സുഭാഷ് ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ.മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരാമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. ഈ നോവലിനു തന്നെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു. മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു ലഭിച്ചു[2] .

ജീവിതരേഖ[തിരുത്തുക]

1972-ൽ ആലുവക്കടുത്ത് കടുങ്ങലൂരിൽ ജനിച്ചു.അച്ഛൻ:ചന്ദ്രശേഖരൻ പിള്ള,അമ്മ:പൊന്നമ്മ. എറ‍ണാകുളം സെന്റ് ആൽബേർട്സ്,മഹാരാജാസ് കോളേജ്,ലോ കോളേജ്,ഭാരതീയവിദ്യാഭവൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.1994-ൽ മലയാളത്തിൽ ഒന്നം റാങ്കോടെ മാസ്റ്റർ ബിരുദം.നിയമ പഠനം പൂർത്തിയാക്കിയില്ല.ഇപ്പോൽ മാതൃഭൂമി ബാലപ്രസിദ്ധീകരണമായ ബാലഭൂമിയിൽ ഉദ്യോഗസ്ഥൻ. ഭാര്യ:ജയശ്രീ, മക്കൾ :സേതുപാർവതി,സേതുലക്ഷ്‌മി. ഒരു കഥ രൂപേഷ് പോൾ ലാപ്‌ടോപ്പ് എന്ന പേരിൽ ചലച്ചിത്രമായാക്കിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

'ഘടികാരങ്ങൾ നിലക്കുന്ന സമയം' എന്ന ചെറുകഥക്കു 1994-ൽ ‍മാതൃഭൂമി വിഷുപ്പതിപ്പു നടത്തിയ മൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.

മറ്റു പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ് - ചെറുകഥ - ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം
  • അങ്കണം-ഇ.പി. സുഷമ അവാർഡ്(1995)-'മരിച്ചവരുടെ ചെറിയ ഒപ്പീസ്' എന്ന കഥക്ക്.
  • എസ്.ബി.ടി അവാർഡ്
  • വി.പി. ശിവകുമാർ കേളി അവാർഡ്
  • ഓടക്കുഴൽ പുരസ്കാരം - 2011 - മനുഷ്യന് ഒരാമുഖം(നോവൽ) [3]

ദ വീക്ക് വാരിക വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച ഇന്ത്യയിലെ അൻപത് യുവാക്കളിൽ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായും തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം ഇന്ത്യയിലെ വിവിധ ഭാഷകളിൽനിന്നുള്ള യുവകഥാകൃത്തുക്കളെ തിരഞ്ഞെടുത്തപ്പോൾ മലയാളത്തിൽനിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി.വധക്രമം എന്ന കഥയെ ആധാരമാക്കി പൂന ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച് കെ.എം. കമൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് 2005-ൽ ബ്രസീലിലെ റിയോ ഡി ജനിറോ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സുഭാഷ്_ചന്ദ്രൻ&oldid=2119505" എന്ന താളിൽനിന്നു ശേഖരിച്ചത്