കൊട്ടാരക്കര ശ്രീധരൻ നായർ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| കൊട്ടാരക്കര ശ്രീധരൻ നായർ | |
|---|---|
![]() |
|
| ജനനം | ശ്രീധരൻ നായർ |
| സജീവം | 1954 - 1984 |
| മക്കൾ | സായി കുമാർ ശോഭാ മോഹൻ |
മലയാള സിനിമയിലെ ഒരു നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ(11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986[1]). അദ്ദേഹം ചലച്ചിത്രലോകത്ത് കൊട്ടാരക്കര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ,കൊല്ലം ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ചു. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്. വേലുത്തമ്പി ദളവ , തൊമ്മന്റെ മക്കൾ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇൻഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി.അദ്ദേഹത്തിന്റെ മകൻ സായികുമാറും , മകൾ ശോഭാ മോഹനും മലയാള സിനിമയിൽ അഭിനേതാക്കളാണ്.
ഉള്ളടക്കം |
അവാർഡുകൾ[തിരുത്തുക]
- ജന്മഭൂമി(ഏഷ്യയിലെ മികച്ച നടനുള്ള അവാർഡ്)
- അരനാഴികനേരം(നല്ലനടനുള്ള കേരളസംസ്ഥാന സർക്കാർ അവാർഡ്)
മറ്റ് പ്രധാന സിനിമകൾ[തിരുത്തുക]
ചെമ്മീൻ, കൂട്ടുകുടുംബം, സ്‌നേഹസീമ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഭക്തകുചേല, പുതിയ ആകാശം പുതിയ ഭൂമി, വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാർ, അദ്ധ്യാപിക, നിർമാല്യം (1973), മൈഡിയർ കുട്ടിച്ചാത്തൻ (1984)
