റാവൂരി ഭരദ്വാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു തെലുഗ് നോവലിസ്റ്റും, ചെറുകഥാകൃത്തും, കവിയും, നിരൂപകനുമാണു് റാവൂരി ഭരദ്വാജ(ജനനം: 1927). 37 ചെറുകഥാസമാഹാരങ്ങളും, 17 നോവലുകളും, നാല് നാടകങ്ങളും, അഞ്ച് റേഡിയോനാടകങ്ങളും റാവൂരി രചിച്ചിട്ടുണ്ട്. അനേകം ബാലസാഹിത്യകൃതികളുടെയും രചയിതാവാണ്. സിനിമാ വ്യവസായത്തിനുപിന്നിലെ ജീവിതങ്ങളുടെ കഥ പറയുന്ന 'പാകുഡു രാള്ളു' (ഉരുളൻ കല്ലുകൾ) എന്ന നോവലാണ് റാവൂരിയുടെ ഏറ്റവും പ്രശസ്തമായ കൃതി.

2012-ലെ ജ്ഞാനപീഠപുരസ്കാരം നേടിയിട്ടുണ്ട്[1] . ചലച്ചിത്രതാരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള പാകുഡു റാളു' എന്ന നോവലിനാണു ഇദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് [1] .

അവലംബം[തിരുത്തുക]

  1. 1.0 1.1 "റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം". മാതൃഭൂമി. ശേഖരിച്ചത്: 17 ഏപ്രിൽ 2013. 
"http://ml.wikipedia.org/w/index.php?title=റാവൂരി_ഭരദ്വാജ&oldid=1729327" എന്ന താളിൽനിന്നു ശേഖരിച്ചത്