വയലാർ രാമവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയലാർ രാമവർമ്മ
ജീവിതരേഖ
ജനനം മാർച്ച് 25, 1928[1]
സ്വദേശം കേരളം, ഇന്ത്യ
മരണം ഒക്ടോബർ 27, 1975
തൊഴിലുകൾ ഗാനരചയിതാവ് കവി
സജീവമായ കാലയളവ് 1965 – 1975
വെബ്സൈറ്റ്

ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25-നു[1] ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 [[ഒക്ടോബർ 27]-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.

രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു[2]

[തിരുത്തുക] വയലാറിന്റെ സൃഷ്ടികൾ

വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം
ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം
  • കവിതകൾ:
    • പാദമുദ്രകൾ(1948)
    • കൊന്തയും പൂണൂലും
    • എനിക്കു മരണമില്ല(1955)
    • മുളങ്കാട്‌(1955)
    • ഒരു യൂദാസ്‌ ജനിക്കുന്നു(1955)
    • എന്റെ മാറ്റൊലിക്കവിതകൾ(1957)
    • സർഗസംഗീതം(1961)
    • "രാവണപുത്രി"
    • "അശ്വമേധം"
    • "സത്യത്തിനെത്ര വയ്യസ്സായി"
    • താടക
  • ഖണ്ഡ കാവ്യം:
    • ആയിഷ
  • തിരഞ്ഞെടുത്ത ഗാനങ്ങൾ:
    • ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ
  • കഥകൾ:
    • രക്തം കലർന്ന മണ്ണ്
    • വെട്ടും തിരുത്തും
  • ഉപന്യാസങ്ങൾ
    • പുരുഷാന്തരങ്ങളിലൂടെ
    • "റോസാദലങ്ങളും കുപ്പിച്ചില്ലുകളും"
  • മറ്റ്‌ കൃതികൾ:
    • വയലാർ കൃതികൾ
    • വയലാർ കവിതകൾ


[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ Vayalar Ramavarma എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. 1.0 1.1 കേരള സാഹിത്യ അക്കാദമിയുടെ സഹിത്യകാര ഡയറക്റ്ററി
  2. വയലാറിന്റെ മരണകാരണം: ഏഴാച്ചേരിയുടെ വെളിപ്പെടുത്തൽ വിവാദം ആവുന്നു
"http://ml.wikipedia.org/w/index.php?title=വയലാർ_രാമവർമ്മ&oldid=1206345" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ