അക്കിത്തം അച്യുതൻ നമ്പൂതിരി
| അക്കിത്തം അച്യുതൻ നമ്പൂതിരി | |
|---|---|
| ജനനം | 1926 മാർച്ച് 18 കുമാരനല്ലൂർ,പാലക്കാട് |
| തൂലികാനാമം | അക്കിത്തം |
| തൊഴിൽ | കവി,സാമൂഹ്യപ്രവർത്തകൻ |
| ദേശീയത | ഭാരതീയൻ |
മലയാള ഭാഷയിലെ ഒരു കവിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.[1]
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു[അവലംബം ആവശ്യമാണ്].
അക്കിത്തത്തിന്റെ കൃതികൾ [തിരുത്തുക]
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
- ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
- വെണ്ണക്കല്ലിന്റെ കഥ
- ബലിദർശനം
- മനസ്സാക്ഷിയുടെ പൂക്കൾ
- നിമിഷ ക്ഷേത്രം
- പഞ്ചവർണ്ണക്കിളി
- അരങ്ങേറ്റം
- മധുവിധു
- ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ)
- ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ)
- നിമിഷ ക്ഷേത്രം (1972)
- ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
- അമൃതഗാഥിക (1985)
- അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (1986)
- കളിക്കൊട്ടിലിൽ (1990)
- അക്കിത്തം കവിതകൾ: സമ്പൂർണ്ണ സമാഹാരം(1946-2001). ശുകപുരം: വള്ളത്തോൾ വിദ്യാപീOo, 2002, പു. 1424.
- സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997, പു. 50.
- കരതലാമലകം. കോട്ടയം: വിദ്യാർത്ഥിമിത്രം, 1967, പു. 102.
- ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ, 1989. പു. 104
- പ്രതികാരദേവത. തൃശ്ശൂംർ: യോഗക്ഷേമം, 1948, പു. 20.
- മധുവിധുവിനു ശേഷം. കോഴിക്കോട്: കെ.ആർ, 1966, പു. 59.
- സ്പർശമണികൾ. കോട്ടയം: ഡി.സി, 1991, പു. 110.
- അഞ്ചു നാടോടിപ്പാട്ടുകൾ. തൃശ്ശൂർ: കറന്റ്, 1954, പു. 38.
- മാനസപൂജ. കോട്ടയം: നാഷണൽ,1980, പു. 136.
ഉപന്യാസങ്ങൾ [തിരുത്തുക]
- ഉപനയനം (1971)
- സമാവർത്തനം (1978)
പുരസ്കാരങ്ങൾ [തിരുത്തുക]
- കേരള സാഹിത്യ അക്കാദമി അവാർഡ് (1972) - ബലിദർശനം എന്ന കൃതിക്ക്
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)
- ഓടക്കുഴൽ അവാർഡ് (1974)
- സഞ്ജയൻ പുരസ്കാരം
- പത്മപ്രഭ പുരസ്കാരം (2002)
- അമൃതകീർത്തി പുരസ്കാരം (2004)
- എഴുത്തച്ഛൻ പുരസ്‌കാരം )2008) [1]
- മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)[2]
- വയലാർ അവാർഡ് -2012 - അന്തിമഹാകാലം[3]
പ്രശസ്തമായ വരികൾ [തിരുത്തുക]
| “ | വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം | ” |
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "കവി അക്കിത്തത്തിന് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 31, 2008.
- ↑ "മാതൃഭൂമി സാഹിത്യ പുരസ്കാരം അക്കിത്തത്തിന്". മാതൃഭൂമി. ശേഖരിച്ചത് ഡിസംബർ 4, 2008.
- ↑ "വയലാർ അവാർഡ് അക്കിത്തത്തിനു്". മാതൃഭൂമി. ശേഖരിച്ചത് 6 ഒക്ടോബർ 2012.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- വെബ് ലോകം - അക്കിത്തത്തിന് 80 വയസ്സ്
- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം
- വെബ് ദുനിയയിൽ അക്കിത്തവുമായി വന്ന അഭിമുഖം
|
|||||||
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1926-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- മാർച്ച് 18-ന് ജനിച്ചവർ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- പാലക്കാട് ജില്ലയിൽ ജനിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- മലയാളകവികൾ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ