ബലികുടീരങ്ങളേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയലാർ രാമവർമ്മ എഴുതി ദേവരാജൻ സംഗീതം പകർന്ന പ്രശസ്തമായ ഒരു മലയാള ഗാനമാണ് ബലികുടീരങ്ങളേ . 1857ലെ ഒന്നാം സ്വാതന്ത്രസമരത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് 1957ൽ രുവനന്തപരത്ത് നിർമ്മിച്ച പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ രചിച്ചതാണ് ഈ ഗാനം. [1] വയലാറും ദേവരാജനും ഒരുമിച്ച് ചിട്ടപ്പെടുത്തിയ ആദ്യഗാനമായിരുന്നു ഇത്.

ചരിത്രം[തിരുത്തുക]

1857 ൽ ന­ട­ന്ന ഒ­ന്നാം സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ ശ­ത­വാർ­ഷി­ക­ത്തി­ന്റെ സ്മാരകമായാണ് പാ­ള­യ­ത്ത്‌ ര­ക്ത­സാ­ക്ഷി മണ്ഡപം പ­ണി­ക­ഴി­പ്പി­ച്ച­ത്‌. ഒ­ന്നാം സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ലെ ര­ക്ത­സാ­ക്ഷി­ക­ളെ അ­നു­സ്മ­രി­ച്ചു­കൊ­ണ്ടാണീ ഗാനമെഴുതിയത്. അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദാണ് മണ്ഡപം ഉദ്ഘാടനം ചെയ്യാൻ എത്തിയത്. പൊൻകുന്നം വർക്കിക്കായിരുന്നു ഉദ്ഘാടന കമ്മിറ്റിയുടെ ചുമതല. വിജെടി ഹാളിലെ സമ്മേളനത്തിൽ അറുപത് പേർ ഒന്നിച്ചാണ് ഈ ഗാനം പാടിയത്. . കെ.പി.എ.സി. അവരുടെ അവതരണഗാനമായി കുറച്ചു കാലം ഈ ഗാനം ഉപയോഗിച്ചിരുന്നു. എഴുതിയ സമയത്ത് ഇതിലെ അവസാന വരികൾ പൊൻകൊടി നേടി എന്നായിരുന്നു. പിന്നീട് KPAC നാടകത്തിന് വേണ്ടി പൊൻ കൊടി എന്നത് മാറ്റി ചെങ്കൊടി എന്ന് മാറ്റിയെഴുതുകയായിരുന്നു.

ആദ്യ അവതരണത്തിൽ പാടിയവർ[തിരുത്തുക]

കെ.എസ്. ജോർജ്, കെ.പി.എ.സി. സുലോചന, എൽ.പി.ആർ. വർമ, സി.ഒ. ആന്റോ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂർ ഭാഗീരഥിയമ്മ, സുധർമ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കൽ തുടങ്ങി അറുപത് പേരാണ് ആദ്യാവതരണത്തിൽ ഈ ഗാനം ആലപിച്ചത്.

ബലികുടീരങ്ങളേ... (ഉപകരണ സംഗീതത്തിൽ)

വരികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "'ബലികുടീരങ്ങളേ...'- 57 വയസ്സ്‌". മാതൃഭൂമി ഓൺലൈൻ. Archived from the original on 2014-08-17. Retrieved 2014-08-16.{{cite web}}: CS1 maint: bot: original URL status unknown (link)

കോട്ടയം ഓർക്കുന്നു; സ്മരണകളിരമ്പും രണസ്മാരകങ്ങളെ

"https://ml.wikipedia.org/w/index.php?title=ബലികുടീരങ്ങളേ&oldid=3777127" എന്ന താളിൽനിന്ന് ശേഖരിച്ചത്