കാർത്തിക തിരുനാൾ രാമവർമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് ധർമ്മരാജ |
|
|---|---|
| കാർത്തിക തിരുനാൾ രാമവർമ്മ രാജ | |
| തൊഴിൽ | തിരുവിതാംകൂർ മഹാരാജാവ് |
| മതം | ഹിന്ദു |
1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുന്നാൾ രാമവർമ്മ (1733-1798) (കൊല്ലവർഷം 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ് ഇദ്ദേഹം ഭരണമേറ്റെടുത്തത്. തന്റെ മുൻഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.