രാമയ്യൻ ദളവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramayyan Dalawa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമയ്യൻ ദളവ

രാമയ്യൻ ദളവ (1713-1756) തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഏറ്റവും വിശ്വസ്‌തനായ മന്ത്രി ആയിരുന്നു.വള്ളിയൂരിനടുത്തുള്ള ഏർവാടി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.വളരെ വേഗം തന്നെ രാജാവിന്റെ പ്രീതി സമ്പാദിച്ച അദ്ദേഹം ദളവാ താണു പിള്ള മരിച്ചപ്പോൾ പുതിയ ദളവാ ആയി നിയമിക്കപ്പെട്ടു[1].പിന്നീടു തിരുവിതാംകൂർ പങ്കെടുത്ത എല്ലാ യുദ്‌ധങ്ങളിലും തന്നെ രാമയ്യൻ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിൽ രാജാവിനെ സഹായിച്ചിരുന്നു. രാമയ്യൻ ദളവയുടെ കാലശേഷം അനുജനായ ഗോപാലയ്യൻ സർ‌വീസിൽ പ്രവേശിക്കുകയും ക്രമേണ ദളവാ ആയി തീരുകയൂം ചെയ്തിട്ടുണ്ട്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 .[മാർ‌ത്തണ്ഡവർ‌മ്മ:ആധുനിക തിരുവതാംകൂറിന്റെ ഉദയം ഡോ എ.പി ഇബ്രാഹിംകുഞ്ഞ്]
"https://ml.wikipedia.org/w/index.php?title=രാമയ്യൻ_ദളവ&oldid=3475300" എന്ന താളിൽനിന്ന് ശേഖരിച്ചത്