എൻ. ബാലാമണിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാലപ്പാട്ട് ബാലാമണിയമ്മ
ജനനം 1909 ജൂലൈ 19(1909-07-19)
മരണം 2004 സെപ്റ്റംബർ 29(2004-09-29) (പ്രായം 95)
തൊഴിൽ കവയിത്രി

മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്.

ജീവിതരേഖ[തിരുത്തുക]

ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ ‍നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, ഡോ. സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ.

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930-ലാണ് - ‘കൂപ്പുകൈ‘. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു.

അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.

ബാലാമണിയമ്മയുടെ കൃതികൾ[തിരുത്തുക]

കവിതാസമാഹാരങ്ങൾ[തിരുത്തുക]

  • കൂപ്പുകൈ (1930)
  • അമ്മ (1934)
  • കുടുംബിനി (1936)
  • ധർമ്മമാർഗ്ഗത്തിൽ (1938)
  • സ്ത്രീഹൃദയം (1939)
  • പ്രഭാങ്കുരം (1942)
  • ഭാവനയിൽ (1942)
  • ഊഞ്ഞാലിന്മേൽ (1946)
  • കളിക്കൊട്ട (1949)
  • വെളിച്ചത്തിൽ (1951)
  • അവർ പാടുന്നു (1952)
  • പ്രണാമം (1954)
  • ലോകാന്തരങ്ങളിൽ (1955)
  • സോപാനം (1958)
  • മുത്തശ്ശി (1962)
  • മഴുവിന്റെ കഥ (1966)
  • അമ്പലത്തിൽ (1967)
  • നഗരത്തിൽ (1968)
  • വെയിലാറുമ്പോൾ (1971)
  • അമൃതംഗമയ (1978)
  • സന്ധ്യ (1982)
  • നിവേദ്യം (1987)
  • മാതൃഹൃദയം (1988)
  • സഹപാഠികൾ
  • ബാലാമണിഅമ്മയുടെ കവിതകൾ - സമ്പൂർണ്ണസമാഹാരം(2005) -മാതൃഭൂമി ബുക്സ്.

ഗദ്യം[തിരുത്തുക]

  • ജീവിതത്തിലൂടെ (1969)
  • അമ്മയുടെ ലോകം (1952)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://india.gov.in/myindia/padmabhushan_awards_list1.php

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ബാലാമണിയമ്മയെക്കുറിച്ച് മനോരമ ഓൺലൈനിൽ


"http://ml.wikipedia.org/w/index.php?title=എൻ._ബാലാമണിയമ്മ&oldid=1971956" എന്ന താളിൽനിന്നു ശേഖരിച്ചത്