സച്ചിദാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോയമ്പറമ്പത്ത് സച്ചിദാനന്ദൻ
ജനനം 1946 മേയ് 28(1946-05-28)
പുല്ലൂട്ട്, തൃശ്ശൂർ, കേരളം
ദേശീയത ഇന്ത്യൻ
രചനാ സങ്കേതം കവി, നിരൂപകൻ, തർജ്ജമ പഠനം

മലയാള സാഹിത്യരംഗത്തെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം: മേയ് 28, 1946 - ). ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരത്തിൽ വിശിഷ്ടാഗത്വത്തിന് അർഹത ലഭിച്ചു.


[തിരുത്തുക] ജീവിതരേഖ

1946 മേയ്‌ 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1984, 1989, 1999 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും.

[തിരുത്തുക] കവിതകൾ

  • ഏഴുത്തച്ഛൻ ഏഴുതുമ്പോൾ
  • സച്ചിദാനന്ദന്റെ കവിതകൾ
  • ദേശാടനം
  • ഇവനെക്കൂടി
  • കയറ്റം
  • സാക്ഷ്യങ്ങൾ
  • അപൂർണ്ണം
  • വിക്ക്
  • മറന്നു വച്ച വസ്തുക്കൾ

വീടുമാട്ടം

  • മലയാളം
  • കവിബുദ്ധൻ
  • സംഭാഷണത്തിനു ഒരു ശ്രമം

[തിരുത്തുക] പഠനങ്ങൾ

  • കവിതയും ജനതയും
  • അന്വേഷണങ്ങൾ
  • പാബ്ലോ നെരൂദാ



"http://ml.wikipedia.org/w/index.php?title=സച്ചിദാനന്ദൻ&oldid=1293856" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ