കൈനിക്കര പത്മനാഭപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kainikkara Padmanabha Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈനിക്കര പത്മനാഭപിള്ള
ജനനം(1898-10-10)ഒക്ടോബർ 10, 1898
മരണംജനുവരി 30, 1976(1976-01-30) (പ്രായം 77)
തൊഴിൽPlaywright, actor
അറിയപ്പെടുന്ന കൃതി
  • Swati Tirunal Maharaja
  • Veluttampi Dalava
  • Calvaryile Kalpapadapam
  • Vidhimandapam
  • Agnipanjaram
ജീവിതപങ്കാളി(കൾ)P. Chellamma
ബന്ധുക്കൾ
പുരസ്കാരങ്ങൾ

മലയാള നാടകകൃത്തും രാഷ്ട്രീയ ചിന്തകനും പത്രാധിപരും ആയിരുന്നു കൈനിക്കര പത്മനാഭപിള്ള.

ജീവിത രേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പെരുന്നയിൽ ജനനം 1898-ൽ ജനനം. കൈനിക്കര കുമാരപിള്ളയുടെ സഹോദരൻ. നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു[1]. 1976-ൽ നിര്യാതനായി. നാടക നടനും ആയിരുന്നു. നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയും രചിച്ചിട്ടുണ്ട്. മലയാളരാജ്യം (1954–56), കൗമുദി (1957–61) എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ചു. 1957 -ലെ ഇ.എം.എസ് മന്ത്രിസഭയുടെ ആദ്യ ബഡ്ജറ്റ് ചോർന്നതുമുമായി ബന്ധപ്പെട്ട്, കൗമുദി റിപ്പോർട്ടർ,പത്രാധിപരെന്ന നിലയിൽ പത്മനാഭപിള്ള എന്നിവർക്ക് കോടതി പിഴ ചുമത്തുകയുണ്ടായി.[2]

പ്രധാന നാടകങ്ങൾ[തിരുത്തുക]

  • വേലുത്തമ്പി ദളവ (1932)
  • കാൽവരിയിലെ കല്പ പാദപം
  • വിധിമണ്ഡപം (1955)
  • അഗ്നിപഞരം (1962)
  • സ്വാതി തിരുനാൾ (1966)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈനിക്കര_പത്മനാഭപിള്ള&oldid=3509004" എന്ന താളിൽനിന്ന് ശേഖരിച്ചത്