മുറപ്പെണ്ണ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുറപ്പെണ്ണ് | |
|---|---|
![]() |
|
| സംവിധാനം | എ. വിൻസെന്റ് |
| നിർമ്മാണം | ശോഭന പരമേശ്വരൻ നായർ |
| രചന | എം. ടി. വാസുദേവൻ നായർ |
| ആസ്പദമാക്കിയത് | സ്നേഹത്തിന്റെ മുഖങ്ങൾ |
| അഭിനേതാക്കൾ | പ്രേം നസീർ കെ. പി. ഉമ്മർ മധു പി. ജെ. ആന്റണി ജ്യോതിലക്ഷ്മി ശാരദ അടൂർ ഭാസി |
| സംഗീതം | ബി. എ. ചിദംബരത്ത് |
| ഛായാഗ്രഹണം | എ. വെങ്കട്ട് |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സ്റ്റുഡിയോ | സത്യ സ്റ്റുഡിയോസ്, മദ്രാസ് |
| റിലീസിങ് തീയതി | 1965 |
| സമയദൈർഘ്യം | 176 മിനിറ്റുകൾ |
| രാജ്യം | |
| ഭാഷ | മലയാളം |
1965- ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു മുറപ്പെണ്ണ്. എം.ടിയുടെ കഥ സംവിധാനം ചെയ്തത് എ. വിൻസന്റ് ആയിരുന്നു. രൂപവാണിയുടെ ബാനറിൽ ശോഭനാപരമേശ്വരൻ നായരായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. സ്നേഹത്തിന്റെ മുഖങ്ങൾ എന്ന എം.ടിയുടേതന്നെ ചെറുകഥയിലെ പ്രമേയം തന്നെയാണ് ഇതിലുള്ളത്. ചിദംബരനാഥായിരുന്നു സംഗീത സംവിധായകൻ. എ. വെങ്കട്ട് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചത് ജി. വെങ്കിട്ടരാമനായിരുന്നു. ഉമ്മറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
പ്രേം നസീർ, കെ.പി. ഉമ്മർ, മധു, ശാരദ, പി.ജെ. ആന്റണി, അടൂർ ഭാസി, എസ്.പി. പിള്ള, ശാന്താദേവി, നെല്ലിക്കോട് ഭാസ്കരൻ, നിലമ്പൂർ ബാലൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.
