ചിത്തിര തിരുനാൾ ബാലരാമവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലരാമവർമ്മ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ബാലരാമവർമ്മ (വിവക്ഷകൾ) എന്ന താൾ കാണുക. ബാലരാമവർമ്മ (വിവക്ഷകൾ)
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
തിരുവിതാംകൂർ മഹാരാജാവ് & തിരു-കൊച്ചി രാജപ്രമുഖൻ
ഭരണകാലം 1931-1949 (1949-1991 റ്റൈറ്റുലാർ)
സ്ഥാനാരോഹണം 1924
അധികാരദാനം 1931
പൂർണ്ണനാമം മേജർ ജനറൽ ഹിസ്‌ ഹൈനെസ്സ് ശ്രീ പദ്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ് GCSI, GCIE
ജനനം 1912 നവംബർ 7(1912-11-07)
ജന്മസ്ഥലം തിരുവിതാംകൂർ
മരണം 1991 ജൂലൈ 20(1991-07-20) (പ്രായം 78)
മരണസ്ഥലം തിരുവനന്തപുരം
മുൻ‌ഗാമി സേതു ലക്ഷ്മിഭായി(റിജെന്റ്)
മരുമക്കത്തായം ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ (റ്റൈറ്റുലർ)
പിൻ‌ഗാമി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ(റ്റൈറ്റുലർ)
ജീവിതപങ്കാളി അവിവാഹിതനാണ്
രാജകൊട്ടാരം വേണാട് സ്വരൂപം
രാജവംശം Kulasekhara dynasty (Second Cheras)
രാജകീർത്തനം വഞ്ചീശ മംഗളം
ആപ്‌തവാക്യം ധർമൊഅസ്മദ് കുലദൈവദം
പിതാവ് പൂരം നാൾ രവി വർമ്മ കൊച്ചു കോയി തമ്പുരാൻ
മാതാവ് മൂലം തിരുനാൾ സേതു പാർവ്വതി ബായി
മക്കൾ ഇല്ല
മതവിശ്വാസം ഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
Drapeau-travancore.png
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729-1758
ധർമ്മരാജാ 1758-1798
അവിട്ടം തിരുനാൾ 1798-1799
ഗൌരി ലക്ഷ്മിഭായി 1811-1815
ഗൌരി പാർവ്വതിഭായി 1815-1829
സ്വാതി തിരുനാൾ രാമവർമ്മ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മിഭായി 1924-1931
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 1931-1949

‡ Regent Queens

തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
edit

മേജർ ജനറൽ ഹിസ്‌ ഹൈനെസ്സ് ശ്രീ പദ്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ് GCSI, GCIE,എന്ന ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂർ ചെരവംശത്തിലെ അമ്പതിനാലാമത്തെ കിരീടാവകാശിയും[അവലംബം ആവശ്യമാണ്] തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയിരുന്നു. ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും അദ്ദേഹതിന്റെ ഭരണത്തിന്റെ സവിശേഷതയായിരുന്നു. തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവെന്ന ഖ്യാതിയും ഇദ്ദേഹത്തിനു ലഭിച്ചു.

ആദ്യ കാലം[തിരുത്തുക]

1924-ൽ 12-കാരനായ ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂർ മഹാരാജാവായതിനു ശേഷം
രാജകുടുംബത്തിൽ അനന്തരാവകാശികളില്ലാത്തതിനാൽ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും സേതു ലക്ഷ്മീ ബായിയെയും സേതു പാർവ്വതി ബായിയെയും ദത്തെടുത്തു. കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ്മ കോയിത്തമ്പുരാനാണ് മഹാറാണി സേതു പാർവ്വതീ ബായിയെ വിവാഹം കഴിച്ചത്. ആ ദമ്പതിമാരുടെ മൂത്ത മകനായി ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1912 നവംബർ 7-നു ദീപാവലി നാളിൽ അമ്മാവൻ ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ അനന്തരാവകാശിയായി ജനിച്ചു. അവിവാഹിതനായ മഹാരാജാവിന് ഒരു സഹോദരിയും(മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി) ഒരു സഹോദരനും(ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ) ഉണ്ടായിരുന്നു. ആറാമത്തെ വയസ്സിൽ പ്രത്യേകം തിരഞ്ഞെടുത്ത ട്യുടർമാരുടെ കീഴിൽ വിദ്യാരംഭം കുറിച്ച ശ്രീ ചിത്തിര തിരുനാൾ, തന്റെ പതിനാറാമത്തെ വയസ്സിൽ ബംഗളുരുവിൽ രണ്ടു വർഷത്തെ ഭരണതന്ത്ര(State Craft)പഠനവും അട്മിനിസ്ട്രീടിവ് ട്രെയിനിങ്ങും പൂർത്തിയാക്കി. ശ്രീ ചിത്തിര തിരുനാൾ പന്ത്രണ്ടാം വയസിലാണ് അധികാരം ഏറ്റെടുത്തത്, പ്രായകുറവ് കാരണം അമ്മയുടെ ജ്യേഷ്ഠത്തി സേതു ലക്ഷ്മിഭായി റീജന്റായി രാജ്യം ഭരിച്ചു.[3]

തിരുവിതാംകൂർ മഹാരാജാവ്[തിരുത്തുക]

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവും തിരു-കൊച്ചിയിലെ ആദ്യത്തെയും അവസാനത്തെയും രാജപ്രമുഖനും ആയിരുന്നു ശ്രീ ചിത്തിര തിരുനാൾ. മഹാരാജാവിന് 18 വയസായപ്പോൾ സ്വയം അധികാരം ഏറ്റെടുത്തു. 1936ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തി, 1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു. പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും ശ്രീ ചിത്തിര തിരുനാൾ നടപ്പിൽ വരുത്തി. എന്നാൽ 1946ലെ പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് നടന്ന വെടിവയ്പ്പും 1947ലെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനവും അദേഹത്തിന്റെ ഭരണത്തിന്റെ പ്രധാന ന്യൂനതകളായി കണക്കാക്കപെടുന്നു.

നേട്ടങ്ങൾ[തിരുത്തുക]

ശ്രീ ചിത്തിര തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ളവകരവുമായ നേട്ടം 1936-ലെ ക്ഷേത്രപ്രവേശന വിളംബരമാണ്. ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഈ വിളംബരം ശ്രീ ചിത്തിര തിരുനാളിന്റെ യശസ്സ് ഇന്ത്യയൊട്ടാകെ പരത്തി.

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
1936 നവംബർ 12നു പുറത്തിറങ്ങിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പൂർണ്ണരൂപം
ശ്രീപദ്മനാഭദാസ വഞ്ചിപാലസർ രാമവർമകുലശേഖര കിരീടപതിമന്നേ സുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷെർ ജംഗ്,നൈറ്റ് ഗ്രാൻ‌ഡ് കമാൻഡർ ഓഫ് ദ് ഇന്ത്യൻ എം‌പയർ, തിരുവതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം: “നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിതസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺ‌മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു.

തിരുവിതാംകൂറിൽ വ്യവസായവൽക്കരണം നടത്തിയത് ശ്രീ ചിത്തിര തിരുനാൾ ആയിരുന്നു. ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products), എഫ്. എ. സി. ടി. (FACT) തുടങ്ങിയ വ്യവസായശാലകൾ ആരംഭിചത് അദ്ദേഹമാണ്മു. കേരളത്തിലെ പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും, റോഡ് ട്രാൻസ്പ്പോർട്ടും, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യ മൃഗ സം‌രക്ഷണ കേന്ദ്രം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്. തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സർവ്വീസ് ആരംഭിച്ചു. തിരുവിതാംകൂർ നിയമനിർമ്മാണ സഭയ്ക്ക് രൂപം നൽകി. ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം ആണ്. തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. വിവിധ പുരോഗമന പ്രവർത്തനങ്ങളാൽ വിദ്യാഭ്യാസരംഗം നവീകരിച്ചു. സർക്കാർ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരിച്ചു. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീതിപൂർവ്വകമാക്കാൻ ഇ.സുബ്രഹ്മണ്യയ്യർ കമ്മീഷണറായി ഫ്രാഞ്ചസ് കമ്മീഷനെ നിയമിച്ചു. സ്വാതി തിരുനാൾ സംഗീത കോളേജ് സ്ഥാപിച്ചു. സ്വാതി തിരുനാൾ കൃതികൾ പ്രസിദ്ധീകരിക്കുവാനും ശ്രീ സ്വാതി തിരുനാൾ സംഗീതസഭ രൂപീകരിക്കുന്നതിനും അതിന് ആസ്ഥാനം ഉണ്ടാക്കുന്നതിനും വേണ്ട സൌകര്യം ചെയ്തു കൊടുത്തു. ബോംബെയിൽ കേരള എംപോറിയം സർക്കാർ ചുമതലയിൽ ആരംഭിച്ചു. ശ്രീചിത്രാ ആർട്ട് ഗ്യാലറി സ്ഥാപിച്ച്, രാജാരവി വർമ്മ, കെ.സി.എസ്.പണിക്കർ തുടങ്ങി പ്രസിദ്ധ ചിത്രകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗകര്യം ഒരുക്കി. അക്വേറിയം സ്ഥാപിച്ച് ശാസ്ത്രീയ പഠനത്തിന് വഴിയൊരുക്കി. ആൾ ഇന്ത്യൻ വിമൻസ് കോൺഫറൻസ് 1935-ൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിന് വേണ്ട പിന്തുണ നൽകി, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വിഷയത്തിലുളള പ്രത്യേക താല്പര്യം പ്രദർശിപ്പിച്ചു. സ്പോർട്സ് വിഷയത്തിൽ തിരുവിതാംകൂറിനുണ്ടായ പുരോഗതിയിൽ സഹോദരിഭർത്താവ് ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജാ/G.V. Raja നൽകിയ മികച്ച സംഭാവനകൾക്ക് പിന്തുണയേകി. 1934-ൽ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് സമാരംഭിച്ചു, തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. നൃത്താദികലകൾക്കു വേണ്ടി പൂജപ്പുരയിൽ ഗുരു ഗോപിനാഥിന്റെ മേൽനോട്ടത്തിൽ ശ്രീ ചിത്രാ നർത്തകാലയം തുടങ്ങി. ഏഷ്യയിൽ തന്നെ ആദ്യമായി വധശിക്ഷ അവസാനിപ്പിച്ചു. തൊഴിലിനു പ്രാധാന്യം നൽകിക്കൊണ്ടു ലേബർ കോർട്ട് സ്ഥാപിച്ചു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭരണ ഘടനാ നിർമ്മാണ സമിതി ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന നായർ ബ്രിഗേഡിൽ എല്ലാ പ്രജകൾക്കും പ്രവേശനവകാശം നൽകി വിപുലമായ തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് രൂപീകരിച്ചു. മുൻപുണ്ടായിരുന്ന ശ്രീമൂലം സ്റ്റേറ്റ് അസംബ്ലി, ശ്രീ മൂലം പ്രജാസഭ, ശ്രീ ചിത്രാ സ്റ്റേറ്റ് അസംബ്ലി എന്നിങ്ങനെ ഇരുതലങ്ങളുള്ള നിയമസഭയാക്കി വികസിപ്പിച്ചു. ശ്രീ ചിത്രാ ഹോം എന്ന അഗതി മന്ദിരം സ്ഥാപിച്ചു, വഞ്ചി പുവർ ഫണ്ടും രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആയുർവ്വേദ കോളേജ്, ഹോമിയോപ്പതി കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചു. മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു.[4][5]

തിരുകൊച്ചി രാജപ്രമുഖൻ[തിരുത്തുക]

തിരുവിതാകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളും കൊച്ചി മഹാരാജാവും തിരുകൊച്ചി സംയോജനവേളയിൽ

1949ൽ ശ്രീ ചിത്തിര തിരുനാൾ തിരുവിതംകൂറിനെ ഇന്ത്യൻ യൂനിയനിൽ ചേർന്നു, തുടർന്ന് ജൂലായ് 1ന് തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളെ സംയോജിപ്പിച്ച് ഒരു പുതിയ സംസ്ഥാനം നിലവിൽ വന്നു. തുടർന്നു തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖൻ എന്ന പദവിയിൽ ശ്രീ ചിത്തിര തിരുനാൾ 7 വർഷം (1949-1956) സേവനമനുഷ്ടിച്ചു. പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി എറണാകുളത്തും ആയി തീരുമാനിക്കപ്പെട്ടു. സംസ്ഥാനത്തിലെ ആദ്യ ജനകീയമന്ത്രിസഭ റ്റി. .കെ.നാരായണപിള്ളയുടെ നേതൃത്വത്തിലായിരുന്നു. തുടർന്ന് പല മന്ത്രിസഭകളും രൂപം കൊള്ളുകയും അവസാനിക്കുകയും ചെയ്തു. പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭ 1956-ൽ നിലംപതിച്ചതോടെ സംസ്ഥാനത്ത് ആദ്യമായി പ്രസിഡന്റ് ഭരണം നടപ്പിലായി. 1956 നവംബർ 1 ന് ഐക്യ കേരളം യാഥാർത്ഥ്യമായി. അതോടെ ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖ സ്ഥാനമൊഴിഞ്ഞു. തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലവനായിരുന്ന രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാളിന്റെ സ്ഥാനത്ത് ഗവർണർ വന്നു.

പിന്നീടുള്ള കാലഘട്ടം[തിരുത്തുക]

ശ്രീ ചിത്തിര തിരുനാളിന് കുലദൈവമായ ശ്രീ പദ്മനാഭനൊടുണ്ടായിരുന്ന ഭക്തി പ്രശസ്തമാണ്. വി.പി. മേനോന്റെ ദി സ്റ്റൊരി ഓഫ് ദി ഇന്റെഗ്രേഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റൈറ്റെസ്(ഇംഗ്ലീഷ്: THE STORY OF THE INTEGRATION OF THE INDIAN STATES)-ൽ മഹാരാജാവിന്റെ ഭക്തിയെ മതഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖൻ സ്ഥാനമൊഴിഞ്ഞ ശേഷം ശിഷ്ട ജീവിതം ശ്രീ പദ്മനാഭദാസനായി ആർഭാടരഹിതനായി ജീവിച്ചു. 1971-ൽ പ്രിവിപേഴ്സ് നിർത്തലാക്കിയതിനു ശേഷവും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം തന്റെ സ്വകാര്യ സ്വത്തുപയോഗിച്ചു പരിപാലിച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷ്ദ്വീപതിന് വെളിച്ചെണ്ണയുടെ ദൌർലഭ്യം കാരണം ആദ്യമായി വൈദ്യതിവിളക്കുകൾ ഉപയോഗിക്കാൻ തീരുമാനിച്ചതും ക്ഷേത്രത്തിൽ ഭൂരിഭാഗവും വൈദ്യുതീകരിച്ചത്തും ശ്രീചിത്തിര തിരുനാളിന്റെ തീരുമാനപ്രകാരമായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്ര ജീവനക്കാർക്കു പെൻഷൻ നടപ്പിലാക്കിയതും ഇദ്ദെഹമായിരുന്നു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ റ്റെക്നൊളജി(ഇംഗ്ലീഷ്: Sree Chithira Thirunal Institute Of Sciences And Technology)യുടെ നിർമാണത്തിന് ആവശ്യമായ കെട്ടിടങ്ങളും സ്ഥലവും നൽകി[6][7], കുടാതെ മറ്റനേകം ചാരിറ്റബിൽ ട്രസ്റ്റുകളും അദേഹത്തിന്റെ സ്വകാര്യ സമ്പത്തുപയോഗിച്ചു സ്ഥാപിച്ചവയാണ്.[8]

മരണം[തിരുത്തുക]

സ്വതന്ത്ര ഇന്ത്യയിൽ റ്റൈറ്റുലാർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ 1991 ജൂലായ് 12-ന് മസ്തിഷ്കാഘാതത്തെ തുടർന്ന് ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടു, തുടർന്ന് ജൂലായ് 20-ന് പുലർച്ചെ 12:10 നു അന്തരിച്ചു. പൊതുജനങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം പൂർണ്ണസൈനിക ബഹുമതികളോടും സർക്കാർ ബഹുമതികളോടും കു‌ടി കവടിയാർ കൊട്ടാരത്തിൽ വച്ച് ക്ഷ്ത്രിയാചാരപ്രകാരം അദ്ദേഹത്തിന്റെ മൃത്ദേഹം സംസക്കരിച്ചു. ശ്രീചിത്തിര തിരുനാളിന്റെ മരണാനന്തരം ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തോടുള്ള ആദരസൂച്കമായി 1991 നവംബർ 6 ന് ഒരു സ്റ്റാമ്പ് പുറത്തിറക്കി ബഹുമാനിച്ചു.[9]

അവലംബങ്ങൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Chithira Thirunal എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. "At the turn of the tide : the life and times of Maharani Setu Lakshmi Bayi, the last queen of Travancore " by Lakshmi Raghunandan , pages 513-515
  4. A. Sreedhara Menon - "A Survey Of Kerala History Pages 272-273
  5. അശ്വതി തിരുനാൾ ഗൌരി ലക്ഷ്മി ബായി - ശ്രീ പദ്മനാഭാസ്വമി ക്ഷേത്രം 242-243 താളുകൾ
  6. Sree Chitra Tirunal Institute for Medical Sciences and Technology - History : "The origin of the Institute dates back to 1973 when the Royal Family of Travancore gifted a multistoried building for the people and Government of Kerala. Sri. P. N. Haskar, the then Deputy Chairman, Planning Commission, inaugurated the Sree Chitra Tirunal Medical Center in 1976, when patient services including inpatient treatment got underway. At the Satelmond Palace, Poojapura, nearly 11 km away from this Hospital Wing, the Biomedical Technology Wing followed soon, again a gift by the Royal Family."
  7. "Sree Chitra Tirunal Institute for Medical Sciences and Technology - History". Developed & Maintained by Computer Division(SCTIMST). ശേഖരിച്ചത്: 16 ഏപ്രിൽ 2014. 
  8. "ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം" by അശ്വതി തിരുനാൾ ഗൌരി ലക്ഷ്മി ബായി, refer 242-244 താളുകൾ
  9. ലക്ഷ്മീഭായി, അശ്വതി തിരുനാൾ ഗൗരി (ജൂലൈ 1998). ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്. pp. 251, 277–277 – 281. 

പുറം കണ്ണികൾ[തിരുത്തുക]