തോപ്പിൽ ഭാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോപ്പിൽ ഭാസി
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിസി.കെ. ഹരിശ്ചന്ദ്രൻ നായർ
മണ്ഡലംപത്തനംതിട്ട
വ്യക്തിഗത വിവരങ്ങൾ
ജനനം
ഭാസ്കരൻ പിള്ള

(1924-08-04)ഓഗസ്റ്റ് 4, 1924
വള്ളികുന്നം
മരണം12 ഓഗസ്റ്റ് 1992(1992-08-12) (പ്രായം 68)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിഅമ്മിണി അമ്മ
കുട്ടികൾനാല് മകൻ ഒരു മകൾ
മാതാപിതാക്കൾ
  • പരമേശ്വരൻ പിള്ള (അച്ഛൻ)
  • നണിക്കുട്ടിയമ്മ (അമ്മ)
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1924 – 1992). യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌.[1] ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.[2]

പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8-ന് 68-ആം വയസ്സിൽ അന്തരിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

1924 ഏപ്രിൽ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന കൊച്ചു ഗ്രാമത്തിലാണ്‌ തോപ്പിൽ ഭാസി ജനിച്ചത്. അച്ഛൻ പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടി അമ്മ. വള്ളിക്കുന്നം എസ്.എൻ.ഡി.പി.സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുർവേദകോളെജിൽ നിന്നു വൈദ്യകലാനിധി പാസ്സായി. ആയുർവേദ കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ വിദ്യാർത്ഥികോൺഗ്രസ്സിൽ അംഗമായിരുന്നു. അന്ന് ഭാസിയുടെ നേതൃത്വത്തിൽ നടന്ന ഒരു വിദ്യാർത്ഥിസമരത്തിലൂടെ വിദ്യാർത്ഥികളുന്നയിച്ച ന്യായമായി ലഭിക്കേണ്ട പല ആവശ്യങ്ങളും അധികൃതരേക്കൊണ്ട് അംഗീകരിപ്പിക്കാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.[3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കോൺഗ്രസ്സിൽ അംഗമായി ചേർന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായതോടൊപ്പം തന്നെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഭാസി ജയിലിലായിരുന്നു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സുമായി അകന്നു. 1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് നേതാക്കളായ ശങ്കരനാരായണൻ തമ്പിയും, പുതുപ്പള്ളി രാഘവനും കൂടിയാണ് ഭാസിയെ ഒരു കമ്മ്യൂണിസ്റ്റാക്കിയതെന്നു പറയപ്പെടുന്നു. എന്നിട്ടും കേസിൽ ഭാസി പ്രതിയായിരുന്നു. പോലീസിന്റെ കയ്യിൽപ്പെടാതിരിക്കാൻ മറ്റു നേതാക്കൾക്കൊപ്പം ഒളിവിൽ പോയി. ഭാസിയെ പിടിച്ചുകൊടുക്കുന്നവർക്ക് ആയിരം രൂപ ഇനാം പ്രഖ്യാപിച്ചു. 1952 ൽ എണ്ണക്കാട് എന്ന സ്ഥലത്തു വെച്ച് പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. 1957 ലെ പൊതു തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും വിജയിച്ച് ഒന്നാം കേരള നിയമസഭയിൽ അംഗമായി.

കലാ സാഹിത്യരംഗം[തിരുത്തുക]

ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത് കെ.പി.എ.സി. എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപകപ്രവർത്തകരിലൊരാൾ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഏതാണ്ട് 4000 ഓളം സ്റ്റേജുകളിൽ കളിച്ചു എന്നു കരുതപ്പെടുന്നു.[4] കെ.പി.എ.സിയുടെ ആഭിമുഖ്യത്തിൽ 1952 ഡിസംബർ 6 ന്‌ കൊല്ലം ജില്ലയിലെ ചവറയിലാണ്‌ ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച ഭാസി ഒരു ദശവർഷം ഒളിവിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നാടകങ്ങൾ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്. (?) തവണ കേരള നിയമസഭാംഗം. 1945-ൽ ആദ്യ നാടകം അരങ്ങേറി- മുന്നേറ്റം. ശൂദ്രകന്റെ മൃച്ഛകടികം പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം' ശകുന്തള എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും ഒളിവിലെ ഓർമകൾ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന തോപ്പിൽ കൃഷ്ണപിള്ള സഹോദരനാണ്. ചലച്ചിത്രസംവിധായകൻ അജയൻ പുത്രനാണ്.

നൂറിലേറെ ചലച്ചിത്രങ്ങൾക്ക് ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. പതിനാറ് സിനിമകൾ സംവിധാനം ചെയ്തു. അരംഗത്ത് വിജയിച്ച പല കഥകളും അദ്ദേഹം സിനിമയാക്കി സംവിധാനം ചെയ്തിട്ടുണ്ട്. മുൻ സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ അനന്തരവൾ അമ്മിണി അമ്മയാണ് സഹധർമ്മിണി[5]. ചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ അജയൻ മകനാണ്. ഇദ്ദേഹത്തെ കൂടാതെ, സോമൻ, രാജൻ, സുരേഷ്, മാല എന്നീ മക്കളും ഭാസി അമ്മിണി അമ്മ ദമ്പതികൾക്കുണ്ട്. 1992 ഡിസംബർ 8 ന് അന്തരിച്ചു.[6]

മറ്റ് പ്രധാന നാടകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പാത് ബ്രേക്കിംഗ് പ്ലേയ്സ്". ഫ്രണ്ട്ലൈൻ. 2001 മെയ് 12. Archived from the original on 2013-09-17. Retrieved 2011 നവംബർ 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ". കേരള നിയമസഭ. Archived from the original on 2013-09-17. Retrieved 17-സെപ്തംബർ-213. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 445. ISBN 81-262-0482-6. തോപ്പിൽ ഭാസി - ആദ്യകാല ജീവിതം
  4. കെ.എം, ജോർജ്ജ് (1995). മോഡേൺ ലിറ്ററേച്ചർ - ആൻ ആന്തോളജി പ്ലേയ്സ് ആന്റ് പ്രോസ്. സൗത്ത് ഏഷ്യ ബുക്സ്. p. 379-380.
  5. Soman, KPAC (2011-08-08). "Thoppil Bhasi | A Profile" (in ഇംഗ്ലീഷ്). Retrieved 2020-10-22.
  6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 447. ISBN 81-262-0482-6. തോപ്പിൽ ഭാസി - കുടുംബ ജീവിതം
  7. 7.0 7.1 "കേരളസാഹിത്യഅക്കാദമി പുരസ്കാരം". കേരളസാഹിത്യ അക്കാദമി. Archived from the original on 2013-09-17. Retrieved 2013 സെപ്തംബർ 17. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോപ്പിൽ_ഭാസി&oldid=3970725" എന്ന താളിൽനിന്ന് ശേഖരിച്ചത്