നരേഷ് മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naresh Mehta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നരേഷ് മേത്ത ഒരു ഹിന്ദി സാഹിത്യകാരനാണ്. ഇദ്ദേഹത്തിന്റെ ഏകദേശം 50-ഓളം കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1992-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠം ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നകേനവാദം എന്നൊരു കവിതാരചനാ രീതി മറ്റു പല പുത്തൻ രീതികൾക്കൊപ്പം 1950-കളിൽ ഉരുത്തിരിഞ്ഞുവന്നിരുന്നു. നളിൻ വിലോചൻ ശർമ, കേസരി കുമാർ, നരേഷ് മേത്ത എന്നീ മൂന്ന് പ്രയോക്താക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് ഈ പേരുണ്ടായത്.[1]

നരേഷ് മേത്ത (15 ഫെബ്രുവരി 1922 - 22 നവംബർ 2000)

അവലംബം[തിരുത്തുക]

  1. Lal, Mohan (1992). Encyclpopaedia of Indian Literature. Sahitya Akademi. p. 820. ISBN 978-81-260-1221-3.



"https://ml.wikipedia.org/w/index.php?title=നരേഷ്_മേത്ത&oldid=4024501" എന്ന താളിൽനിന്ന് ശേഖരിച്ചത്