എം. സുകുമാരൻ
എം. സുകുമാരൻ (ജനനം: 1943) മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്.
ഉള്ളടക്കം |
ജീവിത രേഖ [തിരുത്തുക]
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ എന്ന പുസ്തകത്തിന് ലഭിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗർ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963-ൽ തിരുവനന്തപുരത്ത് അക്കൗന്റ് ജനറൽ ഓഫീസിൽ ക്ലർക്ക്. 1974-ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട് . കഥാകാരി രജനി മന്നാടിയാർ മകളാണ്.അവസാന കാലത്ത് മാത്രമാണ് അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നത് .
പുരസ്കാരങ്ങൾ [തിരുത്തുക]
പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാർഡ് (കേരള ഗവ.) 1981-ൽ ശേഷക്രിയയ്ക്കും 95-ൽ കഴകത്തിനും ലഭിച്ചു. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങൾ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ [തിരുത്തുക]
- പാറ
- ശേഷക്രിയ
- ജനിതകം
- അഴിമുഖം
- ചുവന്ന ചിഹ്നങ്ങൾ
- എം. സുകുമാരന്റെ കഥകൾ
- മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം
- തൂക്കുമരങ്ങൾ ഞങ്ങൾക്ക്
- ചരിത്ര ഗാഥ
- പിതൃതർപ്പണം
- ശുദ്ധവായു
- വഞ്ചിക്കുന്നം പതി
- അസുരസങ്കീർത്തനം
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- ഇന്ത്യൻ എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ
- മലയാള കഥാകൃത്തുക്കൾ
- മലയാളം നോവലെഴുത്തുകാർ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ