എം. മുകുന്ദൻ
| എം. മുകുന്ദൻ | |
|---|---|
എം.മുകുന്ദൻ |
|
| ജനനം | 10 സെപ്റ്റംബർ 1942 മയ്യഴി, ഇന്ത്യ |
| തൊഴിൽ | സാഹിത്യകാരൻ, നയതന്ത്ര ഉദ്യോഗസ്ഥൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് |
| ദേശീയത | |
| എഴുതിയിരുന്ന കാലം | 1961 - ഇതുവരെ |
| പ്രധാന കൃതികൾ | മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , "പ്രവാസം" , "ആവിലായിലെ സൂര്യോദയം" |
മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
ഉള്ളടക്കം |
ആദ്യജീവിതം[തിരുത്തുക]
കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയിൽ 1942 സെപ്റ്റംബർ 10-നു ജനിച്ചു.
പ്രത്യേകതകൾ[തിരുത്തുക]
മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
ജീവചരിത്രം[തിരുത്തുക]
തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ് മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്. വി.എസ്.അച്ചുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണു് എന്നു് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞതു് വിവാദമായതിനാൽ എസ്.എം.എസ് വഴി രാജിക്കത്തു് അയച്ചുകൊടുത്തു. പിന്നീട് രാജി പിൻവലിച്ചു് അക്കാദമിയിൽ തുടരുന്നു.
സാഹിത്യ സൃഷ്ടികൾ[തിരുത്തുക]
നോവൽ[തിരുത്തുക]
- മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974)
- ദൈവത്തിന്റെ വികൃതികൾ (1989)
- ആവിലായിലെ സൂര്യോദയം
- ഡൽഹി (1969)
- ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972)
- ആകാശത്തിനു ചുവട്ടിൽ
- ആദിത്യനും രാധയും മറ്റുചിലരും (1993)
- ഒരു ദളിത് യുവതിയുടെ കദന കഥ
- കിളിവന്നു വിളിച്ചപ്പോൾ
- രാവും പകലും
- സാവിത്രിയുടെ അരഞ്ഞാണം
- റഷ്യ
- കേശവന്റെ വിലാപങ്ങൾ (1999)
- നൃത്തം (2000)
- ഈ ലോകം, ഇതിലൊരു മനുഷ്യൻ (1972)
- സീത (1990)
- പ്രവാസം(2009)
- ദൽഹി ഗാഥകൾ 2011
ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]
- വീട് (1967)
- നദിയും തോണിയും (1969)
- വേശ്യകളേ നിങ്ങൾക്കൊരമ്പലം (1971)
- അഞ്ചര വയസ്സുള്ള കുട്ടി (1978)
- ഹൃദയവതിയായ ഒരു പെൺകുട്ടി
- തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985)
- തേവിടിശ്ശിക്കിളി (1988)
- കള്ളനും പോലീസും (1990)
- കണ്ണാടിയുടെ കാഴ്ച (1995)
- മുകുന്ദന്റെ കഥകൾ
- റഷ്യ
- പാവാടയും ബിക്കിനിയും
- നഗരവും സ്ത്രീയും
പഠനം[തിരുത്തുക]
- എന്താണ് ആധുനികത (1976)
പുരസ്കാരങ്ങൾ[തിരുത്തുക]
- ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി - (1998)
- കേരള സാഹിത്യ അക്കദമി പുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കദമി പുരസ്കാരം
- വയലാർ പുരസ്കാരം
- എം.പി.പോൾ പുരസ്കാരം
- മുട്ടത്തു വർക്കി പുരസ്കാരം
- എൻ. വി. പുരസ്കാരം
മുകുന്ദന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ[തിരുത്തുക]
- 1999. On the Banks of the Mayyazhi. Trans. Gita Krishnankutty. Chennai: Manas.
- 2002. Sur les rives du fleuve Mahé. Trans. Sophie Bastide-Foltz. Actes Sud.
- 2002. God's Mischief. Trans. Prema Jayakumar. Delhi: Penguin.
- 2004. Adityan, Radha, and Others. Trans. C Gopinathan Pillai. New Delhi: Sahitya Akademi.
- 2005. The Train that Had Wings: Selected Short Stories of M. Mukundan. trans. Donald R. Davis, Jr. Ann Arbor: University of Michigan Press.
- 2006. Kesavan's Lamentations. Trans. A.J. Thomas. New Delhi: Rupa.
- 2007. Nrittam: a Malayalam Novel. Trans. Mary Thundyil Mathew. Lewiston: Edwin Mellen.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- South Asian Literary Recordings Project, United States Library of Congress
- M Mukundan Profile
- Works and Reviews
- 1942-ൽ ജനിച്ചവർ
- സെപ്റ്റംബർ 10-ന് ജനിച്ചവർ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- വയലാർ പുരസ്കാരം ലഭിച്ചവർ
- മലയാള കഥാകൃത്തുക്കൾ
- മലയാളം നോവലെഴുത്തുകാർ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- മയ്യഴിയിൽ ജനിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ