കെ.എം. ജോർജ്ജ് (എഴുത്തുകാരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള രാഷ്ട്രീയ നേതാവിനെ കുറിച്ച് അറിയുവാൻ, ദയവായി കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്) കാണുക.
കെ.എം. ജോർജ്ജ്
ജനനം 1914 ഏപ്രിൽ 30
മരണം 2002 നവംബർ 19
ദേശീയത ഇന്ത്യൻ
തൊഴിൽ അദ്ധ്യാപകൻ, സാഹിത്യകാരൻ
പ്രശസ്തി പത്മശ്രീയും പത്മഭൂഷണും ലഭിച്ചിട്ടുള്ളയാൾ

ഒരു പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസവിചക്ഷണനുമാണ്‌ കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്ജ് (1914 ഏപ്രിൽ 30 - 2002 നവംബർ 19). മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹത്തിന്‌ പത്മശ്രീയും(1988) പത്മഭൂഷണും(2001) അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1914 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിൽ ജനിച്ചു. ആലുവ, എറണാകുളം എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങളും കേരള സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് ബിരുദവും നേടി. 1940 മുതൽ 1955 വരെയുള്ള കാലഘട്ടത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനായും വകുപ്പദ്ധ്യക്ഷനായും പ്രവർത്തിച്ചു. തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, റീജണൽ സെക്രട്ടറി (1955-69), സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ (1969-1975) ചിക്കാഗോ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രഫസർ (1964), കാലിഫോർണിയാ സർവ്വകലാശാലയിലെ മലയാളം ലാംഗ്വേജ് ടീച്ചിംഗ് കോഴ്സിന്റെ കോ-ഓർഡിനേറ്റർ (1965) എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2002 നവംബർ 19-ന് അന്തരിച്ചു.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Padma Shri Awardees
  2. Padma Bhushan Awardees
  3. http://www.prd.kerala.gov.in/awards.htm
  4. http://www.hinduonnet.com/2004/11/02/stories/2004110206260500.htm