തിക്കോടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പൊതുവെ അറിയപ്പെടുന്ന പി. കുഞ്ഞനന്തൻ നായർ(1916 – ജനുവരി 28, 2001). കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അദ്ദേഹം ജനിച്ചത്.

ഉള്ളടക്കം

ജീവചരിത്രം [തിരുത്തുക]

നിരവധി നാടകങ്ങൾ, നോവലുകൾ, തിരക്കഥകൾ, ഗാനങ്ങൾ എന്നിവ തിക്കോടിയൻ രചിച്ചിട്ടുണ്ട്.[1] തന്റെ സ്വന്തം ആത്മകഥയായ അരങ്ങ് കാണാത്ത നടൻ എന്ന പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരികമായ വിവരണങ്ങൾ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഇതിന് 1995 ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരം ലഭിച്ചു.[2] കൂടാ‍തെ ആ വർഷം തന്നെ ഈ കൃതിക്ക് വയലാർ രാമവർമ്മ പുരസ്കാരവും ലഭിച്ചു.[3]. യാഗശില, ഒരേകുടുംബം എന്നീ റേഡിയോ പ്രോഗ്രാമുകൾ ആകാശവാണിയുടെ നാഷനൽ നെറ്റ്‌വർക്കിൽ വരുകയും ഇന്ത്യയിലെ എല്ലാഭാഷകളിലും പ്രക്ഷേപണം ചെയ്യുകയും ചെയ്തു[4].

പ്രധാന കൃതികൾ [തിരുത്തുക]

  • പുഷ്പവൃഷ്ടി
  • ഒരേ കുടുംബം
  • ജീവിതം
  • പ്രസവിക്കാത്ത അമ്മ
  • പുതുപ്പണം കോട്ട
  • യാഗശില(നാടകം)
  • അശ്വഹൃദയം
  • ചുവന്നകടൽ
  • പഴശ്ശിയുടെ പടവാൾ (നോവൽ)
  • അരങ്ങു കാണാത്ത നടൻ(ആത്മകഥ)

പുരസ്കാരങ്ങൾ [തിരുത്തുക]

  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്
  • കേരളസാഹിത്യ അക്കാദമി അവാർഡ്
  • വയലാർ അവാർഡ്
  • കേരള സ്റ്റേറ്റ് ഫിലിം തിർക്കഥ അവാർഡ് (ഉത്തരായണം)
  • സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്
  • ഓടക്കുഴൽ അവാർഡ്

അവലംബം [തിരുത്തുക]

പുറം കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=തിക്കോടിയൻ&oldid=1752213" എന്ന താളിൽനിന്നു ശേഖരിച്ചത്