ഒരു വടക്കൻ വീരഗാഥ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒരു വടക്കൻ വീരഗാഥ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | ഹരിഹരൻ |
| നിർമ്മാണം | പി.വി. ഗംഗാധരൻ |
| രചന | എം.ടി. വാസുദേവൻ നായർ |
| അഭിനേതാക്കൾ | മമ്മൂട്ടി ബാലൻ കെ. നായർ സുരേഷ് ഗോപി മാധവി ഗീത ക്യാപ്റ്റൻ രാജു |
| സംഗീതം | രവി ബോംബെ |
| ഗാനരചന | കെ. ജയകുമാർ കൈതപ്രം |
| ഛായാഗ്രഹണം | കെ. രാമചന്ദ്രബാബു |
| ചിത്രസംയോജനം | എം.എസ്. മണി |
| സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
| വിതരണം | കല്പക ഫിലിംസ് |
| റിലീസിങ് തീയതി | 1989 ഏപ്രിൽ 14 |
| സമയദൈർഘ്യം | 168 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.
വടക്കൻ പാട്ടുകളിലെ പ്രശസ്തമായ കഥ നിരവധി തവണ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലും അതിനു ശേഷവും ചലച്ചിത്രങ്ങളായി ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ എം.ടി. ഈ ചിത്രത്തിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യം നൽകുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | ചന്തു ചേകവർ |
| ബാലൻ കെ. നായർ | കണ്ണപ്പൻ ചേകവർ |
| സുരേഷ് ഗോപി | ആരോമൽ ചേകവർ |
| മാധവി | ഉണ്ണിയാർച്ച |
| ഗീത | കുഞ്ഞി |
| ക്യാപ്റ്റൻ രാജു | അരിങ്ങോടർ |
ഗാനങ്ങൾ [തിരുത്തുക]
കെ. ജയകുമാർ, കൈതപ്രം എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബോംബെ രവി ആണ്.
| ഗാനം | പാടിയത് | ഗാനരചന |
|---|---|---|
| ചന്ദനലേപ സുഗന്ധം | കെ.ജെ. യേശുദാസ് | കെ. ജയകുമാർ |
| എന്തിനവിടം | കെ.ജെ. യേശുദാസ് | പരമ്പരാഗതം |
| ഇന്ദുലേഖ കൺതുറന്നു | കെ.ജെ. യേശുദാസ് | കൈതപ്രം |
| കളരിവിളക്ക് തെളിഞ്ഞതാണോ | കെ.എസ്. ചിത്ര | കെ. ജയകുമാർ |
| ഉണ്ണി ഗണപതി തമ്പുരാനേ | കെ.ജെ. യേശുദാസ്, ആശാലത | കൈതപ്രം |
പുരസ്കാരങ്ങൾ [തിരുത്തുക]
- മികച്ച തിരക്കഥ – എം.ടി. വാസുദേവൻ നായർ
- മികച്ച നടൻ – മമ്മൂട്ടി
- മികച്ച കലാസംവിധാനം – പി. കൃഷ്ണമൂർത്തി
- മികച്ച വസ്ത്രാലങ്കാരം – നടരാജൻ
- ജനപ്രിയ ചിത്രം
- മികച്ച തിരക്കഥ – എം.ടി. വാസുദേവൻ നായർ
- മികച്ച നടൻ – മമ്മൂട്ടി
- മികച്ച രണ്ടാമത്തെ നടി – ഗീത
- മികച്ച ഛായാഗ്രഹണം – കെ. രാമചന്ദ്ര ബാബു
- മികച്ച പിന്നണി ഗായിക – കെ.എസ്. ചിത്ര
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിചൊല്ലുകളിലെ ഒരു വടക്കൻ വീരഗാഥ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: