UTC)[മറുപടി]

ഡെൽഹി ഗതാഗതം എന്ന താളിൽ നിന്നും അടർത്തിയത്. ഇവിടെ കമന്റ് ആയി നൽകുന്നു. --Vssun 00:18, 5 ഒക്ടോബർ 2008 (UTC)[മറുപടി]

റിവ്യൂ[തിരുത്തുക]

ആരെങ്കിലും ഒന്ന് റിവ്യൂ ചെയ്തു സഹായിക്കൂ.. കുറച്ചു ദിവസങ്ങളായി ചില തലക്കെട്ടുകൾ ചേർത്തിട്ടുണ്ട്. പക്ഷെ, പലയിടങ്ങളിലും മലയാളീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടിരുന്നു.. രമേശ്‌‌|rameshng 12:09, 6 ഒക്ടോബർ 2008 (UTC)[മറുപടി]

വിദ്യാഭ്യാസം[തിരുത്തുക]

നാട്ടിലെ പ്രീഡിഗ്രി പോലെയുള്ളവ ഇപ്പോൾ നിലവിലില്ലെന്നു തോന്നുന്നു.. --Vssun 12:53, 27 ജനുവരി 2009 (UTC)[മറുപടി]

സഹോദരനഗരങ്ങൾ[തിരുത്തുക]

എന്തടിസ്ഥാനത്തിലാണ്‌ വിദേശനഗരങ്ങളെ സഹോദരനഗരങ്ങൾ എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്നത് എന്നു മനസിലാവുന്നില്ല.. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണോ? --Vssun 13:01, 27 ജനുവരി 2009 (UTC)[മറുപടി]

ദില്ലി എന്നാണ്‌ കൊടുത്തിരിക്കുന്ന മറ്റു ഭാഷകളിലും ഐ.പി.എ.യിലും കാണുന്നത്. നമുക്കും ദില്ലി തന്നെ പോരെ? --Challiovsky Talkies ♫♫ 06:46, 25 മേയ് 2009 (UTC)[മറുപടി]

ദില്ലി സംസ്ഥാനമാണ്‌ എന്ന കാര്യത്തിൽ സംശയം ഉണ്ട്. --Challiovsky Talkies ♫♫ 06:52, 25 മേയ് 2009 (UTC)[മറുപടി]

ഡെൽഹിക്ക് ദേശീയ തലസ്ഥാന മേഖല എന്ന പദവിയാണുള്ളത്. ഡെൽഹിയും പോണ്ടിച്ചേരിയും സ്വതന്ത്രനിയമ സഭയുള്ള ഒരു കേന്ദ്രഭരണപ്രദേശമാണ്. ഇതിന്റെ പരിപൂർണ്ണ സംസ്ഥാനമായി പറയാൻ പറ്റില്ല .--  Rameshng | Talk  07:10, 25 മേയ് 2009 (UTC)[മറുപടി]
അപ്പൊപ്പിന്നെ താളിലെ തുടക്കത്തിലെ വാചകത്തിൽ മാറ്റം വരുത്തേണ്ടി വരില്ലേ?--Subeesh Talk‍ 07:20, 25 മേയ് 2009 (UTC)[മറുപടി]

ഒരിടത്ത് എഡ്വിൻ ല്യൂട്ടൻസ് എന്നും മറ്റൊരിടത്ത് എഡ്വേർഡ് എന്നും കാണുന്നു. ഏതാണ്‌ ശരി? രണ്ടിനും ലിങ്ക് കൊടുക്കാൻ ശ്രമം കാണുന്നുണ്ട്. ഒന്നിനു പോരെ? --Challiovsky Talkies ♫♫ 07:59, 25 മേയ് 2009 (UTC)[മറുപടി]

ഫലകത്തിന്റെ പ്രശ്നം ഇപ്പോഴും തീർന്നിട്ടില്ല. മാപ്പിൽ ഡെൽഹിയുടെ കുത്ത് കാണിക്കുന്നത് വലത് വശത്തായിട്ടാണ്. --Rameshng:::Buzz me :) 09:36, 14 നവംബർ 2009 (UTC)[മറുപടി]

നഗരങ്ങൾ വിക്കിപദ്ധതി
ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:ഡെൽഹി&oldid=4026139" എന്ന താളിൽനിന്ന് ശേഖരിച്ചത്