ഉള്ളടക്കത്തിലേക്ക് പോവുക

എം.കെ. സാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. K. Sanu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രൊഫ. എം. കെ. സാനു
പ്രൊഫ. എം. കെ. സാനു
പ്രൊഫ. എം. കെ. സാനു
ജനനം27 ഒക്ടോബർ 1928
തുമ്പോളി, ആലപ്പുഴ
മരണം2 ഓഗസ്റ്റ് 2025(2025-08-02) (98 വയസ്സ്)
എറണാകുളം
തൊഴിൽസാഹിത്യ വിമർശകൻ, അധ്യാപകൻ, വാഗ്മി, ചിന്തകൻ, എഴുത്തുകാരൻ
ദേശീയതഭാരതീയൻ
കാലഘട്ടം1926-2025
രക്ഷിതാവ്(ക്കൾ)എം സി കേശവൻ, കെ പി ഭവാനി
വെബ്സൈറ്റ്
www.sanumash.com

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം. കെ. സാനു (27 ഒക്ടോബർ 1928 - 2 ഓഗസ്റ്റ് 2025). അധ്യാപകൻ, വാഗ്മി, നിരൂപകൻ, പത്രപ്രവർത്തകൻ എഴുത്തുകാരൻ, ചിന്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. അദ്ദേഹം 36ൽപ്പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ ബോഡി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരാംഗവും, കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന മാനസിക വൈകല്യമുള്ളവർക്കായുള്ള മിത്രം എന്ന വിദ്യാലയത്തിന്റെ സ്ഥാപകാംഗവുമായിരുന്നു. മുമ്പ് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന്റെ അവാർഡ് സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്ന അദ്ദേഹം 2019 സെപ്റ്റംബറിൽ രാജിവച്ചു.[1] 2011 ൽ അദ്ദേഹത്തിന് പത്മപ്രഭ സാഹിത്യ അവാർഡ് ലഭിച്ചിട്ടുണ്ട്.[2]

ജീവിതരേഖ

[തിരുത്തുക]

1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിൽ എം സി കേശവന്റെയും കെ പി ഭവാനിയുടെയും മകനായി ജനിച്ചു.[3] അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. [4] നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. 1991-ൽ കൊല്ലത്തെ കുങ്കുമം വാരികയിൽ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. 2025 ആഗസ്റ്റ് 02 ന് ശാരീരിക ബുദ്ധിമുട്ടുകൾ മൂലം 98-ാം വയസ്സിൽ സാഹിത്യലോകത്തോട് അദ്ദേഹം വിടപറഞ്ഞു. വൈകിട്ട് 5:30ന് എറണാകുളം അമൃതാ ഹോസ്പിറ്റലിൽ വച്ചായിരുന്നു സാനുമാഷിന്റെ അന്ത്യം.[5][6][7]

വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.

വ്യക്തിജീവിതം

[തിരുത്തുക]

1928 ഒക്ടോബർ 27ന് ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു മാഷ് കുട്ടിക്കാലത്തുതന്നെ ശ്രീനാരായണ ദർശനങ്ങളാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ടിരുന്നു. ജാതി വിവേചനം നേരിട്ട ഒരു സമൂഹത്തിൽ വളർന്ന എം.കെ. സാനു ഒരു ലിബറൽ ആയി തുടർന്നുകൊണ്ട്, പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനുമായി നിരന്തരം ശബ്ദമുയർത്തിയിരുന്നു. ചെറുപ്പകാലത്തുതന്നെ വായനയിൽ അദ്ദേഹം അതീവ താല്പര്യം കാണിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ മലയാള സാഹിത്യത്തിൽ എം.എ.ബിരുദം നേടിയ ശേഷം നാലു വർഷക്കാലം അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാജാസ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1983-ൽ അദ്ദേഹം അധ്യാപന ജോലിയിൽ നിന്ന് വിരമിച്ചു. ആദ്ദേഹത്തിന്റെ ഭാര്യയായിരുന്ന എൻ രത്നമ്മ 2023 ൽ അന്തരിച്ചു. രഞ്ജിത്ത്,  ഹാരിസ്, രേഖ, ഗീത, സീത എന്നിവരാണ് മക്കൾ.

കൃതികൾ

[തിരുത്തുക]
  • പ്രഭാതദർശനം
  • സഹോദരൻ കെ അയ്യപ്പൻ [8]
  • മലയാള സാഹിത്യ നായകന്മാർ - കുമാരനാശാൻ
  • ഇവർ ലോകത്തെ സ്നേഹിച്ചവർ
  • എം. ഗോവിന്ദൻ
  • അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര
  • മൃത്യുഞ്ജയം കാവ്യജീവിതം
  • ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)
  • യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
  • ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം)
  • അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം)
  • ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)[9]
  • കുമാരനാശാൻ്റെ നളിനി - വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി
  • മോഹൻലാൽ - അഭിനയ കലയിലെ ഇതിഹാസം
  • നാരായണ ഗുരുസ്വാമി
  • അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും
എം കെ സാനു. 2018 നവംബറിൽ എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂളിൽ

പുരസ്കാരങ്ങൾ

[തിരുത്തുക]

വിമർശനം

[തിരുത്തുക]

ഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് എം.കെ സാനുവിനെ പോലുള്ളവരുടെ നിലപാടുകൾ എന്ന വിമർശനം സാഹിത്യകാരനായ സക്കറിയ ഉൾപ്പെടെയുള്ളവർ ഉയർത്തിയിട്ടുണ്ട്. എത്രയോ കാലമായി ഹിന്ദുവർഗീയതാവേദികളിലെ സ്ഥിരം അതിഥിയായ എം.കെ സാനു ഇപ്പോഴും ഇടതുപക്ഷക്കാരനായാണ് അറിയപ്പെടുന്നത് എന്നും സക്കറിയ എഴുതുന്നു.[20]

അവലംബം

[തിരുത്തുക]
  1. Venugopal, Minnu. "Vayalar award row: MK Sanu criticises award selection". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2019-10-29.
  2. "M K Sanu chosen for Padmaprabha Award". The Times of India. 12 October 2011. Retrieved 22 November 2015.
  3. "Writer, critic M K Sanu passes away at 98".
  4. https://keralakaumudi.com/news/news.php?id=671753&u=m-k-sanu-671753
  5. "പ്രൊഫസർ എം കെ സാനു അന്തരിച്ചു". www.keralavisionnews.com. Retrieved 2025-08-02.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; obit എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Teacher, author, critic, orator — M K Sanu, distinguished fixture in Kerala's intellectual landscape, dies at 98". The Indian Express (in ഇംഗ്ലീഷ്). 2025-08-03. Retrieved 2025-08-03.
  8. പ്രശസ്തരായ സാഹിത്യകാരന്മാർ ( ഡോ.കെ.രവീന്ദ്രൻ നായർ)
  9. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)
  10. കേരള സാഹിത്യ അക്കാദമി പുരസ്കാരം- നിരൂപണം, പഠനം
  11. "Vayalar Ramavarma Award". Archived from the original on 2007-05-24. Retrieved 2011-12-21.
  12. കേരള സാഹിത്യ അക്കാദമി പുരസ്കാരം- സമഗ്രസംഭാവനക്കുള്ളത്
  13. "M K Sanu chosen for Padmaprabha Award". Times of India. Retrieved 21 ഡിസംബർ 2011.[പ്രവർത്തിക്കാത്ത കണ്ണി]
  14. "N C Sekhar Award for M K Sanu". TImes of India. Retrieved 21 ഡിസംബർ 2011.[പ്രവർത്തിക്കാത്ത കണ്ണി]
  15. "കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്‌". മാതൃഭൂമി. Archived from the original on 2011-12-21. Retrieved 21 ഡിസംബർ 2011.
  16. എം.കെ. സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം[പ്രവർത്തിക്കാത്ത കണ്ണി]
  17. ദേശാഭിമാനി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  18. "കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - ബാലസാഹിത്യ അവാർഡുകൾ 2012 പ്രഖ്യാപിച്ചു". കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്. Archived from the original on 2013-08-30. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  19. "സാനുമാസ്റ്റർക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. 2013 നവംബർ 1. Archived from the original on 2015-03-24. Retrieved 2013 നവംബർ 1. {{cite news}}: Check date values in: |accessdate= and |date= (help)
  20. "മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും"--സക്കറിയ-മാധ്യമം ആഴ്ചപ്പതിപ്പ് 2013 മെയ് 20 പുസ്തകം 16, പുറം 9-10

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.കെ._സാനു&oldid=4576638" എന്ന താളിൽനിന്ന് ശേഖരിച്ചത്