പന്നാലാൽ പട്ടേൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| പന്നാലാൽ നാനാലാൽ പട്ടേൽ | |
|---|---|
| ജനനം | 1912 മേയ് 7 ദുംഗാർപൂർ, രാജസ്ഥാൻ |
| മരണം | 1989 ഏപ്രിൽ 5 (പ്രായം 76) അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ |
| തൊഴിൽ | നോവലിസ്റ്റ് |
| ദേശീയത | ഇന്ത്യ |
പന്നാലാൽ നാനാലാൽ പട്ടേൽ (ഗുജറാത്തി: પન્નાલાલ નાનાલાલ પટેલ) ഒരു ഗുജറാത്തി സാഹിത്യകാരനായിരുന്നു. 1912 മെയ് 7-ന് രാജസ്ഥാനിലെ ദുംഗാർപൂറിൽ ജനിച്ചു. 1985-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായി. രഞ്ചിത്രം സുവർണ ചന്ദ്രക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ ഏക് നാടക്, മെലോ, മാനവി നി ഭാവൈ, മലെല ജീവ് എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്. 1989 ഏപ്രിൽ 5-ന് ഗുജറാത്തിലെ അഹമ്മദാബാദിൽവച്ച് അന്തരിച്ചു.