വി.ആർ. കൃഷ്ണയ്യർ
| വി.ആർ. കൃഷ്ണയ്യർ | |
വി.ആർ.കൃഷ്ണയ്യർ 2009 ൽ |
|
|
|
|
| ജനനം | 1915 നവംബർ 1 |
|---|---|
| ദേശീയത | ഇന്ത്യൻ |
| ജീവിതപങ്കാളി | ശാരദ കൃഷ്ണയ്യർ |
| താമസം | എറണാകുളം |
| മതം | ഹിന്ദു |
| വെബ്സൈറ്റ് | വെബ്സൈറ്റ് |
നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആർ. കൃഷ്ണയ്യർ എന്ന പേരിലറിയപ്പെടുന്ന വൈദ്യനാഥപുര രാമകൃഷണ അയ്യർ 1915 നവംബർ 14-ന് പാലക്കാട് ജനിച്ചു. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠിച്ച് തുടർന്ന് അഭിഭാഷകനായ അദ്ദേഹം 1952-ൽ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവുമായി. 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു.
നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ബാല്യകാലം
കൃഷ്ണയ്യർ തന്റെ ബാല്യകാലം ചിലവഴിച്ചത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാമചന്ദ്ര അയ്യർ കൊയിലാണ്ടി, കോഴിക്കോട്, തലശ്ശേരി കോടതികളിലെ തിരക്കേറിയ അഭിഭാഷകനായിരുന്നു. കൊയിലാണ്ടിയിലെ കോതമംഗലത്തെ അദ്ദേഹത്തിന്റെ വസതി ഈ അടുത്തകാലം വരെ നിലനിന്നിരുന്നു. കോതമംഗലം എൽ. പി സ്കൂളിലാണ് ശ്രീ കൃഷ്ണയ്യർ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
[തിരുത്തുക] കുടുംബം
രണ്ട് ആൺമക്കളുൺട്. ഒരാൾ മദിരാശിയിലും. മറ്റൊരാൾ അമേരിക്കയിലുമാണ്. എഴുപത്തിനാലാം വയസിൽ അന്തരിച്ച ഭാര്യ ശാരദ പൊതുപ്രവർത്തകയും സംഗീതത്തിൽ പ്രാവണ്യമുള്ളവരുമായിരുന്നു.
[തിരുത്തുക] പുരസ്കാരങ്ങൾ
സോവിയറ്റ് ലാന്റ് നെഹ്റു അവാർഡും ശ്രീ ജഹാംഗീർ ഗാന്ധി മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1995-ൽ ഇന്റർനാഷണൽ ബാർ കൌൺസിൽ (International Bar Council) കൃഷ്ണയ്യർക്ക് “ലിവിങ്ങ് ലജന്ഡ് ഓഫ് ലോ” (Living Legend Of Law) എന്ന ബഹുമതി നൽകി ആദരിച്ചു. ഇന്ത്യൻ പ്രസിഡന്റിൽ നിന്നും പത്മ വിഭൂഷൺ ബഹുമതിയും, റഷ്യൻ പ്രസിഡന്റ് വ്ളാമിർ പുടിൻ "ഓർഡർ ഓഫ് ഫ്രൺട്ഷിപ്പ്" നൽകിയും ആദരിച്ചിട്ടുൺട്.
[തിരുത്തുക] പുസ്തകങ്ങൾ
എഴുപതിൽപരം പുസ്തകങ്ങൾ എഴുതി. കൂടുതലും നീതിന്യായം, നിയമം എന്നീമേഖലയിലേതാണ്. ചില യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. "ഡെത്ത് ആൺട് ആഫ്റ്റർ" എന്ന കൃതിയാണ് പുസ്തകങ്ങളിൽ ശ്രദ്ധേയം.