ദി ടെലഗ്രാഫ് (പത്രം)
| ദി ടെലഗ്രാഫ് | |
|---|---|
ജൂലൈ 9, 2009-ലെ ടെലഗ്രാഫ് പത്രം |
|
| തരം | വാർത്താ ദിനപത്രം |
| ഫോർമാറ്റ് | Broadsheet |
|
|
|
| ഉടമസ്ഥത | ABP Group |
| പത്രാധിപർ | അവീക് സർക്കാർ |
| സ്ഥാപിതം | ജൂലൈ 7 1982 |
| Political allegiance | Independent [1] |
| ഭാഷ | ഇംഗ്ലീഷ് |
| ആസ്ഥാനം | 6 Prafulla Sarkar Street, കൽക്കത്ത - 700 001, India |
| Circulation | 484,971 daily |
| OCLC | 271717941 |
|
|
|
| വെബ്സൈറ്റ്: www.telegraphindia.com | |
ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഇന്ത്യൻ വാർത്താ ദിനപത്രമാണ് ടെലഗ്രാഫ്.1982-ൽ പ്രസിദ്ധീകരണം ആരംഭിച്ചു. കൊൽക്കത്തയാണ് ആസ്ഥാനം. എ.ബി.പി ഗ്രൂപ്പാണ് ഉടമസ്ഥർ. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവുമധികം വായനക്കാരുള്ള ഇംഗ്ലീഷ് ദിമപത്രങ്ങളിൽ ഒന്നാണ് ടെലഗ്രാഫ്.
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്കനുസരിച്ച് 2008-ൽ പത്രത്തിന് 484,971 കോപ്പികളുടെ പ്രചാരമുണ്ട്.[2] 2010-ലെ ഇന്ത്യൻ റീഡർഷിപ്പ് സർവേ അനുസരിച്ച് ടെലഗ്രാഫ് ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ വായിക്കുന്ന നാലാമത്തെ ഇംഗ്ലീഷ് ദിനപത്രമാണ്.[3] കൊൽക്കത്തക്ക് പുറമേ ഗുവഹാത്തി, ജോർഹത്ത്, സിലീഗൂരി, ജാംഷെഡ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽനിന്നും പ്രസിദ്ധീകരിച്ചു വരുന്നു. ആന്ദമേള, ഉനിഷ്-കുരി, സനന്ത, അനന്തലോക്, ദേശ് മാഗസിൻ, എന്നീ ബംഗാളി പ്രസിദ്ധീകരണങ്ങളും ബിസ്സിനസ്സ് വേൾഡ് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണവും ടെലഗ്രാഫിനു കീഴിൽ പ്രവർത്തിക്കുന്നു.
ഇതും കൂടി കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "World Newspapers and Magazines". Worldpress.org. ശേഖരിച്ചത് 30 December 2006..
- ↑ [1] ABP Corporate Retrieved on 2009-10-30
- ↑ "Indian Readership Survey (IRS) 2010 — Quarter 1". Newswatch.in. June 30, 2010. ശേഖരിച്ചത് 2007-10-16.
പുറമേനിന്നുള്ള കണ്ണികൾ [തിരുത്തുക]
- Official website
- The Telegraph e-paper (E-Paper – Digital Replica of the newspaper)