കെ. രാഘവൻ
മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായനാണ് കെ.രാഘവൻ. രാഘവൻ മാഷ് എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയാണ്.പൊൻകുന്നം വർക്കിയുടെ കതിരുകാണാകിളിയാണ് സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യചലചിത്രം.പക്ഷെ അതു പുറത്ത്‌വന്നില്ല.അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല.നീലക്കുയിലാണ് രാഘവന്റെ സംഗീത സംവിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ പത്മശ്രീ നൽകി ആദരിച്ചു.[1][2]
ഉള്ളടക്കം |
പ്രശസ്തമായ ഒരു പാട്ട് [തിരുത്തുക]
"അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...." എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവനായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ് ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് തിക്കോടിയനായിരുന്നു. ഈ ഗാനം പിന്നീട് പി.എൻ. മേനോന്റെ കടമ്പ എന്ന ചിത്രത്തിൽ പുനരാവിഷകരിച്ച് പാടിയിട്ടുണ്ട്[3].
ജീവിതരേഖ [തിരുത്തുക]
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തലായി എന്ന സ്ഥലത്ത് ജനനം. സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു. സംഗീതപഠനത്തിനു ശേഷം ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം [തിരുത്തുക]
ഭാര്യ യശോദ.വീണാധരി,മുരളീധരൻ,കനകാംബരൻ,ചിത്രാംബരി,വാഗീശ്വരി എന്നിവർ മക്കൾ.
സംഗീത സംവിധാനം [തിരുത്തുക]
- നീലക്കുയിൽ (1954)
- രാരിച്ചൻ എന്ന പൗരൻ(1956)
- നായരു പിടിച്ച പുലിവാല് (1958)
- അമ്മയെക്കാണാൻ (1963)
- രമണൻ (1967)
- കൊടുങ്ങല്ലൂരമ്മ (1968)
- കള്ളിച്ചെല്ലമ്മ (1969)
- നിർമ്മാല്യം (1972)
- മാമാങ്കം (1979)
- കടത്തനാടൻ അമ്പാടി (1990)
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- രാഘവൻ മാഷ് സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ
- രാഘവൻ മാഷ് സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ രാഗ വെബ്സൈറ്റിൽ
- കെ.രാഘവൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ യൂ ട്യൂബിൽ