എം.പി. വീരേന്ദ്രകുമാർ
| എം.പി. വീരേന്ദ്രകുമാർ | |
|
|
|
| നിയോജക മണ്ഡലം | കേരള ഘടകം |
|---|---|
|
|
|
| ജനനം | 22 ജൂലൈ 1936 വയനാട്, കേരളം |
| രാഷ്ടീയകക്ഷി | സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) |
| ജീവിതപങ്കാളി(കൾ) | ഉഷ വീരേന്ദ്രകുമാർ |
| കുട്ടികൾ | 1 മകനും 3 മകളും |
| ഭവനം | വയനാട് |
എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമാണു്.14-ആം ലോകസഭയിൽ കോഴിക്കോട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായിരുന്നു ഇദ്ദേഹം. ജനതാദൾ (എസ്) മുൻ സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് .സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) പാർട്ടി അംഗമാണ്. മാതൃഭൂമി ദിനപ്പത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ് ഇദ്ദേഹം. മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയിൽ ജനനം.[1] മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.[1] 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു[1][2].
കൃതികൾ [തിരുത്തുക]
| കൃതികൾ | പുരസ്കാരങ്ങൾ |
|---|---|
| ഹൈമവതഭൂവിൽ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2010)[3] |
| സ്മൃതിചിത്രങ്ങൾ | |
| അമസോണും കുറേ വ്യാകുലതകളും | കേരള സാഹിത്യ അക്കാദമി പുരസ്കാരം(2002)[4][5] |
| ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം | |
| ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര | |
| ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും | |
| തിരിഞ്ഞുനോക്കുമ്പോൾ | |
| പ്രതിഭയുടെ വേരുകൾ തേടി | |
| അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ | |
| ഗാട്ടും കാണാച്ചരടുകളും | |
| രോഷത്തിന്റെ വിത്തുകൾ | |
| രാമന്റെ ദുഃഖം | |
| സമന്വയത്തിന്റെ വസന്തം | |
| ബുദ്ധന്റെ ചിരി |
പുരസ്കാരങ്ങൾ [തിരുത്തുക]
- ഓടക്കുഴൽ പുരസ്കാരം
- സി. അച്ച്യുതമേനോൻ പുരസ്കാരം
- ജി. സ്‌മാരക പുരസ്കാരം
- നാലപ്പാടൻ പുരസ്കാരം
- സാഹിത്യ അക്കാദമി പുരസ്കാരം
- അബുദാബി ശക്തി പുരസ്കാരം
- എം.ഇ.എസ്. എക്‌സലെൻസ് പുരസ്കാരം
- സി.എച്ച്. മുഹമ്മദ്‌കോയ സ്മാരക പുരസ്കാരം
- ദുബായ് കൈരളി കലാ കേന്ദ്ര പുരസ്കാരം
- ഭാരത് സൂര്യ പുരസ്കാരം
- സി.ബി. കുമാർ എൻഡോവ്‌മെന്റ്
- ദർശൻ കൾച്ചറൽ പുരസ്കാരം
- ജി. സ്‌മാരക പുരസ്കാരം
- കൊടുപുന്ന സ്മാരക പുരസ്കാരം
- വയലാർ അവാർഡ് -2008
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 മാതൃഭൂമി ബുക്സിലെ വീരേന്ദ്രകുമാറിന്റെ പ്രൊഫൈൽ
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. ശേഖരിച്ചത് 2013 മാർച്ച് 12.
- ↑ "എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 20 December 2010.
- ↑ http://www.mathrubhumi.com/books/awards.php?award=18
- ↑ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
പുറം കണ്ണികൾ [തിരുത്തുക]
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1937-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഓഗസ്റ്റ് 15-ന് ജനിച്ചവർ
- എട്ടാം കേരള നിയമസഭയിലെ മന്ത്രിമാർ
- മലയാള സഞ്ചാരസാഹിത്യകാരന്മാർ
- മലയാളസാഹിത്യനിരൂപകർ
- പതിനാലാം ലോക്സഭയിലെ അംഗങ്ങൾ
- വയലാർ പുരസ്കാരം ലഭിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- വയനാട് ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ വനംവകുപ്പ് മന്ത്രിമാർ