പോലീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമൂഹത്തില്‍ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിര്‍വഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസംവിധാനത്തിന്റെ വിഭാഗമാണ് പോലീസ്. മിക്ക രാജ്യങ്ങളിലും സംസ്ഥാന ഭരണസംവിധാനത്തിന്റെ കീഴില്‍ വരുന്ന ഈ വകുപ്പ്, വ്യക്തമായ കീഴവഴക്കങ്ങളോടും, അധികാരപരിധികളോടും കൂടി പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക വഴി സ്വൈര്യജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ ചുമതലയാണ്. ഗ്രീക്കു ഭാഷയിലെ നഗരം എന്നര്‍ത്ഥം വരുന്ന പോളിസ് (πόλις) എന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞ പോലിഷ്യാ (സിവില്‍ അഡ്മിനിസ്റ്റ്റേഷന്‍) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് ഫ്രഞ്ച് ഭാഷ വഴി പോലീസ് എന്ന വാക്കുണ്ടായത് [1] [2].
ആദ്യ പോലീസ് സേനയുടെ രൂപീകരണം 1667-ല്‍ ഫ്രാന്‍സിലെ രാജാവായ ലൂയി പതിന്നാലാമന്റെ കാലത്തായിരുന്നുവെങ്കിലും ഇന്നത്തെ നിലയ്ക്കുള്ള സേനാരൂപീകരണം 1800കളില്‍ സ്ഥാപിതമായ ലണ്ടന്‍ മറൈന്‍ പോലീസ്, ഗ്ലാസ്ഗോ പോലീസ്, ഫ്രാന്‍സിലെ നെപ്പോളിയന്റെ പോലീസ് സംവിധാനം എന്നിവയോട് കൂടിയാണ് ഉണ്ടായത്.[3][4][5]
[തിരുത്തുക] അവലംബം
- ↑ ഡിക്ഷ്ണറി.കോം
- ↑ police. ഓണ്‍ലൈന്‍ എറ്റിമോളജി. Retrieved on 2007-12-05.
- ↑ Dinsmor, Alastair (Winter 2003). ഗ്ലാസ്‌ഗോ പോലീസ് പയനിയേഴ്സ്. ദ സ്കോട്ടിയ ന്യൂസ്. Retrieved on 2007-01-10.
- ↑ ചരിത്രം. Marine Support Unit. മെട്രോപൊളിറ്റന്‍ പോലീസ്. Retrieved on 2007-02-10.
- ↑ La Lieutenance Générale de Police. La Préfecture de Police fête ses 200 ans Juillet 1800 - Juillet 2000. La Préfecture de Police au service des Parisiens.

