എം.ടി. വാസുദേവൻ നായർ
| മാടത്തിൽ തെക്കേപ്പാട്ട് വാസുദേവൻ നായർ | |
|---|---|
എം.ടി വാസുദേവൻ നായർ |
|
| ജനനം | 1933 ജൂലൈ 15 കുടല്ലൂർ, മലബാർ, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
| തൂലികാനാമം | എം.ടി |
| തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്ര സംവിധായകൻ |
| ദേശീയത | |
| രചനാ സങ്കേതം | നോവൽ, ചെറുകഥ, ബാലസാഹിത്യം |
| വിഷയങ്ങൾ | സാമൂഹികം |
| പ്രധാന പുരസ്കാരങ്ങൾ | ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം |
| ജീവിതപങ്കാളി(കൾ) | കലാമണ്ഡലം സരസ്വതി |
|
www.mtvasudevannair.com |
|
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ' എന്ന എം.ടി.വാസുദേവൻനായർ (ജനനം: 1933 ജൂലൈ 15[1][2] ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപർ[3], എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം |
ജീവചരിത്രം[തിരുത്തുക]
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ജൂലൈ 15-ന് ജനിച്ചു[4]. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്.കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും,ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി.കൃതികളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ്. മക്കൾ: സിതാര, അശ്വതി.
സാഹിതീയം[തിരുത്തുക]
സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരളസാഹിത്യഅക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്),‘രണ്ടാമൂഴം’(1984-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ടു്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.
കർമ്മ മണ്ഡലങ്ങൾ[തിരുത്തുക]
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ[5], കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻനായർ എന്ന സാഹിത്യകാരൻ തികഞ്ഞ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
പുരസ്കാരങ്ങൾ[തിരുത്തുക]
സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക് 1995-ഇൽ ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ.
- മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (1973, നിർമ്മാല്യം)
- മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
- മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
- മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്)
- മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
- മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
- എഴുത്തച്ഛൻ പുരസ്കാരം (2011)[6]
പ്രധാന കൃതികൾ[തിരുത്തുക]
നോവലുകൾ[തിരുത്തുക]
- മഞ്ഞ്
- കാലം
- നാലുകെട്ട്
- അസുരവിത്ത്
- വിലാപയാത്ര
- പാതിരാവും പകൽ വെളിച്ചവും
- അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്)
- രണ്ടാമൂഴം
- വാരണാസി
കഥകൾ[തിരുത്തുക]
- ഇരുട്ടിന്റെ ആത്മാവ്
- ഓളവും തീരവും
- കുട്ട്യേടത്തി
- വാരിക്കുഴി
- പതനം
- ബന്ധനം
- സ്വർഗ്ഗം തുറക്കുന്ന സമയം
- വാനപ്രസ്ഥം
- ദാർ-എസ്-സലാം
- രക്തം പുരണ്ട മൺ തരികൾ
- വെയിലും നിലാവും
- കളിവീട്
- വേദനയുടെ പൂക്കൾ
- ഷെർലക്ക്
- ഓപ്പോൾ
- നിന്റെ ഓർമ്മയ്ക്ക്
തിരക്കഥകൾ[തിരുത്തുക]
- ഓളവും തീരവും[5]
- മുറപ്പെണ്ണ്[5]
- വിൽക്കാനുണ്ട് സ്വപ്നങ്ങൾ[5]
- നഗരമേ നന്ദി
- അസുരവിത്ത്
- പകൽക്കിനാവ്
- ഇരുട്ടിന്റെ ആത്മാവ്
- കുട്ട്യേടത്തി
- ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
- എവിടെയോ ഒരു ശത്രു
- വെള്ളം
- പഞ്ചാഗ്നി
- നഖക്ഷതങ്ങൾ
- അമൃതം ഗമയ
- ആരൂഢം
- ആൾക്കൂട്ടത്തിൽ തനിയെ
- അടിയൊഴുക്കുകൾ
- ഉയരങ്ങളിൽ
- ഋതുഭേദം
- വൈശാലി
- ഒരു വടക്കൻ വീരഗാഥ
- പെരുന്തച്ചൻ
- താഴ്വാരം
- സുകൃതം
- പരിണയം
- എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്)
- തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്)
- പഴശ്ശിരാജ
- ഒരു ചെറുപുഞ്ചിരി
ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും[തിരുത്തുക]
- നിർമ്മാല്യം (1973)
- മോഹിനിയാട്ടം (ഡോക്യുമെന്ററി, 1977)
- ബന്ധനം (1978)
- മഞ്ഞ് (1982)
- വാരിക്കുഴി (1982)
- കടവ് (1991)
- ഒരു ചെറുപുഞ്ചിരി (2000)
- തകഴി (ഡോക്യുമെന്ററി)
- കേരളവർമ്മ പഴശ്ശിരാജ (2009)
മറ്റുകൃതികൾ[തിരുത്തുക]
ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.
അവലംബം[തിരുത്തുക]
- ↑ http://www.mtvasudevannair.com/aboutMT.php?linkid=1
- ↑ http://www.imdb.com/name/nm0619760/
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. ശേഖരിച്ചത് 2013 മെയ് 18.
- ↑ "കടലോളം വളർന്ന കൂടല്ലൂർ ഓളം" (in മലയാളം). മലയാളം വാരിക. 2012 ഫെബ്രുവരി 17. ശേഖരിച്ചത് 2013 ഫെബ്രുവരി 24.
- ↑ 5.0 5.1 5.2 5.3 "സ്മരണ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. ശേഖരിച്ചത് 2013 ഏപ്രിൽ 06.
- ↑ http://deshabhimani.com/newscontent.php?id=81775
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- എം.ടി.വാസുദേവൻ നായർ.കോം
- Cinema of Malayalam - MT Vasudevan Nair
- OPPOL (short story, English translation) - MT Vasudevan Nair - excerpt
- Biography of MT Vasudevan Nair from International Literature Festival, Berlin
- Hindu Online - A tribute to Pazhassi Raja
- all the books by MT Vasudevan Nair in Malayalam
- Online Bookstore for MT Works
- IMDB profile page
|
|||||
|
|||||||
|
|||||||||||
- സാഹിത്യം - അപൂർണ്ണലേഖനങ്ങൾ
- ജ്ഞാനപീഠം നേടിയ മലയാള സാഹിത്യകാരന്മാർ
- ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- 1933-ൽ ജനിച്ചവർ
- ഓഗസ്റ്റ് 9-ന് ജനിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻമാർ
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- പത്മഭൂഷൺ നേടിയ മലയാളസാഹിത്യകാരന്മാർ
- മലപ്പുറം ജില്ലയിൽ ജനിച്ചവർ
- മലയാള കഥാകൃത്തുക്കൾ
- മലയാള തിരക്കഥാകൃത്തുക്കൾ
- മലയാളം നോവലെഴുത്തുകാർ
- മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവർ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- വയലാർ പുരസ്കാരം ലഭിച്ചവർ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ