ഗോദവർമ്മ രാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെഫ്റ്റെനെന്റ് കേണൽ
കാർത്തിക നാൾ ഗോദവർമ്മ രാജ
Lt. Col. Godavarma Raja of Travancore (1938).jpg
ജനനം 1908 ഒക്ടോബർ 13(1908-10-13)
കോട്ടയം ജില്ല
മരണം 1971 ഏപ്രിൽ 30(1971-04-30) (പ്രായം 62)
കുലു താഴ്വരയിൽ
മരണ കാരണം വിമാനാപകടം
സ്മാരകങ്ങൾ ജി.വി. രാജ സ്പോർട്സ് സ്കൂൾ, ജി. വി. രാജ സ്റ്റെഡിയം (തിരുവനന്തപുരം), ജി. വി. രാജ സ്പോർട്സ് അവാർഡ്‌, ജി. വി. രാജ ടുറിസം അവാർഡ്‌
ഭവനം തിരുവനന്തപുരം
ദേശീയത ഇന്ത്യ
മറ്റ് പേരുകൾ ജി. വി. രാജ, തിരുമേനി
വംശം മലയാളി
പൗരത്വം ഇന്ത്യൻ
വിദ്യാഭ്യാസം പൂഞ്ഞാർ എസ്സ്. എം. വി. ഹൈസ്കൂൾ, വൈദ്യശാസ്ത്രത്തിൽ ബിരുദം (ബിരുദപഠനം പൂർത്തിയാക്കിയില്ല)
തൊഴിൽ തിരുവിതാംകൂർ സൈന്യത്തിൽ ലെഫ്റെനെന്റ്റ് കേണൽ, കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റായിരുന്നു (1954-1971), തിരുവിതാംകൂർ ലേബർ കോറിന്റെ ഓഫീസർ കമ്മാൻന്റ്റ് , കേരള യൂനിവേർസിറ്റിയുടെ ആദ്യത്തെ ഫിസികൽ എജ്യുകേഷൻ ഡയറക്ടർ, ലോൺ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ്‌ etc.
സജീവം 1933-1971
Home town പൂഞ്ഞാർ
മതം ഹിന്ദുമതം
ജീവിത പങ്കാളി(കൾ) കാർത്തിക തിരുനാൾ ലക്ഷ്മിഭായി (m.1934)
കുട്ടികൾ അവിട്ടം തിരുനാൾ രാമവർമ്മ, പൂയം തിരുനാൾ ഗൌരി പാർവ്വതിഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാൾ രാമവർമ്മ
മാതാപിതാക്കൾ പുതുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരി (പിതാവ്), കാഞ്ഞിരമറ്റം കൊട്ടാരത്തിൽ കാർത്തിക നാൾ അംബാലിക തമ്പുരാട്ടി (മാതാവ്)
ബന്ധുക്കൾ മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (ഭാര്യാസഹോദരൻ), ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ(ഭാര്യാസഹോദരൻ)

കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. ഗോദവർമ്മ രാജ (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971).[1] കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു.[2]

ആദ്യകാല ജീവിതം[തിരുത്തുക]

1908 ഒക്ടോബർ 13നു കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ, കാഞ്ഞിരമറ്റം കൊട്ടാരത്തിൽ കാർത്തിക നാൾ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി നാരായണൻ നമ്പൂതിരിയുടെയും മകനായി ജനിച്ചു. അദ്ദേഹം പഠിചത് പൂഞ്ഞാർ രാജകുടുംബത്തിന്റെ തന്നെ കീഴിൽ 1913 ൽ സ്ഥാപിച്ച S. M .V ഹൈസ്കൂളിൽ ആണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മെഡിസിനിൽ ബിരുദപഠനം നടത്തിയത് മദ്രാസിലായിരുന്നു.[3]

1934 ജനുവരി 24 നു തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ സഹോദരിയായ കാർത്തിക തിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടിയെ വിവാഹം കഴിച്ചു, അതിന് ശേഷമാണു ജി വി രാജ തിരുവനന്തപുരത്ത് എത്തുന്നത്‌.[4] മദ്രാസിൽ മെഡിസിനു പഠിക്കുമ്പോൾ ആയിരുന്നു രാജകുടുംബത്തിൽ നിന്നും വിവാഹാലോചന വന്നത്. വിവാഹത്തിന് സമ്മതം നൽകിയ അദ്ദേഹം അപ്പോൾ തന്നെ പഠനം ഉപേക്ഷിച്ചു. 1933 ൽ തന്നെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കോട്ടയ്ക്കകത്ത് സുന്ദരവിലാസം കൊട്ടാരം മുതൽ പടിഞ്ഞാറേക്കോട്ട വരെ വിസ്തൃതമായ സ്ഥലങ്ങളിലെല്ലാം വിവാഹത്തോടനുബന്ധിച്ച് പന്തലും മറ്റ് വേദികളും ഉയർന്നിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും കേരളത്തിലേയും തെക്കേ ഇന്ത്യയിലേയും രാജകുടുംബാംഗങ്ങളും പള്ളിക്കെട്ടിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൽ ഒരാഴ്ചയോളം നീണ്ടു നിന്നു. വിവാഹശേഷം ലെഫ്. കേണൽ. രാജ കാർത്തിക തിരുനാളിനോപ്പം തിരുവനന്തപുരത്ത് താമസമാക്കി. 17 കാരിയായ കാർത്തിക തിരുനാളും 26 കാരനായ ഗോദവർമ്മ രാജയും വിവാഹ ശേഷം കുറച്ചു കാലം മധുവിധു ആഘോഷിക്കാൻ കോവളത്തായിരുന്നു താമസം. ഈ സമയത്താണ് കോവളത്തിന്റെ പ്രകൃതി ഭംഗി മനസ്സിലാക്കിയ ഗോദവർമ്മ രാജ, അവിടം ഒരു വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചത്. കാർത്തിക തിരുനാളുമായുള്ള വിവാഹ ശേഷം ഗോദവർമ്മ രാജ തിരുവിതാംകൂർ സ്റ്റേറ്റ് ഫോർസ് ൽ ലെഫ്റെനെന്റ്റ് കേണൽ ആയി സേവനം അനുഷ്ടിച്ചു.[5] അവിട്ടം തിരുനാൾ രാമവർമ്മ (1944ലിൽ, ആറാമത്തെ വയസ്സിൽ, ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മരിച്ചു), പൂയം തിരുനാൾ ഗൌരി പാർവതി ഭായി, കേരളത്തിലെ പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരി അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ എന്നിവർ മഹാറാണി കാർത്തിക തിരുനാൾ കേണൽ ഗൊദവർമ്മ രാജാ ദമ്പതികളുടെ മക്കളാണ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

സംസ്ഥാനത്ത് ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിൾഡൺ ജേതാവ് ബിൽ ടിൽഡണെ ഒരു പ്രദർശന മത്സരത്തിനായി ക്ഷണിച്ചു.[6] ഇതിനെത്തുടർന്ന് 1938 ഫെബ്രുവരി 1നു ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു.[7] 1950 മുതൽ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.[8] ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു. 11 കായികസംഘടനകളുടെ യോഗത്തിന്റെ ഫലമായാണ്‌ ഈ സംഘടന രൂപവത്കരിക്കപ്പെട്ടത്. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. മരണം വരെ അദ്ദേഹം കൗൺസിലിന്റെ പ്രസിഡന്റായി തുടർന്നു. ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി,[9] വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്‌. തിരുവിതാംകൂർ സർവകലാശാലയുടെ ലേബർ കോറിന്റെ കമാൻഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആദ്യത്തെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്റ്ററുമായിരുന്നു. കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളർത്തിയെടുക്കുന്നതിൽ രാജ പ്രധാന പങ്ക് വഹിച്ചു. KTDC-യുടെ ആദ്യത്തെ[10] ചെയർമാനും അദ്ദേഹമായിരുന്നു.[11] തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനും വേണ്ടി യത്നിചതും അദ്ദേഹമായിരുന്നു.

മരണം[തിരുത്തുക]

1971 ഓൽ ഇന്ത്യ സ്പോർട്സ് കൌണ്സിലിന്റെ മീറ്റിംഗിൽ പന്ഗെടുക്കാനായി പടിയാലയിലെക്ക് പോയ അദേഹം ഏപ്രിൽ 30-ന്‌ കുലു താഴ്വരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വിമാനം പറന്നുയർന്ന ഉടനെ തന്നെ യന്ത്ര തകരാര് കാരണം നിലംപതിച്ചു. ഉടനെ തന്നെ ഫയർഫോര്സ് എത്തി തീ കെടുത്തിയെങ്ങിലും അപകടം നടന്ന ക്ഷണം തന്നെ അദ്ദേഹത്തിന്റെ ജീവൻ പോയിരുന്നു. അദേഹത്തിന്റെ മൃതശരീരം ഡെൽഹി വഴി തിരുവനന്തപുരത്തെതിച്ചു, പൊതു ദർശനത്തിനു വച്ച ശേഷം ജന്മനാടായ പൂഞാരിലേക്ക് കൊണ്ടുപോയി. അദേഹത്തിന്റെ തറവാടായ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ വച്ച് ദഹിപ്പിച്ചു. ജി വി രാജയുടെ മരണസമയത്ത് തിരുവനന്തപുരം വിമാന താവളത്തിന്റെ വികസന പ്രക്രിയകൾ നടക്കുകയായിരിന്നു. തിരുവനന്തപുരത്ത് ഒരു വിസ്കൌന്ട്ട് ഫ്ലൈറ്റ് ഇറങ്ങി കാണണം എന്നുള്ളത് അദേഹത്തിന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. പക്ഷെ വിധി വിഹിതമെന്നു എന്ന് പറയട്ടെ അവിടെ ആദ്യം ഇറങ്ങിയ വലിയ വിമാനം ജി. വി. രാജയുടെ മൃതുദേഹവും വഹിച്ചു കൊണ്ടുള്ളതായിരുന്നു. മരിക്കുമ്പോൾ അദേഹത്തിന് 62 വയസ്സായിരിന്നു പ്രായം.[12]

ബഹുമതികൾ[തിരുത്തുക]

തിരുവനന്തപുരത്തെ കായികവിദ്യാലയം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജി.വി. രാജ സ്പോർട്സ് സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കായികരംഗത്തെ സംഭാവനകൾക്ക് കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം നൽകിവരുന്നു.[13] വിനോദസഞ്ചാരമേഖലയ്ക്കുള്ള ആജീവനാന്തസംഭാവനകൾക്ക് കേരള വിനോദസഞ്ചാരവകുപ്പ് നൽകിവരുന്ന പുരസ്കാരവും അദ്ദേഹത്തിന്റെ പേരിലാണ്‌.[14] രാജയുടെ ജന്മദിനമായ ഒക്ടോബർ 13 കേരള കായികദിനമായി ആചരിക്കുന്നു.[15]

അവലംബം[തിരുത്തുക]

  1. "Kerala State Sports Council : KSSC Presidents" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 15 December 2009. 
  2. "G.V. Raja birth centenary" (ഭാഷ: ഇംഗ്ലീഷ്). The Hindu. 12 October 2008. ശേഖരിച്ചത്: 15 December 2009. 
  3. എ എൻ, രവീന്ദ്രദാസ്. "മറക്കരുത്, ഫുട്ബോളിന്റെ ഈ രക്ഷകനെ". ദേശാഭിമാനി. ശേഖരിച്ചത്: 14 ഏപ്രിൽ 2014. 
  4. "കായികകേളികളുടെ തമ്പുരാൻ" (ഭാഷ: മലയാളം). വെബ്ദുനിയ. ശേഖരിച്ചത്: 15 December 2009. 
  5. [h http://www.weblokam.com/news/sportsnews/0304/30/1030430010_1.htm "ഗോദവർമ്മരാജ"] (ഭാഷ: മലയാളം). ശേഖരിച്ചത്: 15 December 2009. 
  6. "Trivandrum Tennis Club : About us / History" (ഭാഷ: ഇംഗ്ലീഷ്accessdate=15 December 2009). 
  7. "Sports and Games in Kerala". Information & Public Relation Department, Kerala. ശേഖരിച്ചത്: 15 December 2009. 
  8. "Profile of Kerala Cricket Association". ശേഖരിച്ചത്: 15 December 2009. 
  9. "Thiruvananthapuram Corporation : About City" (ഭാഷ: Malayalam). Thiruvananthapuram Corporation. ശേഖരിച്ചത്: 15 December 2009. 
  10. GV Raja centre coming up in Kovalam - by CNN IBN LIVE http://ibnlive.in.com/news/gv-raja-centre-coming-up-in-kovalam/204393-60-123.html "A 1,000-seat convention centre named after G V Raja, the first chairman of Kerala Tourism Development Corporation (KTDC), will be the highlight of an expansion project currently underway at KTDC’s Hotel Samudra at Kovalam. "
  11. "Col. GODA VARMA RAJA The God Father of Kerala Tourism". Kerla Tourism Web Magazine. ശേഖരിച്ചത്: 15 December 2009. 
  12. ഉമ, മഹേശ്വരി. "G.V.Raja (The history of Sports and Games in Kerala) (English )". http://kerala4u.in/. ശേഖരിച്ചത്: 14 ഏപ്രിൽ 2014. 
  13. "G.V. Raja award for Renjith". The Hindu. ശേഖരിച്ചത്: 15 December 2009. 
  14. "Tourism award for Thankam Philip". The Hindu. ശേഖരിച്ചത്: 15 December 2009. 
  15. "Impressive function to mark Kerala Sports Day". The hindu. 14 October 2008. ശേഖരിച്ചത്: 15 December 2009. 

പുറം കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ഗോദവർമ്മ_രാജ&oldid=1941872" എന്ന താളിൽനിന്നു ശേഖരിച്ചത്