ജെ.സി. ദാനിയേൽ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ജെ.സി ദാനിയേൽ ഡാനിയൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്. 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ്‌ ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു.[1]. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ജെ. ശശികുമാറിനു ലഭിച്ചു[2].

പുരസ്കാര ജേതാക്കൾ[തിരുത്തുക]

നമ്പർ വർഷം ജേതാവ്
1 1992 ടി.ഇ. വാസുദേവൻ
2 1993 തിക്കുറിശ്ശി സുകുമാരൻ നായർ
3 1994 പി. ഭാസ്കരൻ
4 1995 അഭയദേവ്
5 1996 എ. വിൻസെന്റ്
6 1997 കെ. രാഘവൻ
7 1998 വി. ദക്ഷിണാമൂർത്തി
8 1999 ജി. ദേവരാജൻ
9 2000 എം. കൃഷ്ണൻനായർ
10 2001 പി.എൻ. മേനോൻ
11 2002 കെ.ജെ. യേശുദാസ്[3]
12 2003 ആർക്കും നൽകിയില്ല[4]
13 2004 മധു [5]
14 2005 ആറന്മുള പൊന്നമ്മ
15 2006 മങ്കട രവിവർമ
16 2007 പി. രാമദാസ്
17 2008 കെ. രവീന്ദ്രൻ നായർ
18 2009 കെ.എസ്‌. സേതുമാധവൻ[6].
19 2010 നവോദയ അപ്പച്ചൻ[7]
19 2011 ജോസ് പ്രകാശ്[8]
20 2012 ജെ. ശശികുമാർ[2]

അവലംബം[തിരുത്തുക]

  1. "കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്‌" (ഭാഷ: മലയാളം). മാതൃഭൂമി. ജൂൺ 5, 2009. ശേഖരിച്ചത്: ജൂൺ 6, 2009. 
  2. 2.0 2.1 "ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ശശികുമാറിന്". ദേശാഭിമാനി. ശേഖരിച്ചത്: 13 ഫെബ്രുവരി 2013. 
  3. "2003 Retrospect". Kerala.gov.in.
  4. "J.C. Daniel Award for Madhu". The Hindu. ശേഖരിച്ചത്: 13 ഫെബ്രുവരി 2013. 
  5. "Unmatched record". The Hindu. 2005-04-29
  6. "ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്‌" (ഭാഷ: മലയാളം). മാതൃഭൂമി. ശേഖരിച്ചത്: 13 May 2010. 
  7. JC Daniel award for Navodaya Appachan
  8. ജെ.സി ദാനിയൽ പുരസ്‌കാരം ജോസ് പ്രകാശിന്
"http://ml.wikipedia.org/w/index.php?title=ജെ.സി._ദാനിയേൽ_പുരസ്കാരം&oldid=1933404" എന്ന താളിൽനിന്നു ശേഖരിച്ചത്