സി.പി. രാമസ്വാമി അയ്യർ
| Sir Chetpat Pattabhirama Ramaswami Iyer KCSI KCIE | |
![]() Portrait of Sir C. P. Ramaswami Iyer, The Hindu, 1939 |
|
|
Dewan of Travancore
|
|
|---|---|
| പദവിയിൽ 1936 – August 19, 1947 |
|
| Monarch | Sri Chithira Thirunal of Travancore |
| മുൻഗാമി | Muhammad Habibullah |
| പിൻഗാമി | P. G. N. Unnithan |
|
Member of the Executive Council of the Viceroy of India
|
|
| പദവിയിൽ 1931 – 1936 |
|
| Monarch | George V of the United Kingdom, Edward VIII of the United Kingdom |
| Governor–General | Freeman Freeman-Thomas, 1st Marquess of Willingdon |
|
Law Member of the Executive Council of the Governor of Madras
|
|
| പദവിയിൽ 1923 – 1928 |
|
| ഗവർണർ | Freeman Freeman-Thomas, 1st Marquess of Willingdon, Sir Charles George Todhunter (acting), |
|
Advocate-General of Madras Presidency
|
|
| പദവിയിൽ 1920 – 1923 |
|
| ഗവർണർ | Freeman Freeman-Thomas, 1st Marquess of Willingdon |
| മുൻഗാമി | S. Srinivasa Iyengar |
|
|
|
| ജനനം | 12 November1879 Madras, British India |
| മരണം | 1966 സെപ്റ്റംബർ 26 (പ്രായം 86) London, United Kingdom |
| Alma mater | Presidency College, Madras |
| Occupation | lawyer, |
| തൊഴിൽ | Attorney-General, Statesman |
| മതം | Hindu |
ഇന്ത്യൻ അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ രാജാവയിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ദിവാനുമായിരുന്നു സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ .(തമിഴ്:சேத்துப்பட்டு பட்டாபிராம ராமசுவாமி அய்யர்(നവംബർ 12, 1879-26 സെപ്റ്റംബർ, 1966). സി.പി. എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1920 -1923 കാലയളവിൽ മദ്രാസ് പ്രസിഡൻസിയുടെ അഡ്വക്കേറ്റ് ജനറലായും, 1923 - 1928 കാലയളവിൽ മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും, 1931 - 1936 കാലയളവിൽ ഇന്ത്യൻ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും 1936 - 1947 കാലയളവിൽ ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ ഭരിച്ചിരുന്ന തിരുവതാംകൂറിന്റെ ദിവാനായും പ്രവർത്തിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യൽബ്ധിക്കു മുൻപ് ഉണ്ടായിരുന്ന ലയനചർച്ചയിൽ തിരുവതാംകൂറിൻറെ പ്രതിനിധിയായി പങ്കെടുത്തിരുന്ന സർ സി.പി. രാമസ്വാമി അയ്യർ മോണ്ട് ബാറ്റൺ പ്രഭുവിനോട് മുല്ലപ്പെരിയാർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതും, മോണ്ട് ബാറ്റൺ പ്രഭു അത് സമ്മതിച്ചിരുന്നതുമായിരുന്നു. എന്നാൽ പിന്നീട് അതിനുവേണ്ടി വാദിക്കുവാൻ സർ സി പി ദിവാൻ കസേരയിലുണ്ടായിരുന്നില്ല.
പുന്നപ്ര വയലാർ സമരങ്ങളെ അടിച്ചമർത്തി എന്ന് പറഞ്ഞു ഒരു സ്വേച്ഛാധിപതിയായി പലയിടങ്ങളിലും ചിത്രീകരിക്കപ്പെടുന്നതിനാൽ അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പുരോഗമന നടപടികളേയും, വികസനപ്രവർത്തനങ്ങളേയും, വേണ്ടത്ര രീതിയിൽ പരിഗണിക്കപ്പെട്ടില്ല[അവലംബം ആവശ്യമാണ്]. കെ സി എസ് മണി വെട്ടിപരുക്കേൽപ്പിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം ദിവാൻ സ്ഥാനത്തോട് വിടപറഞ്ഞത്.
