മുട്ടത്തുവർക്കി
| മുട്ടത്തുവർക്കി | |
|---|---|
| ജനനം | 1918 ഏപ്രിൽ 18 ചങ്ങനാശ്ശേരി |
| മരണം | 1989 മേയ് 28 (പ്രായം 71) |
| തൊഴിൽ | നോവലിസ്റ്റ് |
| ദേശീയത | |
| രചനാ സങ്കേതം | നോവൽ, ചെറുകഥ |
| ജീവിതപങ്കാളി(കൾ) | തങ്കമ്മ വർക്കി |
|
www.muttathuvarkey.com |
|
മലയാള സാഹിത്യത്തിലെ "പാടാത്ത പൈങ്കിളി" എന്നറിയപ്പെടുന്ന എഴുത്തുകാരനാണ് മുട്ടത്തുവർക്കി.
ഉള്ളടക്കം |
കുടുംബം, ഔദ്യോഗിക ജീവിതം [തിരുത്തുക]
ചങ്ങനാശ്ശേരി എസ്.ബി.ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായി. കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു. പിന്നീട് എം.പി.പോളിനോടൊത്ത് സഹ പത്രാധിപരായി ദീപികയിൽ ജോലിചെയ്തു.
ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒൻപതു മക്കൾ. ഭാര്യ തങ്കമ്മ വർക്കി.
സാഹിത്യം [തിരുത്തുക]
ഇരുന്നൂറോളം കൃതികൾ എഴുതി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വർക്കി. ക്രിസ്ത്യൻ സമുദായത്തിലെ ഇന്ദുലേഖമാരെയും അനന്തപദ്മനാഭന്മാരെയും അക്ഷരങ്ങളിലൂടെ അനശ്വരരാക്കിയ അപ്രതിമനാണ് മുട്ടത്തുവർക്കി.
മുട്ടത്തുവർക്കിയുടെ പല കൃതികളും സിനിമ ആക്കിയിട്ടുണ്ട്. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകളും വൻ വിജയമായിരുന്നു.
പുരസ്കാരങ്ങൾ [തിരുത്തുക]
പാടാത്ത പൈങ്കിളിക്കു പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചു. തിരുവനന്തപുരം കൊട്ടാരത്തിൽ വിളിച്ച് ശ്രീചിത്തിര തിരുന്നാൾ മഹാരാജാവ് അഭിനന്ദനമറിയിച്ചു.
വിമർശനം [തിരുത്തുക]
ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവൽക്കരിക്കുന്ന, ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകൾ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. അത്തരം രചനകളെ വിശേഷിപ്പിക്കുന്ന "പൈങ്കിളി സാഹിത്യം" എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സൃഷ്ടാവായ മുട്ടത്തു വർക്കി കാരണക്കാരനായി.
ചരമം [തിരുത്തുക]
മുട്ടത്തു വർക്കി 1989 മെയ് 28 നു അന്തരിച്ചു.
പ്രധാന കൃതികൾ [തിരുത്തുക]
- പാടാത്ത പൈങ്കിളി[1]
- ഒരു കുടയും കുഞ്ഞുപെങ്ങളും
- ഇണപ്രാവുകൾ
- കരകാണാക്കടൽ
- മയിലാടുംകുന്നു്[2]