എം.കെ. സാനു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1928 ഒക്ടോബർ 27-ന് ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958-ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. 1984-ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987-ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ രചയിതാവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
കൃതികൾ [തിരുത്തുക]
- മലയാള സാഹിത്യ നായകന്മാർ - കുമാരനാശാൻ
- ഇവർ ലോകത്തെ സ്നേഹിച്ചവർ
- എം. ഗോവിന്ദൻ
- അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര
- മൃത്യുഞ്ജയം കാവ്യജീവിതം
- ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)
- യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
- ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം)
- അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം)
- ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)[1]
പുരസ്കാരങ്ങൾ [തിരുത്തുക]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം(1985) - അവധാരണം[2]
- വയലാർ അവാർഡ്(1992) - ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം [3]
- കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം(2002) [4]
- പത്മപ്രഭ പുരസ്കാരം(2011)[5]
- എൻ.കെ. ശേഖർ പുരസ്കാരം(2011)[6]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2011) - ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ[7][8] [9]
അവലംബം [തിരുത്തുക]
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. ശേഖരിച്ചത് 2013 മാർച്ച് 11.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം- നിരൂപണം, പഠനം
- ↑ Vayalar Ramavarma Award
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം- സമഗ്രസംഭാവനക്കുള്ളത്
- ↑ "M K Sanu chosen for Padmaprabha Award". Times of India. ശേഖരിച്ചത് 21 ഡിസംബർ 2011.
- ↑ "N C Sekhar Award for M K Sanu". TImes of India. ശേഖരിച്ചത് 21 ഡിസംബർ 2011.
- ↑ "കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്". മാതൃഭൂമി. ശേഖരിച്ചത് 21 ഡിസംബർ 2011.
- ↑ എം.കെ. സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
- ↑ ദേശാഭിമാനി വാർത്ത