കിളിമാനൂർ കൊട്ടാരം
തെക്കൻ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്.
[തിരുത്തുക] ചരിത്രം
ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.
[തിരുത്തുക] വ്യക്തികൾ
- രാജാ രവിവർമ്മ, പ്രശസ്ത ചിത്രകാരൻ.
- വിദ്വാൻ കരീന്ദ്രൻ തമ്പുരാൻ കവി,ആട്ടകഥാകൃത്ത്, സ്വാതി തിരുനാൾ മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്.
- അർറ്റിസ്റ്റ് സീ.രാജ രാജ വർമ , രാജാ രവിവർമ്മയുടെ സഹോദരൻ, ചിത്രകാരൻ.
- ആർട്ടിസ്റ്റ് മംഗള ഭായി തമ്പുരാട്ടി രാജാ രവിവർമ്മയുടെ സഹോദരി, ചിത്രകാരി.
[തിരുത്തുക] ചിത്രശാല
- ചിത്രങ്ങൾ
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.