പി. ലീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി. ലീല ദക്ഷിണേന്ത്യൻ പിന്നണി ഗായികയായിരുന്നു. 1933-ൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു.

ഉള്ളടക്കം

സംഗീതപഠനം [തിരുത്തുക]

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്‌.[1]

ആദ്യചിത്രം [തിരുത്തുക]

1943-ൽ തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് പിന്നണിഗായികയായി തുടക്കം കുറിച്ചത്. നിർമ്മല എന്ന സിനിമയിൽ ആണ് മലയാളത്തിൽ ആദ്യമായിട്ട് പാടിയത്.

വ്യക്തിവിശേഷം [തിരുത്തുക]

സിനിമാ ഗാനങ്ങൾക്ക് പുറമേ ലീല പാടിയ ഹിന്ദു ഭക്തിഗാനങ്ങളായ നാരായണീയവും ജ്ഞാനപ്പാനയും ഭക്തർക്കിടയിൽ കേൾവികേട്ടതാണ്‌. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ലീല 2005 നവംബർ മാസത്തിൽ മരണമടഞ്ഞു. ദക്ഷിണേന്ത്യൻ ഭക്തിസംഗീതത്തിൽ പി.ലീലയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്.

പുരസ്കാരങ്ങൾ [തിരുത്തുക]

പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന അവാർഡ് 1969-ൽ കടൽപ്പാലത്തിലെ "ഉജ്ജയിനിയിലെ ഗായിക" എന്ന ഗാനത്തിനു ലഭിച്ചു.

അവലംബം [തിരുത്തുക]

  1. http://www.hindu.com/edu/2006/05/30/stories/2006053000250400.htm

പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പി._ലീല&oldid=1673493" എന്ന താളിൽനിന്നു ശേഖരിച്ചത്