ദ ഹിന്ദു
| ദി ഹിന്ദു | |
|---|---|
| തരം | ദിനപ്പത്രം |
| ഫോർമാറ്റ് | Broadsheet |
|
|
|
| ഉടമസ്ഥത | Kasturi & Sons Ltd. |
| പ്രസാധകർ | കെ. ബാലാജി |
| പത്രാധിപർ | സിദ്ധാർഥ് വരദരാജൻ |
| സ്ഥാപിതം | സെപ്റ്റംബർ 20, 1878 |
| ആസ്ഥാനം | ചെന്നൈ |
| Circulation | 1,272,000 |
|
|
|
| വെബ്സൈറ്റ്: ദി ഹിന്ദു വെബ്സൈറ്റ് | |
ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ദി ഹിന്ദു. ചെന്നൈയിൽ നിന്നും 1878ൽ ആരംഭിച്ചു. പ്രതിവാര പത്രമായാണ് തുടക്കം. 1889 ഏപ്രിൽ ഒന്നുമുതൽ ദിനപത്രമായി[1]. മദ്രാസ് ട്രിപ്ലിക്കേഷൻ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായി തുടങ്ങിയ ദ ഹിന്ദു,1905 ൽ കസ്തൂരി രംഗ അയ്യങ്കാർ വിലക്കുവാങ്ങുകയായിരുന്നു.
1947ൽ ആരംഭിച്ച സ്‌പോർട്ട് ആൻഡ് പാസ്സ് ടൈം ആണ് പിന്നീട് സ്‌പോർട്ട്‌സ്റ്റാറായി മാറിയത്.
1984 ൽ 'ഫ്രണ്ട്‌ലൈൻ' എന്ന ദ്വൈവാരികയും ആരംഭിച്ചു.ചെന്നൈക്കുപുറമേ കോയമ്പത്തൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, മധുര, വിശാഖപട്ടണം, കൊച്ചി, തിരുവനന്തപുരം, ഡൽഹി, വിജയവാഡ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഇപ്പോഴത്തെ പത്രാധിപർ സിദ്ധാർഥ് വരദരാജൻ.[2]
ദ ഹിന്ദുവിന്റെ കോഴിക്കോട് എഡിഷൻ 2012 ജനുവരി 29-ാം തിയതി മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങി.
ഹിന്ദു ദിനപത്രത്തിന്റെ 17 പ്രിന്റിംഗ് പ്രസ്സുകളിൽ 3 എണ്ണം കേരളത്തിലാണുള്ളത്.[3]
പ്രസിദ്ധീകരണങ്ങൾ [തിരുത്തുക]
- ബിസ്‌നസ് ലൈൻ ദിനപത്രം.
- സ്‌പോർട്ട്‌സ്‌റ്റാർ.
- ഫ്രണ്ട്‌ലൈൻ ദ്വൈവാരിക.
വാർഷിക പ്രസിദ്ധീകരണങ്ങൾ
- സർവ്വേ ഓഫ് ഇന്ത്യൻ അഗ്രികൾച്ചർ
- സർവ്വേ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി
- സർവ്വേ ഓഫ് എൻവയൺമെന്റ്
- ഇന്ത്യൻ ക്രിക്കറ്റ്.