സുഗതകുമാരി
| സുഗതകുമാരി | |
|---|---|
സുഗതകുമാരി |
|
| ജനനം | 1934 കേരളം, ഇന്ത്യ |
| തൊഴിൽ | കവി, സാമൂഹ്യപ്രവർത്തക, പരിസ്ഥിതി പ്രവർത്തക |
| ദേശീയത | |
| പ്രധാനപ്പെട്ട കൃതികൾ | രാത്രിമഴ, അമ്പലമണി |
സുഗതകുമാരി മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ്. 1934 ജനുവരി 3ന് തിരുവനന്തപുരത്ത് ജനിച്ചു[1]. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്[2].
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്[1]. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.
[തിരുത്തുക] കൃതികൾ
- മുത്തുച്ചിപ്പി (1961)
- പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)
- പാവം മാനവഹൃദയം (1968)
- ഇരുൾ ചിറകുകൾ (1969)
- രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)
- അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)
- കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)
- തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)
- രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)
- കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)
- ദേവദാസി
- വാഴത്തേൻ
- മലമുകള്ലിരിക്കെ
[തിരുത്തുക] പുരസ്കാരങ്ങൾ
- 1968 പാതിരപ്പൂക്കൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം
- 1980 രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- 1982 അമ്പലമണി എന്ന കൃതിക്ക് ഓടക്കുഴൽ പുരസ്കാരം
- 1984 അമ്പലമണിക്ക് വയലാർ അവാർഡ്
- 2001 ലളിതാംബിക അന്തർജ്ജനം അവാർഡ്
- 2003 വള്ളത്തോൾ അവാർഡ്
- 2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
- 2004 ബാലാമണിയമ്മ അവാർഡ്
- 2006 പത്മശ്രീ പുരസ്കാരം
- പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ വൃക്ഷമിത്ര അവാർഡ്
- സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്
- 2009 എഴുത്തച്ഛൻ പുരസ്കാരം [2]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 2007 ഡിസംബറിലെ സ്കൂൾമാസ്റ്റർ, താൾ 13, V.Publisher's, Kottayam.
- ↑ 2.0 2.1 "എഴുത്തച്ഛൻ പുരസ്കാരം സുഗതകുമാരിക്ക്". മലയാള മനോരമ. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=6243688&tabId=11&contentType=EDITORIAL&BV_ID=@@@, ശേഖരിച്ചത്: നവംബർ 13, 2009.
|
|||||||
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1934-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ജനുവരി 3-ന് ജനിച്ചവർ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- മലയാളകവികൾ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- വയലാർ പുരസ്കാരം ലഭിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- കേരളത്തിലെ പരിസ്ഥിതിപ്രവർത്തകർ
- തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻമാർ