പട്ടുതൂവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടുതൂവാല
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സ്ബ്രഹ്മണ്യം
രചനമുട്ടത്തുവർക്കി
തിരക്കഥമുട്ടത്തുവർക്കി
അഭിനേതാക്കൾമധു
കൊട്ടാരക്കര
അടൂർ ഭാസി
എസ്.പി. പിള്ള
പങ്കജവല്ലി
ശാന്തി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി20/11/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പട്ടുതൂവാല. നീലാപ്രൊഡക്ഷനു വേണ്ടി പി. സുബ്രഹ്മണ്യം മെരിലാഡ് സ്റ്റുഡിയോയിൽ നിർമിച്ച ചിത്രമാണിത്. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത പട്ടുതൂവാല 1965 നവംബർ 20-നു കേരളത്തിലെ സിനീമാശാലകളിൽ പ്രദർശനം തുടങ്ങി.[1]

കഥാസാരം[തിരുത്തുക]

ബി.ഏ.ക്കാരനായ ജോർജ്ജ് നാടക നടനാണ്. ഒരിക്കൽ ഭിക്ഷക്കാരനായി വേഷമിട്ടപ്പോൾ ചട്ടിയിൽ എല്ലാരും പണമിട്ടു. പ്രൊഫസർ ഫ്രാൻസിസിന്റെ മകൾ സെലിൻ ഒരു പട്ടുതൂവാലയാണ് ഇട്ടത്. നാടകാഭിനയം വെറുത്തിരുന്ന ജോർജ്ജിന്റെ അമ്മാവൻ അയാളെയും കുടുംബത്തേയും വഴിയാധാരമാക്കി. നാടകമാനേജർ പോത്തപ്പിയെ മാണി എന്നൊരാൾ കുത്തിക്കൊന്നു. പട്ടുതൂവാല എടുക്കാൻ ചെന്ന ജോർജ്ജിനെയാണ് അമ്മ-പെങ്ങൾ അടക്കം എല്ലാവരും കൊലപാതകി എന്ന് തെറ്റിദ്ധരിച്ചത്. ചിട്ടിക്കാരൻ ഫിലിപ്പിന്റെ കണക്കപ്പിള്ളയായി ചേർന്ന ജോർജ്ജിന്റെ പിന്നാലെയാണ് ഫിലിപ്പിന്റെ മകൾ റീത്ത. പോത്തപ്പിയുടെ കള്ളനോട്ടുകൾ കരസ്ഥമാക്കി മാണി നാടകമാനേജർ ആയി വിലസി. വേഷപ്രച്ഛഹ്ന്നാ‍യി നടക്കുന്ന ജോർജ്ജിനെ പിടിയ്ക്കാൻ പോലീസിനും മാണിയ്ക്കും കുടിലനായ ഡോക്റ്റർ ഗ്രെഗറിയ്ക്കും കഴിയുന്നില്ല. മാണി കള്ളനോട്ടുകൾ മാറ്റുന്നത് കടലാസുപൂക്കൾ വിൽ‌പ്പനക്കാരി ‘മാ’ വഴിയാണ്. ഇവരുടെ പൂക്കൾ വിൽക്കുന്ന ആമിനയാണ് തക്കത്തിൽ കള്ളനോട്ടുകൾ മാറ്റിയെടുക്കുന്നത്. ആമിനയെ പ്രാപിക്കാനൊരുങ്ങിയ ഡോക്റ്റർ ഗ്രെഗറിയിൽ നിന്നും അവളെ രക്ഷിച്ചത് ഭിക്ഷക്കാരൻ വേഷം കെട്ടിയ ജോജ്ജ് ആണ്. ആമിനയെ സംശയിക്കുന്ന മാ അവളെ കൊല്ലാൻ മാണിയുടെ ആൾക്കാരെ ചട്ടം കെട്ടി. ആമിനയാവട്ടെ മാണിയുടെ ആൾക്കാർക്ക് മുന്നിൽ ഭിക്ഷക്കാരന്റെ രഹസ്യം വെളിവാക്കാൻ കൂട്ടാക്കുന്നുമില്ല. പോലീസിൽ വിവരം അറിയിച്ച ജോർജ്ജ് തെറ്റിദ്ധരണാവിമുക്തനാകുന്നു. ആമിന മരണക്കിടക്കയിൽ വച്ച് ജോർജ്ജ്-സെലിൻ മിഥുനങ്ങൾക്ക് ആശീർവാദം നൽകി.[2]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • കഥ - മുട്ടത്തു വർക്കി
  • സംഭാഷണം - മുട്ടത്തു വർക്കി
  • സംവിധാനം - പി സുബ്രഹ്മണ്യം
  • നിർമ്മാണം - പി സുബ്രഹ്മണ്യം
  • ഛായാഗ്രഹണം - ഇ എൻ സി നായർ
  • ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
  • അസോസിയേറ്റ് സംവിധായകർ - കെ സുകുമാരൻ
  • കലാസംവിധാനം - എം വി കൊച്ചാപ്പു
  • നിശ്ചലഛായാഗ്രഹണം - സി വേലപ്പൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്ടുതൂവാല&oldid=3303662" എന്ന താളിൽനിന്ന് ശേഖരിച്ചത്