ജ്ഞാനപീഠ പുരസ്കാരം
| ജ്ഞാനപീഠ പുരസ്കാരം | ||
| പുരസ്കാരവിവരങ്ങൾ | ||
|---|---|---|
| വിഭാഗം | Literature (Individual) | |
| നിലവിൽ വന്നത് | 1961 | |
| ആദ്യം നൽകിയത് | 1965 | |
| അവസാനം നൽകിയത് | 2010[1] | |
| ആകെ നൽകിയത് | 46[1] (51 persons) | |
| നൽകിയത് | Bharatiya Jnanpith | |
| വിവരണം | Literary award in India |
|
| ആദ്യം ലഭിച്ചത് | ജി. ശങ്കരക്കുറുപ്പ് | |
| അവസാനം ലഭിച്ചത് | Amar Kant, Shrilal Shukla and Chandrashekhara Kambara[1] | |
ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, ഏഴു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന ഒരു അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു . ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത് .
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരും വ്യവസായപ്രമുഖരുമായ സാഹുജയിൻ കുടുംബത്തിലെ ശാന്തിപ്രസാദ് ജയിനും സഹധർമ്മിണി രമാജയിനും ചേർന്ന് സംസ്‌കൃതം, പാലി, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള അപ്രകാശിതമായ പ്രാചീന കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി 1944 ൽ ഭാരതീയ ജ്ഞാനപീഠം എന്ന സ്ഥാപനം ആരംഭിച്ചു.
വിവിധ ഭാഷകളിലെ ഉപദേശക സമിതികൾ അവാര്ഡ്് തിരഞ്ഞെടുപ്പു ബോര്ഡ്ക മുമ്പാകെ അവരുടെ നിര്ദ്ദേദശം സമര്പ്പിരക്കുകയും അതിൽ നിന്നു തിരഞ്ഞെടുത്തയാള്ക്ക്് പുരസ്ക്കാരം നല്കുകയും ചെയ്യും.
18-മത്തെ പുരസ്ക്കാരം വരെ നല്ല കൃതികൾക്കായിരുന്നു. അതിനുശേഷം പുരസ്ക്കാരം കൊടുക്കുന്നതിനു മുമ്പത്തെ 20 വര്ഷത്തെ പ്രവർത്തനത്തെ മുൻനിര്ത്തിയാണ് പുരസ്ക്കാരം നല്കുന്നത്.
തിരഞ്ഞെടുപ്പു ബോർഡി്ൽ കുറഞ്ഞത് 7 പേരും കൂടിയത് 11 പേരുമാൺ. ആദ്യത്തെ തിരഞ്ഞെടുപ്പു ബോര്ഡിബനെ നിശ്ചയിച്ചത് ഭാരതീയ ഞാനപീഠം ട്രസ്റ്റാൺ. പിന്നീട് വന്ന ഒഴിവുകള് തിരഞ്ഞെടുപ്പു ബോര്ഡിയന്റെ ശുപാര്ശപ്രകാരം നികത്തുകയുമാണ് ചെയ്യുന്നത്. ഒരു അംഗത്തിന്റെ കാലാവധി 3 വർഷപമാൺ. എന്നാൽ രണ്ട് ടേം കൂടി നീട്ടി നൽകാവുന്നതാണ്.
പിന്നീട് ഇന്ത്യയിലെ അംഗീകൃത ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹിത്യകൃതികളിൽ ഏറ്റവും മികച്ചതെന്നു നിർണയിക്കപ്പെടുന്ന കൃതിക്ക് 1965 മുതൽ ഭാരതീയ ജ്ഞാനപീഠ പുരസ്കാരം എന്ന പേരിൽ സമ്മാനം നൽകിത്തുടങ്ങി . ആദ്യ പുരസ്‌കാരം 1965 ൽ ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. 1965 ൽ ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഇന്ന് 7 ലക്ഷമാണ്.
ഏറ്റവും മികച്ച കൃതിക്കായിരുന്നു ആദ്യകാലങ്ങളിൽ പുരസ്കാരം നൽകിയിരുന്നത് . 1982 മുതൽ സാഹിത്യകാരന്റെ സമഗ്ര സാഹിത്യസംഭാവനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത്. ഇതുവരെ ഹിന്ദിയിലും കന്നഡയിലും ഏഴ് പ്രാവശ്യം വീതവും ബംഗാളിയിലും മലയാളത്തിലും അഞ്ചു പ്രാവശ്യം വീതവും ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .
[തിരുത്തുക] അവാർഡ് ജേതാക്കൾ
[തിരുത്തുക] മലയാളികളായ അവാർഡ് ജേതാക്കൾ
ഈ പുരസ്കാരം 1965 ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണ്[2]. അതിനുശേഷം എസ്.കെ. പൊറ്റക്കാട് (1980)[2], തകഴി ശിവശങ്കരപ്പിള്ള (1984)[2], എം.ടി. വാസുദേവൻ നായർ (1995)[2], ഒ.എൻ.വി. കുറുപ്പ് (2007)[2] എന്നിവരും മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് ജ്ഞാനപീഠപുരസ്കാരം കരസ്ഥമാക്കി.
കുറിപ്പ്: 1967, 1973, 1999, 2009 വർഷങ്ങളിൽ രണ്ടു പേർക്കു വീതം ജ്ഞാനപീഠപുരസ്കാരം പകുത്തു നൽകി.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 [1], Amar Kant, Shrilal Shukla, Kambar win Jnanpith Award.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 2.18 2.19 2.20 2.21 2.22 2.23 2.24 2.25 2.26 2.27 2.28 2.29 2.30 2.31 2.32 2.33 2.34 2.35 2.36 2.37 2.38 2.39 2.40 2.41 2.42 2.43 2.44 2.45 2.46 2.47 പട്ടിക ഞ്ജാനപീഠം.നെറ്റ്
- ↑ 3.0 3.1 3.2 "കുൻവാറിനും കേൽക്കർക്കും ശാസ്ത്രിക്കും ജ്ഞാനപീഠം" (മലയാളം ഭാഷയിൽ). മലയാള മനോരമ. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=4790887&contentType=EDITORIAL&BV_ID=@@@, ശേഖരിച്ചത്: നവംബർ 24, 2008.
- ↑ 4.0 4.1 ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം
- ↑ 5.0 5.1 5.2 "അമർ കാന്തിനും ശ്രീലാൽ ശുക്ലയ്ക്കും കമ്പാറിനും ജ്ഞാനപീഠം". മാതൃഭൂമി. http://www.mathrubhumi.com/books/story.php?id=1191&cat_id=520, ശേഖരിച്ചത്: 20 സെപ്റ്റംബർ 2011.
- ↑ http://timesofindia.indiatimes.com/city/bangalore/Home-village-erupts-in-celebration/articleshow/10047724.cms
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
| ജ്ഞാനപീഠം നേടിയ മലയാളികൾ |
|---|
|
1965: ജി. ശങ്കരക്കുറുപ്പ് | 1980: എസ്.കെ. പൊറ്റെക്കാട് | 1984: തകഴി ശിവശങ്കരപ്പിള്ള | 1995: എം.ടി. വാസുദേവൻ നായർ | 2007: ഒ.എൻ.വി. കുറുപ്പ് |