വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ്' |

ഒ. എൻ. വി. കുറുപ്പ് |
| ജനനം |
(1931-05-27) മേയ് 27, 1931 (വയസ്സ് 81)
ചവറ, കൊല്ലം, കേരളം |
| വിദ്യാഭ്യാസം |
ബിരുദാനന്തര ബിരുദം |
| തൊഴിൽ |
കവി , പ്രൊഫസ്സർ |
| ജീവിത പങ്കാളി |
പി.പി. സരോജിനി |
| മക്കൾ |
രാജീവൻ , ഡോ.മായാദേവി |
| മാതാപിതാക്കൾ |
ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ |
| ഒപ്പ് |
 |
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ്[1] എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.[2] ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[3] നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം .
തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.ഇപ്പോൾ കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരാണ് .
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ , മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.[4] ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്
- പൊരുതുന്ന സൗന്ദര്യം
- സമരത്തിന്റെ സന്തതികൾ
- ഞാൻ നിന്നെ സ്നേഹിക്കുന്നു
- മാറ്റുവിൻ ചട്ടങ്ങളെ
- ദാഹിക്കുന്ന പാനപാത്രം
- ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും
- ഗാനമാല
- നീലക്കണ്ണുകൾ
- മയിൽപ്പീലി
- അക്ഷരം
- ഒരു തുള്ളി വെളിച്ചം
- കറുത്ത പക്ഷിയുടെ പാട്ട്
- കാറൽമാർക്സിന്റെ കവിതകൾ
- ഞാൻ അഗ്നി
- അരിവാളും രാക്കുയിലും
- അഗ്നിശലഭങ്ങൾ
- ഭൂമിക്ക് ഒരു ചരമഗീതം
- മൃഗയ
- വെറുതെ
- ഉപ്പ്
- അപരാഹ്നം
- ഭൈരവന്റെ തുടി
- ശാര്ങ്ഗകപ്പക്ഷികൾ
- ഉജ്ജയിനി
- മരുഭൂമി
- നാലുമണിപ്പൂക്കൾ'
- തോന്ന്യാക്ഷരങ്ങൾ
- നറുമൊഴി
- വളപ്പൊട്ടുകൾ
- ഈ പുരാതന കിന്നരം
- സ്നേഹിച്ചു തീരാത്തവർ
- സ്വയംവരം
- പാഥേയം
- അർദ്ധവിരാമകൾ
- ദിനാന്തം
- വളപ്പൊട്ടുകൾ
- കവിതയിലെ പ്രതിസന്ധികൾ
- കവിതയിലെ സമാന്തര രേഖകൾ
- എഴുത്തച്ഛൻ
കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി യുടെ സംഭാവനകൾ മഹത്തരമാണ്.
ചലച്ചിത്രഗാനങ്ങൾ [തിരുത്തുക]
ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:[4]
- ആരെയും ഭാവ ഗായകനാക്കും...
- ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
- ഒരു ദലം മാത്രം വിടർന്നൊരു....
- ശ്യാമസുന്ദരപുഷ്പമേ.....[6]
- സാഗരങ്ങളേ....
- നീരാടുവാൻ നിളയിൽ....
- മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
- ശരദിന്ദുമലർദീപ നാളം നീട്ടി...
- ഓർമകളേ കൈവള ചാർത്തി.........
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........[6]
- വാതില്പഴുതിലൂടെൻ മുന്നിൽ.....
- ആദിയുഷസന്ധ്യപൂത്തതിവിടെ...
ജ്ഞാനപീഠത്തിനും പത്മശ്രീ, പത്മവിഭൂഷൺ ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ [തിരുത്തുക]
ചലച്ചിത്രമേഖലയിലെ പുരസ്കാരങ്ങൾ [തിരുത്തുക]
മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം [തിരുത്തുക]
മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ [തിരുത്തുക]
| വർഷം |
ചിത്രം |
| 2008 |
ഗുൽമോഹർ |
| 1990 |
രാധാമാധവം |
| 1989 |
ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട് |
| 1988 |
വൈശാലി |
| 1987 |
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ |
| 1986 |
നഖക്ഷതങ്ങൾ |
| 1984 |
അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ |
| 1983 |
ആദാമിന്റെ വാരിയെല്ല് |
| 1980 |
യാഗം, അമ്മയും മകളും |
| 1979 |
ഉൾക്കടൽ |
| 1977 |
മദനോത്സവം |
| 1976 |
ആലിംഗനം |
| 1973 |
സ്വപ്നാടനം |
മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം [തിരുത്തുക]
| വർഷം |
ചിത്രം |
| 2009 |
പഴശ്ശിരാജ |
മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരങ്ങൾ [തിരുത്തുക]
| വർഷം |
ചിത്രം |
| 2001 |
മേഘമൽഹർ |
| 2002 |
എന്റെ ഹൃദയത്തിന്റെ ഉടമ |
മറ്റ് പുരസ്കാരങ്ങളും ബഹുമതികളും [തിരുത്തുക]
- 2009 - രാമാശ്രമം ട്രസ്റ്റ് അവാർഡ്
- 2007 - കേരളാ സർവകലാശാലയുടെ ഡോക്ടറേറ്റ്
- ↑ "നിറവിന്റെ സൗന്ദര്യം". 25 സെപ്റ്റംബർ 2010. ശേഖരിച്ചത് 5 നവംബർ 2010.
- ↑ ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം
- ↑ Padma Awards Announced
- ↑ 4.0 4.1 "സർവജ്ഞപീഠത്തിൽ". മാധ്യമം ദിനപ്പത്രം. 2010-09-26. ശേഖരിച്ചത് 2010-09-26.
- ↑ ഒ.എൻ.വി.കുറുപ്പ് (2001). ഒ.എൻ.വിയുടെ കവിതകൾ. ഡി സി ബുക്സ്.
- ↑ 6.0 6.1 "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 691. 2011 മെയ് 30. ശേഖരിച്ചത് 2013 മാർച്ച് 18.
- ↑ "Civic reception for O.N.V. Kurup". The Hindu. ശേഖരിച്ചത് നവംബർ 1, 2008.
| കാ · സം · തി
ജ്ഞാനപീഠം നേടിയ മലയാളികൾ
|
|
|
|
|
| കാ · സം · തി
|
|
| 1965-1985 |
|
|
| 1986-2000 |
|
|
| 2001-ഇതുവരെ |
|
|
| കാ · സം · തി
എഴുത്തച്ഛൻ പുരസ്കാരം നേടിയ എഴുത്തുകാർ
|
|
|
|
|
|
| കാ · സം · തി
ജ്ഞാനപീഠം നേടിയ മലയാളികൾ
|
|
|
|
|
| കാ · സം · തി
|
|
| 1965-1985 |
|
|
| 1986-2000 |
|
|
| 2001-ഇതുവരെ |
|
|
| കാ · സം · തി
|
|
| 1955-1975 |
|
|
| 1976-2000 |
|
|
| 2001-present |
|
|