കേന്ദ്ര സാഹിത്യ അക്കാദമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ സ്ഥാപിച്ച അക്കാദമി ആണ് കേന്ദ്ര സാഹിത്യ അക്കാദമി.
[തിരുത്തുക] അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ
- വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക.
- വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക.
- അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ (ജേണലുകളിലൂടെ) ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക.
- വിവിധ പാഠശാലകളിലൂടെയും (വർക്ക്ഷോപ്പുകളിലൂടെ) യാത്രാ ബത്തകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക
- ഇന്ന് അക്കാദമി ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാർ ഈ യജ്ഞത്തിൽ പങ്കാളികളാണ്.