ആശാപൂർണ്ണാ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനനം 1909 ജനുവരി 8(1909-01-08)
പോതോൾഡങ്ക, കൊൽകത്ത, ഇന്ത്യ
മരണം 1995 ജൂലൈ 13(1995-07-13) (പ്രായം 86)
തൊഴിൽ നോവലിസ്റ്റ്, കവി
ഭാഷ ബംഗാളി
ദേശീയത ഇന്ത്യൻ
വംശം ബംഗാളി
രചനാ കാലം 1939–2001
രചനാ സങ്കേതം കൽപ്പിതക‌ഥ
പ്രധാന കൃതികൾ പ്രൊധൊം പ്രൊതിശ്രുതി
സുബർണൊലത
ബാകുൾ കഥ
പ്രധാന പുരസ്കാരങ്ങൾ ജ്ഞാനപീഠപുരസ്കാരം
പത്മശ്രീ
സാഹിത്യ അക്കാദമി ഫെലോഷിപ്പ്

ആശാപൂർണ്ണാ ദേവി(ബംഗാളി:আশাপূর্ণা দেবী) അല്ലെങ്കിൽ ആശാപൂർണ്ണാ ദേബി അല്ലെങ്കിൽ ആശ പൂർണ്ണാ ദേവി അറിയപ്പെടുന്നൊരു ബംഗാളി നോവലിസ്റ്റും കവയത്രിയുമാണ്‌. 1909-ലാണ്‌ ഇവർ ജനിച്ചത്. നിരവധി സമ്മാനങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. 1976-ൽ ഇവർക്ക് ജ്ഞാനപീഠം ലഭിച്ചു. 1976-ൽ ഭാരത സർക്കാർ ഇവർക്ക് പത്മശ്രീ നൽകി ആദരിച്ചു. വിശ്വഭാരതി യൂനിവേഴ്‌സിറ്റി 1989-ൽ ദേശികോത്തമ എന്ന ബിരുദം നൽകി ആദരിച്ചു. നോവലിലും,ചെറുകഥയിലും നൽകിയ സേവനങ്ങൾ മാനിച്ച് 1994-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഇവർക്ക് ഫെല്ലോഷിപ്പ് നൽകി. 1995-ൽ അന്തരിച്ചു.

170-ൽ അധികം ബംഗാളി പുസ്തകങ്ങൾ ആശാപൂർണ്ണാ ദേവി രചിച്ചിട്ടുണ്ട്. ഒരു യാഥാസ്ഥിതിക ബംഗാളി കുടുംബത്തിൽ ജനിച്ച ആശാപൂർണ്ണാ ദേവിയ്ക്ക് പഠനം പൂർത്തിയാക്കുന്നതിനു മുൻപേ വിവാഹം കഴിക്കേണ്ടിവന്നു. ആദ്യ പുസ്തകം 1930-ൽ പ്രസിദ്ധീകരിച്ചു, എങ്കിലും ആശാപൂർണ്ണാ ദേവിയുടെ ആദ്യത്തെ പ്രശസ്ത നോവൽ 1937-ൽ പ്രസിദ്ധീകരിച്ച 'ഭർത്താവിന്റെ കാമുകി' എന്ന പുസ്തകമാണ്.

വിവിധ മുഖങ്ങളുള്ളതും ശക്തവുമായ സ്ത്രീ കഥാപാത്രങ്ങളെ ആശാപൂർണ്ണാ ദേവി തന്റെ നോവലുകളിൽ അവതരിപ്പിക്കുന്നു. ആശാപൂർണ്ണാ ദേവിയുടെ പ്രശസ്ത നോവൽ ത്രയം പ്രഥം പ്രതിശ്രുതി, സുബർണ്ണലത, ബകുൽ കൊഥ എന്നിവയാണ്. പ്രഥം പ്രതിശ്രുതി 1966-ലെ രബീന്ദ്ര പുരസ്കാർ നേടിയെടുത്തു. ഈ മൂന്നു നോവലുകൾ തലമുറകളിലൂടെയുള്ള സ്ത്രീശാക്തീകരണത്തിന്റെ കഥ പറയുന്നു. ഈ നോവൽ ത്രയമാണ് ആശാപൂർണ്ണാദേവിയെ ബംഗാളിയിൽ ഒരു പ്രശസ്ത കഥാകാരിയാക്കിയതും ഏഷ്യൻ നോവലിസ്റ്റുകളിൽ പ്രമുഖ ആക്കിയതും. ആശാപൂർണ്ണാ ദേവിയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതും ഈ നോവൽ ത്രയത്തിനാണ്[1]

ബഹുമതികൾ[തിരുത്തുക]

  • ലീല പ്രൈസ്-യൂനിവേഴ്‌സിറ്റി ഓഫ് കൽക്കട്ടയിൽ നിന്നും(1954)
  • ഭൂട്ടാൻ മോഹിനി ദാസി ഗോൾഡ് മെഡൽ(1966)
  • ജ്ഞാനപീഠം പുരസ്കാരം(1976)
  • ഹാരന്ത ഘോഷ് മെഡൽ ബാംഗിയ സാഹിത്യ പരിഷത്തിൽ നിന്നും (1988)
  • ജഗത്താരിനി ഗോൾഡ് മെഡൽ-യൂനിവേഴ്‌സിറ്റി ഓഫ് കൽക്കട്ടയിൽ നിന്നും (1993)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.famousauthorshub.com/asian-authors/ashapoorna-devi/
"http://ml.wikipedia.org/w/index.php?title=ആശാപൂർണ്ണാ_ദേവി&oldid=1763469" എന്ന താളിൽനിന്നു ശേഖരിച്ചത്