ആറ്റൂർ രവിവർമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആറ്റൂർ രവിവർമ്മ | |
|---|---|
![]() |
|
| ജനനം | 27 ഒക്ടോബർ 1930 ആറ്റൂർ, തൃശ്ശൂർ, കേരളം |
| ദേശീയത | ഇന്ത്യൻ |
| രചനാ സങ്കേതം | കവിത, വിവർത്തനം |
| പ്രധാന പുരസ്കാരങ്ങൾ | എഴുത്തച്ഛൻ പുരസ്കാരം(2012)[1] |
മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 നാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം ഇപ്പോൾ തൃശ്ശൂരിൽ കുടുംബസമേതം താമസിക്കുന്നു.
അമേരിക്ക,യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.
കവിതകൾ [തിരുത്തുക]
തമിഴിൽ നിന്നുമുള്ള വിവർത്തനങ്ങൾ [തിരുത്തുക]
- ജെ.ജെ ചില കുറിപ്പുകൾ (നോവൽ , സുന്ദര രാമസ്വാമി)
- ഒരു പുളിമരത്തിന്റെ കഥ (നോവൽ , സുന്ദര രാമസ്വാമി)
- രണ്ടാം യാമങ്ങളുടെ കഥ ( നോവൽ , സെൽമ)
- നാളെ മറ്റൊരു നാൾ മാത്രം (നോവൽ , ജി.നാഗരാജൻ )
- പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകൾ )
- ഭക്തികാവ്യം ( നായനാർമാരുടെയും ആഴ്വാർമാരുടെയും വിവർത്തനങ്ങൾ )
എഡിറ്റു ചെയ്ത പുസ്തകങ്ങൾ [തിരുത്തുക]
- പുതുമൊഴി വഴികൾ (യുവ കവികളുടെ കവിതകൾ )
പുരസ്കാരങ്ങൾ [തിരുത്തുക]
- എഴുത്തച്ഛൻ പുരസ്കാരം (2012)[1]
- പ്രേംജി പുരസ്കാരം (2008) [2]
- കേരള സാഹിത്യ അക്കാദമി അവാർഡ്[3][4]
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം
- പി.കുഞ്ഞിരാമൻ നായർ പുരസ്കാരം
- കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും വിവർത്തനത്തിനുള്ള പുരസ്കാരങ്ങൾ
- ഇ.കെ.ദിവാകരൻ പോറ്റി പുരസ്കാരം
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "ആറ്റൂർ രവിവർമയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത് 22 നവംബർ 2012.
- ↑ "പ്രേംജി പുരസ്‌കാരം ആറ്റൂർ രവിവർമ്മക്ക്". മാതൃഭൂമി. ശേഖരിച്ചത് നവംബർ 11, 2008.
- ↑ http://www.mathrubhumi.com/books/awards.php?award=19
- ↑ സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
