കെ.എസ്. സേതുമാധവൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ.എസ്. സേതുമാധവൻ | |
|---|---|
| ജനനം | കെ. സുബ്രഹ്മണ്യം സേതുമാധവൻ |
| തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
| സജീവം | 1960 - 1995 |
| ജീവിത പങ്കാളി | വൽസല |
| മക്കൾ | സോനുകുമാർ,ഉമ, സന്തോഷ് |
| മാതാപിതാക്കൾ | സുബ്രഹ്മണ്യം ലക്ഷ്മി |
ഒരു മലയാള ചലച്ചിത്ര സംവിധായകൻ ആണ് കെ.എസ്. സേതുമാധവൻ. മലയാളത്തിനു പുറമെ ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്[1]. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്[2].
സിനിമകൾ [തിരുത്തുക]
- കണ്ണും കരളും 1962
- നിത്യ കന്യക 1963
- സുശീല 1963
- മണവാട്ടി 1964
- ഓമനക്കുട്ടൻ 1964
- ദാഹം 1965
- ഓടയിൽ നിന്ന് 1965
- അർച്ചന 1966
- സ്ഥാനാർഥി സാറാമ്മ 1966
- കോട്ടയം കൊലക്കേസ് 1967
- നാടൻ പെണ്ണ് 1967
- ഒള്ളതു മതി 1967
- ഭാര്യമാർ സൂക്ഷിക്കുക 1968
- തോക്കുകൾ കഥ പറയുന്നു 1968
- യക്ഷി 1968
- അടിമകൾ 1969
- കടൽപ്പാലം 1969
- കൂട്ടുകുടുംബം 1969
- അര നാഴിക നേരം 1970
- കുറ്റവാളി 1970
- മിണ്ടാപ്പെണ്ണ് 1970
- വാഴ്വേ മായം 1970
- അനുഭവങ്ങൾ പാളിച്ചകൾ 1971
- ഇംഖ്വിലാബ് സിന്ദാബാദ് 1971
- കരകാണാക്കടൽ 1971
- ഒരു പെണ്ണിന്റെ കഥ 1971
- തെറ്റ് 1971
- ആദ്യത്തെ കഥ 1972
- അച്ഛനും ബാപ്പയും 1972
- ദേവി 1972
- പുനർജന്മം 1972
- അഴകുള്ള സെലീന 1973
- ചുക്ക് 1973
- കലിയുഗം 1973
- പണി തീരാത്ത വീട് 1973
- ചട്ടക്കാരി 1974
- കന്യാകുമാരി 1974
- ചുവന്ന സന്ധ്യകൾ 1975
- മക്കൾ 1975
- പ്രിയംവദ 1976
- അമ്മേ അനുപമേ 1977
- ഓർമ്മകൾ മരിക്കുമോ 1977
- നക്ഷത്രങ്ങളേ കാവൽ 1978
- അവിടത്തെപ്പോലെ ഇവിടെയും 1985
- സുനിൽ വയസ്സ് ഇരുപത്
അവലംബം [തിരുത്തുക]
- ↑ Rediff - Interview
- ↑ "ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 13 May 2010.